ആക്കുളം - വേളി കായലുകളുടെ രക്ഷയ്ക്ക് പൊതുസമൂഹത്തിന്റെ ഇടപെടൽ ഉടൻ വേണം




തിരുവനന്തപുരം നഗരത്തിന്റെ നിലനിൽപ്പിന് ആധാരമാണ് ആക്കുളം-വേളി കായലുകളും അതിന്റെ തണ്ണീർത്തട/വൃഷ്ടി പ്രദേശങ്ങളും. ഇവിടെ നടന്നുകൊണ്ടിരിക്കുന്ന നിരന്തരമായ നശീകരണങ്ങളും കൈയ്യേറ്റങ്ങളും CRZ നിയമ ലംഘനങ്ങളുമായി ബന്ധപ്പെട്ട വളരെ നിർണായകമായ രേഖകളും തെളിവുകളും (കഴിഞ്ഞ നാലര വർഷമായി ശേഖരിച്ചത്) Environmental Protection & Research Council(EPRC - Reg.200/2017)- എന്ന സംഘടയുടെ പേരിലും വ്യക്തിപരമായി എസ് ജെ സഞ്ജീവ് നിയമപരമായി ശേഖരിച്ചവയും ലഭിച്ചവയുമുണ്ട്. 


ഇതുമായി ബന്ധപ്പെട്ട പരിഹാരമാർഗങ്ങൾ ശരിയായ രീതിയിൽ ഉരുതിരിഞ്ഞു വരണമെങ്കിൽ ഇനി അങ്ങോട്ട് പൊതുസമൂഹത്തിന്റെ വ്യക്തമായ ഇടപെടൽ ആവശ്യമാണെന്ന് സഞ്ജീവ് പറയുന്നു. അധികാരസ്ഥാനങ്ങളിൽ ഇരിക്കുന്നവർ നടത്തിയിരിക്കുന്ന പ്രത്യക്ഷത്തിലുള്ള  ക്രമകേടുകളും അധികാര ദുർവിനിയോഗവും, സ്വകാര്യ വ്യക്തികൾ നടത്തിയിരിക്കുന്ന പലവിധ നിയമ ലംഘനങ്ങളും ഇവയിൽ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇവയുടെ വിശദാംശങ്ങൾ ബഹു. കോടതികളിൽ ഇതിനോടകം തന്നെ എത്തിയിട്ടുള്ളതും, മുഖ്യധാരാ മാധ്യമങ്ങളിൽ കൂടി ഞങ്ങൾക്ക് പുറത്ത് കൊണ്ട് വരാൻ കഴിഞ്ഞതുമാണ്. 


1. ഔദ്യോഗികമായ രേഖകളുടെ പിൻബലമുണ്ട്.
2. ആവശ്യത്തിലധികം മാധ്യമങ്ങൾ വാർത്തയായി പുറത്തെത്തിച്ചിട്ടുള്ളതാണ്.
3. നിലവിൽ നിയമം ലംഘനങ്ങൾ ഓരോന്നും സർക്കാരിന് തന്നെ ബോധ്യപ്പെടുത്തി കൊടുത്തിട്ടുള്ളതാണ്.
4. ഉദ്യോഗസ്ഥർ നടത്തിയിരിക്കുന്ന ക്രമകേടുകൾ, അധികാര ദുർവിനിയോഗങ്ങൾ പോലുള്ള തെളിയിക്കുന്നതാണ് പല രേഖകളും.


ഇനി ഇതുമായി ബന്ധപ്പെട്ട നീക്കങ്ങൾ മുന്നോട്ട് പോകണമെങ്കിൽ ജനങ്ങൾ ഇവിടെ നടക്കുന്ന കള്ളത്തരങ്ങൾ ശരിക്കും നിരീക്ഷിക്കുകയും നിർണ്ണയിക്കുകയുമാണ് അത്യന്താപേക്ഷിതമായി ഉടൻ വേണ്ടത്. അതിന് നേരായി ആഗ്രഹിക്കുന്നവർ സഞ്ജീവിനെയോ സംഘടനയെയോ ഫോണിലോ ഇമെയിലിലോ വാട്ട്സപ്പിലോ ബന്ധപ്പെടാവുന്നതാണ്.


Sanjeev S J
President,
Environmental Protection & Research Council(200/2017)

+91 9048490853 
+919847878502 (whatsapp)

saveakkulam@gmail.com

keralamyowncountry@gmail.com

info@eprcindia.org

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment