ഉത്സവ പറമ്പുകൾ  പ്ലാസ്റ്റിക് വിമുക്തമാക്കുവാൻ  നമുക്ക് എന്നാണു കഴിയുക ?




പത്തനംതിട്ട ജില്ലയിൽ പെട്ട  കലഞ്ഞൂർ പഞ്ചായത്തിലെ പ്രസിദ്ധമായ ശ്രീ മഹാദേവർ ക്ഷേത്രത്തിൽ ഒരാഴ്ച്ച നീണ്ടു നിന്ന ഉത്സവം ശ്രീ. T. M. കൃഷ്ണ എന്ന പ്രസിദ്ധ കർണ്ണാട്ടിക് സംഗീതജ്ഞന്റെ പരിപാടിയിലൂടെ കഴിഞ്ഞ വെള്ളിയാഴ്ചയോടെ  അവസാനിച്ചു. തൊട്ടടുത്ത ദിവസം രാവിലെ  ഗ്രാമത്തിലെ ഹൈർ സെക്കന്ററി സ്കൂളിലെ 20  കുട്ടികൾ അദ്ധ്യാപകരുടെ സാനിധ്യത്തിൽ ക്ഷേത്രപരിസരത്തെത്തി  പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ  പിറക്കി എടുത്ത് പഞ്ചായത്തിലെ സംസ്ക്കരണ യൂണിറ്റിന് കൈമാറി.  


മറ്റെവെടിയും എന്ന പോലെ ഇവിടുത്തെ ക്ഷേത്രപരിസരവും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിബിഢമാകുന്നു. കുപ്പി വെള്ളത്തിന്റെ ഉപയോഗം ഗ്രാമങ്ങളിൽ കൂടി വ്യാപകമായതോടെ ഉത്സവ പറമ്പുകൾ  പഴയതിലും പരിസ്ഥിതികമായി അപകടമായ സ്ഥിതിയിലായിക്കഴിഞ്ഞു. പ്ലാസ്റ്റിക് മാലിന്യങ്ങൾ പിറക്കി മാറ്റി വൃത്തിയാക്കുന്ന പരിപാടിയിൽ  ക്ഷേത്ര ട്രസ്റ്റി ശ്രീ.കൃഷ്ണൻ പോറ്റി സന്നിഹി തനായിരുന്നു. Green  Reporter പ്രതിനിധി പ്ലാസ്റ്റിക് മാലിന്യങ്ങൾ ഉണ്ടാക്കുന്ന പരിസ്ഥിതിക പ്രശ്നങ്ങൾ വിശദീകരിച്ചു. അടുത്ത ഉത്സവകാലത്ത് ക്ഷേത്രപരിസരം മാലിന്യവിമുക്തമാക്കുവാൻ ഉത്സവത്തിന്റെ സംഘാടകർ തയ്യാറാകുവാൻ വേണ്ട പ്രചരണം സ്കൂൾ കുട്ടികളുടെ നേതൃത്വത്തിൽ ഉണ്ടാകുമെന്ന് സ്കൂൾ പ്രതിനിധി അറിയിച്ചു.


സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് രംഗത്തെ പ്ലസ്റ്റിക് വിമുക്തമാക്കുവാൻ ഇലക്ഷൻ കമ്മീഷൻ എടുത്ത സമീപനങ്ങൾ വിജയം നേടുമ്പോൾ ഉത്സവ പറമ്പുകളിൽ പ്ലാസ്റ്റിക് ഉപയാഗങ്ങൾ യഥേഷ്ടം തുടരുകയാണ്.. പരിസ്ഥിതി വിഷയങ്ങളിൽ  വിശ്വാസത്തിന്റെ ഇടങ്ങൾക്ക് പ്രത്യേകമായ ഇളവുകൾ ഉണ്ടാകണം എന്ന ധാരണ  വെച്ചു പുലർത്തുവാൻ നമ്മുടെ നാടു മടിക്കുന്നില്ല.. കേരളത്തിലെ ഓരോ പഞ്ചായത്തുകളിലുമായി വിവിധ മത ങ്ങളുടെ അരഡസൻ എങ്കിലും ഉത്സവ പരിപാടികൾ അരങ്ങേറുമ്പോൾ ,അവിടങ്ങൾ പ്ലാസ്റ്റിക് വിമുക്തവും അനി യന്ത്രിതമായ ശബ്ദങ്ങൾ ഉണ്ടാകുന്ന അവസരങ്ങളും ഒഴിവാക്കേണ്ടതുണ്ട്. വിശ്വാസത്തിന്റെ പരിസരങ്ങൾ  നാട്ടിലെ നിയമങ്ങൾക്ക് അതീതമാണെന്ന ധാരണ തിരുത്തുവാൻ വിശ്വാസികൾ തയ്യാറാകണം .


കലഞ്ഞൂർ ഹയർ സെക്കന്ററി സ്കൂൾ  പ്പാസ്റ്റിക് പിറക്കി ഉത്സവ പറമ്പുകൾ പ്ലാസ്റ്റിക് വിമുക്തമാക്കുവാൻ നടത്തിയ പരിപാടിയ്ക്ക് Green reporter ന്റെ അനുമോദനങ്ങൾ.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment