വെള്ളക്കെട്ടിൽ മുങ്ങി പൊന്നാനി കോൾ മേഖല; 4000 ഏക്കർ പുഞ്ചക്കൊയ്ത്ത് പ്രതിസന്ധിയിൽ




മാ​റ​ഞ്ചേ​രി: വേ​ന​ൽ​മ​ഴ​യി​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന​ത് മൂ​ലം പൊ​ന്നാ​നി കോ​ളി​ലെ പു​ഞ്ച കൊ​യ്ത്ത് പ്ര​തി​സ​ന്ധി​യി​ൽ. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ലാ​ണ് പു​ഞ്ച കൃ​ഷി വെ​ള്ള​ത്തി​ലാ​യ​ത്. ഇ​നി​യും 4000 ഏ​ക്ക​റോ​ളം കൊ​യ്ത്തു തീ​ർ​ക്കാ​നു​ണ്ട്. വെള്ളക്കെട്ടുയർന്നതോടെ ഇവ എങ്ങിനെ കൊയ്യുമെന്ന ആശങ്കയിലാണ് കർഷകർ.


പൊ​ന്നാ​നി കോ​ൾ മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന ന​ര​ണി പു​ഴ-​കു​മ്മി പാ​ലം, മു​ല്ല മാ​ട്, തേ​രാ​റ്റ് കാ​യ​ൽ, നൂ​ണ​ക​ട​വ്, ക​ടു​കു​ഴി, ഉ​പ്പു​ങ്ങ​ൽ, തു​രു​ത്തു​മ്മ​ൽ, പ​രൂ​ർ, വാ​വേ​ൽ, ചി​റ്റ​ത്താ​ഴം, പ​ഴ​ഞ്ഞി, പാ​റു​ക്കു​ഴി, മു​തു​വു​മ്മ​ൽ തു​ട​ങ്ങി​യ കോ​ൾ മേ​ഖ​ല​യി​ലാ​ണ് കൊ​യ്ത്തി​ന് പാ​ക​മാ​യ പു​ഞ്ച കൊ​യ്യാ​നാ​കാ​ത്ത നി​ല​യി​ലു​ള്ള​ത്.


ഒ​രാ​ഴ്ച മുൻപ് ത​ന്നെ കൊ​യ്യാ​ൻ ആ​രം​ഭി​ച്ചെ​ങ്കി​ലും ഇ​ട​ക്ക്​ വ​രു​ന്ന മ​ഴ​യി​ൽ കൃ​ഷി വെ​ള്ള​ത്തി​ലാ​യ​ത് കാ​ര​ണം കൊ​യ്ത്തു​യ​ന്ത്രം ഇ​റ​ക്കാ​ൻ സാ​ധി​ക്കാ​തെ​യാ​യി. കൊ​യ്തെ​ടു​ക്കാ​ൻ വൈ​കി​യ​തും വെ​ള്ള​ക്കെ​ട്ടും കാ​ര​ണം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ നെ​ല്ല് താ​ഴെ വീ​ഴാ​ൻ തു​ട​ങ്ങി. നെ​ല്ലു വീ​ണ​തോ​ടെ കൊ​യ്തെ​ടു​ക്കാ​ൻ ഇ​ര​ട്ടി സ​മ​യം വ​രു​ന്ന​തി​നാ​ൽ വാ​ട​ക​യി​ന​ത്തി​ൽ അ​ധി​ക​തു​ക ന​ൽ​കേ​ണ്ട ഗ​തി​കേ​ടി​ലാ​ണ് ക​ർ​ഷ​ക​ർ. 


വെ​ള്ള​ക്കെ​ട്ടി​ൽ താ​ഴ്ന്നു പോ​കു​മെ​ന്ന് ഭീ​ഷ​ണി​യെ​ത്തു​ട​ർ​ന്ന് ക​ര​യി​ൽ മാ​റ്റി​യി​രി​ക്കു​ക​യാ​ണ് കൊ​യ്ത്ത് യ​ന്ത്ര​ങ്ങ​ൾ. വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കാ​ൻ മോട്ടോർ ഉ​പ​യോ​ഗി​ച്ചാ​ണ്​ പമ്പിങ് ന​ട​ത്തു​ന്ന​തെ​ങ്കി​ലും തു​ട​രെ മ​ഴ പെ​യ്യു​ന്ന​ത് കാ​ര​ണം ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment