പോരോടം , മൃഗ സംരക്ഷണ വകുപ്പു മന്ത്രിയുടെ നാട്ടിൽ ജനങ്ങൾ പോരാട്ടത്തിലാണ് !




ചടയമംഗലം,പേരേടത്ത് അനധികൃതമായി ആരംഭിക്കാൻ പോകുന്ന 4 ഓളം പാറ ക്വാറികൾക്കെതിരെയും അതിനു കൂട്ടു നിൽക്കുന്ന രാഷ്ട്രീയ നേതൃത്വത്തിനെതിരെയും ജനകീയ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

 

സ്ത്രീകളും കുട്ടികളും ഉൾപ്പെടെ 250 ഓളം ആളുകൾ പങ്കെടുത്ത പ്രതിഷേധ റാലിയിൽ 'പ്രകൃതി'പാരിസ്ഥിതിക സംഘടനയുടെ കോഓർഡിനേറ്റർ ശ്രീ ഉദയകുമാരൻ നായർ ഉദ്ഘാടനം നിർവഹിച്ച് മുഖ്യ പ്രഭാഷണം നടത്തി.

 

പോരോടം പഞ്ചായത്തിലെ എളംമ്പറക്കോട് സംരക്ഷിത വന ത്തിന്റെ അതൃത്തിയിൽ സ്ഥാപിക്കാൻ പോകുന്ന പാറ ഖനന യൂണിറ്റുകളും മാഗസിനും(സ്ഫോടന സാമഗ്രഹികൾ സൂക്ഷി ക്കുന്ന ഇടം)കാട്ടിലെ ജീവികൾക്കും ഇത്തിക്കര ആറിനും ജനങ്ങൾക്കും ഭീഷണിയാണ്.

 

 

കാർഷിക പ്രധാനമായ ചടയമംഗലവും സമീപ പഞ്ചായത്തു കളും വരൾച്ച കൊണ്ട് ബുദ്ധിമുട്ടുകയാണ്.അരുവികൾ പലതും ഇല്ലാതെയായി.നെൽവയലുകൾ കുറഞ്ഞത് മറ്റൊരു ആഘാതമാണ്.ഈ സാഹചര്യങ്ങളിൽ പഞ്ചായത്തിനും ജന ങ്ങൾക്കും തിരിച്ചടികൾ ഉണ്ടാക്കുന്ന ഖനന പ്രവർത്തനങ്ങൾ തുടങ്ങാൻ സർക്കാർ വകുപ്പുകളും പഞ്ചായത്തും കൂട്ടുനിൽ ക്കുകയാണ്.

 

 

എളംമ്പറക്കോട് കാട്ടിലെ 74 തരം പക്ഷികളെ തിരിച്ചറിഞ്ഞ Warblers and Waders , പക്ഷി നിരീക്ഷണ സംഘം,നടത്തിയ പഠനം കാടിൻ്റെ പ്രാധാന്യത്തെ വർഷങ്ങൾക്കു മുമ്പ് രേഖപ്പെ ടുത്തിയിരുന്നു.ഇവയെ ഒക്കെ മറച്ചുവെച്ചു കൊണ്ടാണ് പോരോടം ഗ്രാമത്തെ ഭീതിയിൽ എത്തിക്കുന്ന വൻ ഖനന യൂണിറ്റുകൾ തുടങ്ങുവാൻ ലാഭകൊതിയന്മാരായ ചിലർ രംഗത്ത് വന്നിരിക്കുന്നത്.അവരെ സഹായിക്കാൻ രഹസ്യ മായി പദ്ധതികൾ തയ്യാറാക്കുന്ന ഉദ്യോഗസ്ഥ-ജനപ്രതിനിധി സംഘത്തിനെതിരായ പ്രതിഷേധമായിരുന്നു കഴിഞ്ഞ ദിവസം നാട്ടുകാർ സംഘടിപ്പിച്ചത്.

 

 

പോരോടം ഗ്രാമത്തിൽ പാറ ഖനനം ഒരു കാരണവശാലും അനുവദിക്കില്ല എന്ന ജനങ്ങളുടെ ഇച്ഛാശക്തിക്കു മുന്നിൽ പഞ്ചായത്തു സെക്രട്ടറിയും മറ്റുള്ളവരും കീഴടങ്ങേണ്ടിവരും എന്നു തീർച്ചപ്പെടുത്താം.

 

പോരോടം ഖനന വിരുധ സമരത്തിന്

Green Reporter ൻ്റെ അഭിവാദനങ്ങൾ ...

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment