പൊന്തൻ പുഴയിലെ ജനകീയ സമരം സ്വന്തം ഭൂമിക്കും പരിസ്ഥിതിക്കും വേണ്ടി




600ൽ ഏറെ ദിവസമായി പൊന്തൻ പുഴയിലെ 1500 ന് മേൽ വരുന്ന കോളനി കുടുംബങ്ങൾ തളരാതെ നിതാന്ത പ്രക്ഷോഭത്തിലാണ്, തോറ്റു കൊടുക്കാൻ മനസ്സില്ല എന്നവർ ഒരു മനസോടെ പ്രതിജ്ഞ ചെയ്യുന്നു. ഇക്കഴിഞ്ഞ ജനുവരി 14 നും അവർ ആയിരങ്ങൾ ,കുഞ്ഞുങ്ങളും പ്രായമേറെയായ അമ്മമാരും അടക്കം കോട്ടയം കളക്ട്രേറ്റിന് മുമ്പിൽ ഈ പ്രതിജ്ഞ ആവർത്തിച്ചു.


അതേ, അവർ തോറ്റു കൊടുക്കില്ല! എന്തിനന്നല്ലേ,7000 ഏക്കർ വകാ ട്ടു കള്ളൻമാരിൽ നിന്നു രക്ഷിക്കാൻ, 120 വർഷമായി പ്രപിതാക്കൾ മുതൽ കുടിൽ കെട്ടിയും, കൃഷി ചെയ്തും ജീവിച്ചു പോന്ന സ്വന്തം ഭൂമി സർവാധികാരത്തോടെ തിരിച്ചുപിടിക്കാൻ! ഈ സമരത്തിനു പിന്നിൽ പൊള്ളുന്ന ഒരു ചരിത്രമുണ്ട്. 19 ആം നൂറ്റാണ്ടിന്റെ അവസാന നാളുകളിൽ പൊന്തൻ പുഴ വനത്തിന്റെ വടക്കു്, വനത്തിന്റെ അതിരായ പുളിക്കപ്പാറ തോടിനും പൊന്തൻപുഴ തോടിനും വടക്കു് ,1907 ലെ സർക്കാർ നോട്ടിഫിക്കേഷനിൽ വനപരിധിക്ക് പുറത്തെന്ന് അsയാളപ്പെടുത്തിയ ഭൂമിയിൽ മുമ്പത്തെ തലമുറകൾ കൃഷി ചെയ്ത് താമസിക്കുന്നു.


1943ൽ ഗ്രോ മോർഫുഡ് പദ്ധതി പ്രകാരം തിരുവിതാംകൂർ സർക്കാർ കുത്തക പ്പാട്ടമായി അനുവദിച്ച ഈ ഭൂമി 1955 ൽ റെവന്യൂ വകുപ്പിന് സർക്കാർ നൽകുന്നു. എന്നാൽ ഇതിനിടയിൽ പൊന്തൻ പുഴവനത്തിൽ കയ്യേറ്റങ്ങൾ വ്യാപകമാകുന്നു.ഇങ്ങിനെ വനഭൂമി കച്ചവടം ചെയ്ത് കാശുണ്ടാക്കിയ ഉദ്യോഗസ്ഥരും വനം മാഫിയയും ചേർന്ന് ഇല്ലാതായ വനഭൂമിക്കു പകരം ഈ പാവങ്ങളുടെ കിടപ്പാട ഭൂമി വനഭൂമിയാക്കി മാറ്റി കൃത്രിമ രേഖയുണ്ടാക്കി.


പക്ഷേ, സ്വന്തം ഭൂമിക്ക് പട്ടയം കിട്ടുന്നതിന് അവർ സമരമാരംഭിച്ചപ്പോൾ സർക്കാർ പുനർ സർവെക്ക് ഉത്തരവിട്ടു.ഈ കോളനി ഭൂമി വനത്തിന് പുറത്താണെന്ന് സർക്കാരിന് ബോധ്യമായതിനാൽ ഇവർക്കു് പട്ടയം നൽകാൻ തീരുമാനമായി. എന്നാൽ ഭൂമി മോഷണത്തിൽ കുടുങ്ങുമെന്ന് ബോധ്യമായ ഉദ്യോഗസ്ഥമാഫിയ സർക്കാർ തീരുമാനത്തെ അട്ടിമറിക്കുകയുണ്ടായത്.


അവർ ആവർത്തിക്കുന്നു, ഭൂമാഫിയകളിൽ നിന്ന് വനഭൂമി തിരിച്ചുപിടിച്ച് നാളേക്ക് വേണ്ടി സംരക്ഷിക്കുക, അവരുടെ ജൻമ ഭൂമിയുടെ അവകാശം സ്ഥാപിച്ചു നൽകുക. ഇതിനായി ഏതറ്റം വരെയും പോകുമെന്ന് സമരസമിതി കൺവീനർ സന്തോഷ് പെരുമ്പട്ടി ഗ്രീൻ റിപ്പോർട്ടറോട് പറഞ്ഞു. ഇത് വെറും വാക്കല്ലെന്ന് കേരളം കണ്ടു.ജനുവരി 23 ന് സർക്കാർ നടത്തിയ പട്ടയമേള അവർ ഒന്നിച്ച് നിന്ന് ഉപരോധിച്ചു, തങ്ങൾക്കു് കൂടി അവകാശപ്പെട്ട പട്ടയത്തിനായി.
ഇവിടെ അവർ തോൽക്കാതെ മുന്നേറുകയാണു്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment