ഒരു വർഷം പിന്നിട്ട് കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ക്വാ​റി​ വിരുദ്ധ സമരം




ഒരു വർഷം പിന്നിട്ട് മ​റ്റ​ത്തൂ​ര്‍ കു​ഞ്ഞാ​ലി​പ്പാ​റ​യി​ലെ ജനകീയ സമരം. പ്രദേശത്തെ സ്വ​കാ​ര്യ ക്ര​ഷ​റും ക്വാ​റി​യും അ​ട​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ന​ട​ത്തു​ന്ന സ​മ​രം ഞാ​യ​റാ​ഴ്ചയാണ് ഒ​രു​വ​ര്‍ഷം പി​ന്നി​ട്ടത്. ക​ഴി​ഞ്ഞ മ​ഴ​ക്കാ​ല​ത്തു​ണ്ടാ​യ ക​വ​ള​പ്പാ​റ, പു​ത്തു​മ​ല ദു​ര​ന്ത​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കോ​ട​ശേ​രി മ​ല​യോ​ര​ത്തെ കു​ന്നി​നു മു​ക​ളി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ക്വാ​റി​ക്കും ക്ര​ഷ​റി​നു​മെ​തി​രെ കു​ഞ്ഞാ​ലി​പ്പാ​റ സം​ര​ക്ഷ​ണ​സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ സം​ഘ​ടി​ച്ച​ത്. 


സ​മ​ര​ത്തി​ന് ഒ​രു​വ​ര്‍ഷം തി​ക​ഞ്ഞ ഞാ​യ​റാ​ഴ്ച നാ​ട്ടു​കാ​ര്‍ വീ​ടു​ക​ള്‍ക്ക് മു​ന്നി​ല്‍ ക്വാ​റി വി​രു​ദ്ധ പ്ല​ക്കാ​ര്‍ഡു​ക​ളേ​ന്തി നി​ന്ന് സ​മ​ര​ത്തി​ല്‍ ക​ണ്ണി​ക​ളാ​യി. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ പാ​ലി​ച്ചാ​ണ് സമരക്കാർ അ​വ​ര​വ​രു​ടെ വീ​ടു​ക​ള്‍ക്കു മു​ന്നി​ല്‍ പ്ല​ക്കാ​ര്‍ഡു​ക​ളേ​ന്തി നി​ന്ന് സ​മ​ര​ത്തി​ല്‍ ക​ണ്ണി​ക​ളാ​യ​ത്. ക്ര​ഷ​റും ക്വാ​റി​യും എ​ന്ന​ന്നേ​ക്കു​മാ​യി പ്ര​വ​ര്‍ത്ത​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം എ​ടു​ക്ക​ണ​മെ​ന്നും ഇ​തി​നാ​യി അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ള്‍ അ​ധി​കാ​രി​ക​ള്‍ സ്വീ​ക​രി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു​ള്ള പ്ല​ക്കാ​ര്‍ഡു​ക​ളാ​ണ് ഓ​രോ വീ​ട്ടു​കാ​രും ഉ​യ​ര്‍ത്തി​യ​ത്.


കുഞ്ഞാലിപ്പാറയിലെ ഖ​ന​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഉ​രു​ള്‍പൊ​ട്ട​ലി​നും മ​ണ്ണി​ടി​ച്ചി​ലി​നും ഇ​ട​യാ​ക്കു​മെ​ന്ന ഭീ​തി​യാ​ണ് നാ​ട്ടു​കാ​രെ സ​മ​ര​രം​ഗ​ത്തി​റ​ങ്ങാ​ന്‍ പ്രേ​രി​പ്പി​ച്ച​ത്. വി​വി​ധ രാ​ഷ്​​ട്രീ​യ​ക​ക്ഷി​ക​ളും സാ​മു​ദാ​യി​ക, സാം​സ്‌​കാ​രി​ക സം​ഘ​ട​ന​ക​ളും സ​മ​ര​ത്തി​ന് പ​ര​സ്യ​മാ​യി പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ രം​ഗ​ത്തു​വ​ന്നി​രു​ന്നു. മ​ന്ത്രി പ്ര​ഫ. സി. ​ര​വീ​ന്ദ്ര​നാ​ഥ്, ടി.​എ​ന്‍. പ്ര​താ​പ​ന്‍ എം.​പി, പി.​സി. ജോ​ര്‍ജ് എം.​എ​ല്‍.​എ, സം​സ്ഥാ​ന വ​നി​ത കമ്മീ​ഷ​ന്‍ ചെ​യ​ര്‍പേ​ഴ്സ​ന്‍ എം.​സി. ജോ​സ​ഫൈ​ന്‍, കെ. ​വേ​ണു, സി.​ആ​ര്‍. നീ​ല​ക​ണ്ഠ​ന്‍ തു​ട​ങ്ങി തു​ട​ങ്ങി രാ​ഷ്​​ട്രീ​യ, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക മേ​ഖ​ല​ക​ളി​ലെ നി​ര​വ​ധി പേ​ര്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി​യി​രു​ന്നു. ചെ​റു​തും വ​ലു​തു​മാ​യ നൂ​റോ​ളം സം​ഘ​ട​ന​ക​ളും പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച്‌ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തിയിരുന്നു.


സ​മ​ര​സ​മി​തി ന​ല്‍കി​യ പ​രാ​തി​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ​രി​ശോ​ധ​ന​യും അ​ന്വേ​ഷ​ണ​വും ന​ട​ത്തി. സം​സ്ഥാ​ന സ​ര്‍ക്കാ​ര്‍ നി​യോ​ഗി​ച്ച പ്ര​ത്യേ​ക സ​മി​തി​യും കു​ഞ്ഞാ​ലി​പ്പാ​റ സ​ന്ദ​ര്‍ശി​ച്ചി​രു​ന്നു. എങ്കിലും ക്വാറി എന്നെന്നേക്കുമായി അടച്ച് പൂട്ടണമെന്ന സമരക്കാരുടെ ആവശ്യം ഇതുവരെ നടപ്പായിട്ടില്ല. അതിനാൽ തന്നെ സമരം തുടരുകയാണ്. കോ​വി​ഡ് വ്യാ​പ​ന ഭീ​തി​യെ തു​ട​ര്‍ന്ന് ഏ​താ​നും മാ​സ​ങ്ങ​ളാ​യി സ​മ​ര​പ്പ​ന്ത​ലി​ല്‍ കു​ത്തി​യി​രി​പ്പ് സ​മ​രം ഇ​ല്ലെ​ങ്കി​ലും നാ​ട്ടു​കാ​ര്‍ സ​മ​ര​രം​ഗ​ത്ത് സ​ജീ​വ​മാ​ണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment