അതിശൈത്യത്തിൽ വിറച്ച് ഒമാൻ




മ​സ്​​ക​ത്ത്​: ഒമാനില്‍ ശക്തമായി​പെ​യ്​​ത മ​ഴ​യെത്തുടര്‍ന്ന് രാജ്യത്തെ താ​പ​നി​ല കു​റ​ഞ്ഞ​താ​യി കാ​ലാ​വ​സ്​​ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു. പ​ല​യി​ട​ങ്ങ​ളി​ലും താ​പ​നി​ല പൂ​ജ്യം ഡി​ഗ്രി​ക്ക്​ താ​ഴെ​യെ​ത്തി. ജ​ബ​ല്‍ അ​ഖ്​​ദ​റി​ലെ സൈ​ഖി​ലാ​ണ്​ ഏ​റ്റ​വും കു​റ​ഞ്ഞ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്. മൈ​ന​സ്​ അ​ഞ്ച്​ ഡി​ഗ്രി സെ​ല്‍​ഷ്യ​സ്​ ആ​ണ്​ ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ​ത്.


ഒ​മാ​നി​ല്‍ അ​ടു​ത്ത കാ​ല​ത്തൊ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ത​ണു​പ്പ്​ ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്ന്​ സ്വ​ദേ​ശി​ക​ളും വി​ദേ​ശി​ക​ളും പ​റ​യു​ന്നു. ജ​ബ​ല്‍ അ​ഖ്​​ദ​റി​ലും ജ​ബ​ല്‍ ശം​സി​ലു​മാ​ണ്​ ഏ​റ്റ​വു​മ​ധി​കം ത​ണു​പ്പ്​ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. ത​ണു​പ്പ്​ ആ​സ്വ​ദി​ക്കാ​നും ചി​ത്ര​ങ്ങ​ളെ​ടു​ക്കാ​നു​മാ​യി നി​ര​വ​ധി സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടെ​യെ​ത്തു​ന്നു​ണ്ട്. ദോ​ഫാ​ര്‍ ഗ​വ​ര്‍​ണ​റേ​റ്റി​ലെ മി​ര്‍​ബാ​ത്തി​ലാ​ണ്​ കൂ​ടു​ത​ല്‍ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യ​ത്.26 ഡി​ഗ്രി​യാ​യി​രു​ന്നു ഇ​വി​ട​ത്തെ ചൂ​ട്.


മ​സ്​​ക​ത്തി​ലാ​ണ്​ കൂ​ടു​ത​ല്‍ മ​ഴ ല​ഭി​ച്ച​ത്. 56 മി​ല്ലീ​മീ​റ്റ​ര്‍ മ​ഴ​യാ​ണ്​ മ​സ്​​ക​ത്തി​ല്‍ കി​ട്ടി​യ​ത്. ഖ​സ​ബി​ല്‍ 25 മി.​മീ​റ്റ​റും ബു​ക്ക​യി​ല്‍ 22 മി.​മീ​റ്റ​റും സു​വൈ​ഖി​ല്‍ 15 മി.​മീ​റ്റ​റും മ​ഴ ല​ഭി​ച്ച​താ​യി കാ​ലാ​വ​സ്​​ഥ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. അ​ടു​ത്ത​യാ​ഴ്​​ച വീ​ണ്ടും മ​ഴ​ക്ക്​ സാ​ധ്യ​ത​യു​ള്ള​താ​യും കാ​ലാ​വ​സ്​​ഥാ കേ​ന്ദ്രം അ​റി​യി​ച്ചു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment