നിലമ്പൂർ - ഷൊർണൂർ റെയിൽപാത വെട്ടി വെളിപ്പിക്കുന്നു !




കേരളത്തിലെ ആദ്യത്തെ റെയിൽ പാതകളിലൊനാണ് ഷൊർ ണൂർ-നിലമ്പൂർ റെയിൽ.പാതയുടെ വൈദ്യുതികരണത്തിനാ യി 80%മരങ്ങളും(5000)മുറിച്ചു മാറ്റുമെന്നാണ് റെയിൽവേ അറിയിച്ചിരിക്കുന്നത്.

 

1921 ൽ ബ്രിട്ടീഷ് ഭരണ കാലത്താണ് പാത ആരംഭിച്ചത്. നിലമ്പൂരിലെ തേക്ക് പുറം ലോകത്തേക്ക് കടത്തുക എന്നതാ യിരുന്നു ലക്ഷ്യം.1943 ൽ രണ്ടാം ലോക യുദ്ധകാലത്ത് തോട്ട ത്തിൽ നിന്നും 9 ഏക്കറിലെ മരം സഖ്യകക്ഷികളുടെ ആവശ്യ ത്തിലേക്കായി മുറിച്ചു കടത്തിയത് ഈ പാത വഴിയായിരുന്നു.

 

 

ദക്ഷിണ റെയിൽ‌വേയുടെ കീഴിലുള്ള ഷൊർണൂർ -നിലമ്പൂർ റോഡ് തീവണ്ടിപ്പാത ഇന്ത്യയിലെ ഏറ്റവും നീളം കുറഞ്ഞ ബ്രോഡ്ഗേജ് പാതകളിൽ ഒന്നാണു്.66 km നീളമുള്ള ഒറ്റവരി പാത ,പാലക്കാട് ജില്ലയിലെ ഷൊർണൂർ ജംഗ്ഷനിൽനിന്നും പുറപ്പെട്ട് കോഴിക്കോട്-ഊട്ടി പാത കടന്നുപോകുന്ന നിലമ്പൂർ പട്ടണത്തിൽ നിന്ന് 4 km അകലെ അവസാനിക്കുന്നു.ഇത് വയനാട് ജില്ലയിലെ സുൽത്താൻബത്തേരി വഴി കർണാടക ത്തിലെ നഞ്ചൻകോടുമായി ബന്ധിപ്പിക്കുന്നതിന് 2016ലെ റെയിൽവേ ബജറ്റിൽ അംഗീകാരം ലഭിച്ചിട്ടുണ്ട്.ഇതിനായി കേരളവും ഇന്ത്യൻ റെയിൽവേയും സംയുക്തമായി കമ്പനി രൂപീകരിക്കുകയും അതിന്റെ നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്യുന്നു.

 

ഡീസല്‍ തീവണ്ടി മാത്രമാണ് ഷൊര്‍ണൂര്‍-നിലമ്പൂര്‍ പാതയി ലൂടെ ഇപ്പോള്‍ സര്‍വീസ് നടത്തുന്നത്.യാത്രാ സമയവും റെയി ല്‍വേയുടെ ചെലവ് 40%കുറയ്ക്കാനായി വൈദ്യുതീകരണ മാണ് ലക്ഷ്യം വെക്കുന്നത്.മരങ്ങള്‍ മുറിച്ചശേഷം 930 വൈദ്യുത തൂണുകളാണ് പാതയില്‍ സ്ഥാപിക്കേണ്ടത്. മരങ്ങള്‍ മുറിച്ച ഭാഗത്ത് ഇവ സ്ഥാപിച്ചു തുടങ്ങി.

 

മരങ്ങൾ മുറിക്കുന്ന വിഷയത്തിൽ സുപ്രീം കോടതിയുടെ അഭിപ്രായം 2021 ഫെബ്രുവരിയിൽ വ്യക്തമാക്കിയിട്ടുണ്ട്.100 വർഷം എങ്കിലും നിലനിൽക്കുന്ന ഓരോ മരവും 75 ലക്ഷം രൂപയുടെ സാമൂഹിക സേവനം നൽകുന്നു എന്നായിരുന്നു അഭിപ്രായം.ആയതിനാൽ വികസനത്തിന്റെ പേരിലെ മരം മുറി  അംഗീകരിക്കാൻ കഴിയില്ല എന്നും കോടതി രേഖപ്പെ ടുത്തി.

 

പച്ച പുതച്ച ഷൊർണ്ണൂർ - നിലമ്പൂർ റെയിൽ പാതയോരത്തെ മരങ്ങൾ മുറിച്ചു നീക്കാനുള്ള ശ്രമങ്ങൾ അംഗീകരിക്കാൻ കഴിയില്ല.അത് മണ്ണിടിച്ചിലിനും മറ്റും അവസരമൊരുക്കും.66 km പാതയെ പഴയ പടി നിലനിർത്തി കൊണ്ട് തീവണ്ടിയുടെ വേഗത വർധിപ്പിക്കാൻ കഴിയും.പ്രദേശത്തിന്റെ പ്രത്യേകത പരിഗണിക്കാതെയുള്ള തീരുമാനമാണ് നിലമ്പൂർ മേഖലയിൽ നടക്കുന്നത്.അധികാരികൾ ഈ വിഷയത്തിലും പരിസ്ഥിതി യെ മറക്കുകയാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment