പെരിങ്ങൽക്കുത്ത് ഡാമിലെ വെള്ളം ജനത്തിന് ഭീഷണിയാകുമ്പോൾ 




ജലനിരപ്പ് 419.4 മീറ്റർ എത്തുമ്പോൾ പെരിങ്ങൽകുത്ത് ഡാമിലെ ഷട്ടറുകൾ തുറക്കണം എന്നതാണ് സർക്കാർ പാലിച്ചു വരുന്ന സുരക്ഷാ തീരുമാനം. ജലനിരപ്പ് 419.80 മീറ്റർ കഴിഞ്ഞ് 424 മീറ്ററിൽ എത്തിയിരിക്കുന്നു. 419 മീറ്ററിൽ Red alert ഉം ആണ്. അതിനനുസരിച്ച് ഷട്ടറുകൾ തുറന്ന് തന്നെ കിടക്കുകയാണ്. ഈ സംവിധാനം കൊണ്ട് അധികമായി വരുന്ന വെള്ളം പുറത്തു പോകാനെ സഹായിക്കുകയുള്ളു. 419.4 മീറ്ററിനു മുകളിൽ  സംഭരിച്ചു വച്ചിരിക്കുന്ന വെള്ളം പുറത്ത പോകണമെങ്കിൽ ഡാമിൻ്റെ അടി ഭാഗത്തുള്ള സ്ളൂയിസ് വാൽവ് തുറക്കണം .


ആകെയുള്ള നാലു വാൽവുകളിൽ രണ്ടെണ്ണം തുറക്കാൻ കഴിയില്ല എന്നറിയുന്നു. (എന്തുകൊണ്ട്  ?) അടിയന്തിരമായി ഒരു സ്ളൂയ്സ് വാൽവെങ്കിലും തുക്കാൻ വൈകുന്നത് അപകടം ക്ഷണിച്ചു വരുത്തും.ഇല്ല എങ്കിൽ വരും ദിവസങ്ങളിൽ ഉണ്ടാകാൻ സാധ്യതയുള്ള മഴയും ചുഴലിക്കാറ്റും വൻ ഭീഷണിയാകും.കോവിഡ് കാലത്ത് ജനങ്ങളേയും സർക്കാരിനെയും പ്രതിസന്ധിയിലാക്കാതെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയണം.മഹാമാരി സമയത്ത്  2018,19 കാലത്തുണ്ടായ പ്രളയത്തിൽ ചെയ്ത പോലെ,  അഭയം നൽകിയ വീടുകളിൽ പോകാൻ പോലും കഴിയില്ല.ദുരിതാശ്വാസ ക്യാമ്പുകളിലെ സ്ഥിതിയും പ്രതിസന്ധിയിലാകും. അതകൊണ്ട് നമ്മുടെ പുഴകളെ,ഡാമുകളെ അതി തീവ്രമഴയെ ഉൾക്കൊള്ളാൻ പാകത്തിൽ സജ്ജമാക്കലാണ് പ്രധാനം. 


ഇവിടെ പെരിങ്കൽ കുത്തു ജലനിരപ്പ് കുറച്ചു നിർത്തി, വൻതോതിൽ പെട്ടെന്നു ഡാം തുറന്നു വിടുവാനുള്ള  സാഹചര്യം ബന്ധപ്പെട്ടവർ ഒഴിവാക്കുക.  ചാലക്കുടി പുഴയുടെ തീരവാസികളുടെ ജീവിനും സ്വത്തിനും സംരക്ഷണം നൽകുക.


Name of Reservoir :  P0RINGALKUTHU DAM.

Date  : 03.08. 2020
Daily report at 7 am
Water level : 419.80m
 Rain fall  : 30mm.


 Present Gro.Storage :20.95 MCM
 % Gross Storage :65.47% 


Inflow : 5.2972MCM
Total spill: 2.4115Mm3
 

P.H Discharge/day: 2.7607 MCM                                                                                    
Generation/day : 1.05103 Mu


Pre.Year Water level :
 416.10m 
Pre.year % of gro.storage  :  40.62%


AIert Levels
Blue alert-      417.00m
Orange alert- 418.00m
Red alert-       419.00m
Rule Level-     419.40m


FRL 424.00m

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment