K - rail കേരളത്തിനു വേണ്ട : സംസ്ഥാന ജാഥാ സമാപനവും സെക്രട്ടറിയേറ്റ് മാർച്ചും




സിൽവർ ലൈൻ കേരളത്തിന് വേണ്ടതില്ല,K- റെയിൽ വികസനമല്ല വിനാശമാണ് തുടങ്ങിയ മുദ്രാവാക്യങ്ങളെ കക്ഷി രാഷ്ട്രീയത്തിനതീതമായി മലയാളം ഏറ്റെടുക്കുവാൻ അവസരമൊരുക്കിയ ഈ മാസം ഒന്നിനാരംഭിച്ച ജനകീയ സമര ജാഥ 24/4/22,വ്യഴാഴ്ച്ച സെക്രട്ടറിയെറ്റിനു മുന്നിൽ സമാപിച്ചു.സിൽവർ ലൈൻ കടന്നുപോകാൻ ഉദ്ദേശിക്കുന്ന ജില്ലകളിലൂടെ കടന്നുവന്ന കാൽനട ജാഥ വലിയ വിഭാഗം ജനങ്ങളെ ആകർഷിക്കുവാൻ വിജയിച്ച വസ്തുതയെ കേരള സർക്കാർ ഇനി എങ്കിലും അംഗീകരിക്കണം.

ജാഥയുടെ സമാപനത്തിൽ ശ്രീമതി മേധാ പട്കർ, ശശികാന്ത് സോനാ വാനെ തുടങ്ങിയവർ മുംബെ- അഹമ്മദാബാദ് അതിവേഗ പാതയൊട് ഇടതുപക്ഷ പാർട്ടികൾ എടുക്കുന്ന സമീപനം കേരളത്തിലെ ഇടതു സർക്കാർ കൈ ഒഴിയുന്നതിലെ അപകടം വ്യക്തമാക്കി.

യാത്രാ പ്രശ്നങ്ങളിൽ ഒരു ശതമാനം പോലും വിഷയങ്ങളെ പരിഹരിക്കുവാൻ അവസരമില്ലാത്ത സിൽവർ ലൈൻ, പൊങ്ങച്ചത്തിനും മുകളിൽ റിയൽ എസ്റ്റേറ്റ് -ലോബിയിംഗ് അച്ചുതണ്ടിന്റെ പദ്ധതിയാണ്. വികസന പട്ടികയിൽ പ്രഥമ പരിഗണന ലഭിക്കുവാൻ യോഗ്യതയില്ലാത്ത വരേണ്യ വികസന പദ്ധതിയാണ് ഇത്.സാമ്പത്തിക ദുസ്ഥിതി വൻതോതിൽ വർധിക്കുന്ന നാട്ടിൽ അതിന്റെ തീവൃത കൂട്ടുവാനെ പദ്ധതി അവസരമൊരുക്കൂ. സമ്പന്ന രാജ്യങ്ങൾക്കു പോലും താങ്ങാൻ കഴിയാത്ത അതിവേഗ/അർത്ഥ അതിവേഗ പാത വൻ പരിസ്ഥിതി തകർച്ചക്ക് കാരണമാണ്.

വൻകിട പദ്ധതികളുടെ നാൾവഴികൾ പരിശോധിച്ചാൽ അവയുടെ പണികൾ തീർക്കുവാൻ രണ്ടര മുതൽ 5 ഇരട്ടി സമയവും അത്ര തന്നെ അധിക പണവും മാറ്റി വെക്കേണ്ടിവന്നിട്ടുണ്ട്.കല്ലട പദ്ധതിക്കാണെങ്കിൽ 52 ഇരട്ടി പണം മുടക്കിയിരുന്നു നമ്മുടെ നാട്.പുനരധിവാസ വിഷയത്തിൽ മൂലം പള്ളിയിലെ അവസ്ഥ പരിതാപകരമാണ്.ഇതിൽ നിന്നൊന്നും പാഠം പഠിക്കാത്ത കേരള സർക്കാർ, സിൽവർ ലൈനിനായി നടത്തുന്ന ശ്രമം പരിസ്ഥി തിക്കും ധനവിനിയോഗത്തിനും സർക്കാരിന്റെ ( 57 മുതലുള്ള പൊതു സംവിധാനത്തിന്റെ)നിലനിൽപ്പിനു പോലും ഭീഷണിയാണ്.വൻ പദ്ധതികൾ ക്കായുള്ള ലോംബിയിംഗ് തന്ത്രത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥരുടെ പിൻതുണയോടെ കേരള സർക്കാർ ലക്ഷ്യം വെക്കുന്ന സിൽവർ ലൈൻ പദ്ധതി ക്കെതിരായ സമരത്തിന്റെ ഒരു ഘട്ടമായി പരിഗണിക്കേണ്ട K റെയിൽ വിരുധ സമര സമിതി സംഘടിപ്പിച്ച സംസ്ഥാന ജാഥ വൻ വിജയമാക്കിയ ജനങ്ങൾക്ക് പശ്ചിമ ഘട്ട സംരക്ഷണ സമിതിയുടെ അഭിവാദനങ്ങൾ. ഭാവി സമരങ്ങൾ കേരളത്തെ സുരക്ഷിതമാക്കും എന്നു പ്രതീക്ഷിക്കാം.

Green Reporter


Visit our Facebook page...

Responses

0 Comments

Leave your comment