നൂറനാട് : മണ്ണെടുപ്പ് ഒറ്റപ്പെട്ട സംഭവമല്ല.




നൂറനാട് പാലമേലിൽ ദേശീയപാത നിർമ്മാണത്തിനായി മല യിടിച്ച് മണ്ണ് എടുക്കുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധ ത്തെ തുടർന്ന് രണ്ടു ദിവസത്തേക്ക് മണ്ണെടുപ്പ് നിർത്തി വച്ചു എന്നാണ് അറിയാൻ കഴിഞ്ഞത്.

 

ദേശീയപാത വികസനത്തിനായി കുന്നിടിച്ചുള്ള മണ്ണെടുപ്പ് കഴിയുന്നതോടെ ആലപ്പുഴ ജില്ലയിൽ ആകെയുള്ള രണ്ട് മലനിരകളും ഇല്ലാതാകും.നൂറനാട് പാലമേൽ പഞ്ചായത്തില്‍ മാത്രം 120 ഏക്കറിലെ കുന്നിടിച്ച് മണ്ണ് കൊണ്ടുപോകാന്‍ കരാ റുകാര്‍ സ്ഥലമുടകളുമായി ധാരണയിലെത്തിക്കഴിഞ്ഞു.വൻ പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാകാൻ ഇടയുള്ള പ്രശ്നത്തി ൻ്റെ യഥാർത്ഥ ചിത്രം ഹൈക്കോടതിക്ക് മുന്നിലെത്തിക്കാൻ പഞ്ചായത്തിന് കഴിയാഞ്ഞതാണ് ഇപ്പോഴത്തെ പ്രതിസന്ധി ക്കിടയാക്കിയത്.

 

ആലപ്പുഴ ജില്ലയില്‍ ആകെയുള്ളത് രണ്ട് മലനിരകളാണ്.ഒന്ന് പാലമേല്‍ പഞ്ചായത്തിലും മറ്റൊന്ന് മുളക്കുഴ പഞ്ചായത്തി ലും മുളക്കുഴയിലെ കുന്നുകളില്‍ നിന്ന് ഇതിനകം പകുതിയി ലേറെ മണ്ണെടുത്തു കഴിഞ്ഞു.പാലമേല്‍ പഞ്ചായത്തിൽ നാല് കുന്നുകളിളാണ് തുരക്കുന്നത്.മറ്റപ്പള്ളിക്ക് പുറമേ ഞവര ക്കുന്ന്,പുലിക്കുന്ന്,മഞ്ചുകോട് എന്നിവ.

 

ഒരു ഹെക്ടര്‍ തുരന്നാൽ 95,700 മെട്രിക് ടണ്‍ മണ്ണ് ലഭിക്കും.  14 ഹെക്ടറിലെ ഭൂമി ഉടമകളുമായി കരാറുകാരന് ധാരണ യിൽ എത്തിക്കഴിഞ്ഞു.

 

ഘട്ടം ഘട്ടമായി ഇതിനെല്ലാം അധികൃതര്‍ പാസ് അനുവദിക്കാം ഒടുവില്‍ രണ്ട് വർഷത്തിനുള്ളില്‍ ദേശീയ പാത നിര്‍മ്മാണം പൂർത്തിയാകുമ്പോള്‍ ആലപ്പുഴ ജില്ലയിലെ രണ്ട് മലനിരകളും ഇല്ലാതാവും.

 

കുടിവെള്ളമാണ്  പ്രശ്നം.പ്രദേശത്തെ ഏക കുടിവെള്ള ടാങ്ക് മണ്ണെടുപ്പിൽ തകരുമെന്നാണ് ഭീതി.മറ്റപ്പള്ളി കവലയില്‍ നിന്ന് കുത്തനെ കുന്ന് കയറിയാലെ ടാങ്കിനടത്തെത്തൂ.ഈ കുന്നക ളുടെ അടിവാരത്താണ് കരിഞ്ഞാഴി പുഞ്ച.പ്രദേശത്ത് ജല ലഭ്യത ഉറപ്പ് വരുത്തുന്ന തണ്ണീർത്തടങ്ങള്‍.കുന്നുകള്‍ ഇല്ലാതാ വുന്നതോടെ ഈ തണ്ണീർത്തടങ്ങള്‍ വറ്റും.പിന്നെ കുടിവെള്ള ത്തിന് നാട്ടുകാർ നെട്ടോട്ടമോടേണ്ടി വരും.ഇവിടെ 8 km ജന വാസമില്ലാത്ത മേഖലകളുണ്ട്.ഇവിടെ നിന്ന് മണ്ണെടുക്കാന്‍ പക്ഷെ കരാറുകാര്‍ക്ക് താല്‍പ്പര്യമില്ല.സംസ്ഥാന പാതയോടെ ചേർന്നു‌ള്ള കുന്നിടിച്ചാല്‍ എളുപ്പം ലോറികളില്‍ മണ്ണ് കൊണ്ട് പോകാം എന്നതാണ് കാര്യം.

 

മണ്ണെടുപ്പും കുന്നിടിക്കലും വികസന പ്രവർത്തനങ്ങളായി  സർക്കാരും പഞ്ചായത്തുകളും കണ്ടു വരുമ്പോൾ ,അധികൃത മണ്ണെടുപ്പു തന്നെ അനധികൃതമായ തൊതിൽ നടക്കുന്നു.300 മീറ്റർ വരെയുള്ള മണ്ണെടുപ്പുകൾക്ക് പഞ്ചായത്തു സെക്രട്ടറി മാർ അനുവാദം നൽകാം എന്ന സംസ്ഥാന സർക്കാർ നിർദ്ദേ ശവും കേന്ദ്ര സർക്കാർ Ease of Doing Business ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment