ക്വാറികൾക്കെതിരെ പോരേടത്തെ(ചടയമംഗലം)ജനങ്ങൾ.




ക്വാറികൾക്കെതിരെ പോരേടം പ്രദേശത്തെ ജനങ്ങൾ:

കേരളം അതിരൂക്ഷമായ കാലാവസ്ഥാ പ്രതിസന്ധിയിൽ പെട്ടി രിക്കുമ്പോൾ മടവൂർ,നിലമേൽ,പള്ളിക്കൽ അതൃത്തിയിൽ ആരംഭിക്കുന്ന 4 വൻകിട ക്വാറികൾ പ്രശ്നങ്ങളെ രൂക്ഷ മാക്കും.

 

സംസ്ഥാന സർക്കാരിൻ്റെ അനുവാദത്തോടെ പ്രവർത്തിക്കു ന്ന പാറ ഖനന യൂണിറ്റുകൾ നിയമലംഘനങ്ങളുടെ വൻ തുരു ത്തുകളാണ്.സർക്കാരിന്റെ കണക്കിൽ 700 ക്വാറികൾ മാത്ര മാണ് പ്രവർത്തിക്കേണ്ടത് എങ്കിൽ അതിൻ്റെ10ഇരട്ടിയിലധി കം യൂണിറ്റുകൾ സജീവമാണ്.പഞ്ചായത്തു മുതൽ മൈനിംഗ്, ജിയോളജി,പോലീസ്',മോട്ടോർ വാഹന വകുപ്പ് തുടങ്ങിയ വകുപ്പുകൾ രാഷ്രീയ നേതൃത്വത്തിൻ്റെ സഹായത്തോടെ വൻ തോതിലാണ് നിയമരഹിതമായ ഖനനം സംഘടപ്പിക്കുന്നത്.

പശ്ചിമഘട്ട നിരകളിലും ഇടനാട്ടിലും തുടരുന്ന വൻതോതിലു ള്ള പാറ-ചെങ്കല്ല് ഖനനം ,ഉരുൾപൊട്ടൽ മുതൽ മണ്ണിടിച്ചിലി നും അരുവികളുടെ തകർച്ചയ്ക്കും കാരണമാകുന്നു.

 

മൈനർ മിനർ മൈനിംഗ് നിയമത്തെ പരമാവധി അട്ടിമറി തുടരുമ്പോൾ , വിഴിഞ്ഞം തുറമുഖ നിർമാണത്തിൻ്റെ പേരിൽ വൻകിട ക്വാറികൾ തുടങ്ങുവാനുള്ള ശ്രമം പോരേടത്തും എത്തിയിരിക്കുന്നു.

 

ക്വാറികൾ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റി നാളെ,ഫെബ്രു വരി 17, ബോധവത്കരണ ക്ലാസുകൾ സംഘടിപ്പിക്കുന്നു. രാവിലെ 9.30 മണി മുതൽ ശ്രീ. സാലി പാലോട്, E p അനിൽ എന്നിവർ പങ്കെടുക്കും

 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment