പോരിയോട്ടുമല പാറ ഖനനത്തിന് താൽക്കാലിക സ്റ്റേ




നഗരൂർ ഗ്രാമപഞ്ചായത്തിലെ വെള്ളല്ലൂർ പോരിയോട്ട് മലയിലെ പാറ ഖനനത്തിന് താൽക്കാലിക സ്റ്റേ. സ്വകാര്യ വ്യക്തിക്ക് പാറ ഖനനത്തിനു വേണ്ടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി നൽകിയ ലൈസൻസ് റദ്ദ് ചെയ്യുവാനും,സ്ഥലത്തെ ഖനന പ്രവർത്തനങ്ങൾക്ക് സ്റ്റോപ്പ് മെമ്മോ നൽകുവാനും പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. 


ഇന്ന് കൂടിയ ഗ്രാമ പഞ്ചായത്ത് കമ്മിറ്റിയാണ് തീരുമാനമെടുത്തത്. ഇതിനായി പഞ്ചായത്ത് സെക്രട്ടറിയെ ചുമതലപ്പെടുത്തി. ഗ്രാമപഞ്ചായത്തിലെ 14, 15, 16, 17 വാർഡുകളിലെ ഗ്രാമസഭാ യോഗം ഈ പ്രദേശത്ത് പാറ ഖനനം നടത്തിയാലുണ്ടാകാവുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ വിശദമായി ചർച്ച ചെയ്ത് ഖനനത്തിനെതിരേ പ്രമേയം പാസാക്കുകയും ചെയ്തിരുന്നു.


പാറ ഖനനത്തിന് നൽകിയ പാരിസ്ഥിതികാനുമതി പുനപരിശോധിക്കുവാൻ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി കളക്ടറോട് അഭ്യർത്ഥിച്ച് എടുത്ത തീരുമാനം. പോരിയോട്ട് മലയിലെ റവന്യൂ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തുന്നതിനു വേണ്ടി ഗ്രാമപഞ്ചായത്ത് കമ്മിറ്റി റവന്യൂ വകുപ്പിന് നൽകിയ നിർദ്ദേശം. 2020 ജനുവരി 13ന് കൂടിയ പഞ്ചായത്ത് ബി.എം.സി കമ്മിറ്റി പോരിയോട്ട് മല പ്രദേശത്തെ ജൈവ വൈവിധ്യ പൈതൃക കേന്ദ്രമാക്കിയ പ്രഖ്യാപനം.


ഈ പ്രദേശത്തുകൂടി ഇലക്ട്രിക് ലൈൻ കടന്നു പോകുന്നതായുള്ള നഗരൂർ കെ എസ് ഇ ബി നൽകിയ റിപ്പോർട്ട്. 2020 ഫെബ്രുവരി 6-ന് കൂടിയ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി പോരിയോട്ട് മലയിലെ ഖനന പ്രവർത്തനങ്ങൾ റദ്ദ് ചെയ്യുന്നതിന് ജില്ലാ കളക്ടറോട് അഭ്യർത്ഥിക്കുവാൻ എടുത്ത തീരുമാനം എന്നിവയുടെയെല്ലാം അടിസ്ഥാനത്തിലാണ് ഇന്ന് കൂടിയ ഗ്രാമ പഞ്ചായത്ത് കമ്മിറ്റി ഐകകണ്ഠേന പോരിയോട്ട് മലയിലെ പാറ ഖനനത്തിന് സ്റ്റോപ്പ് മെമ്മോ നൽകുവാൻ തീരുമാനിച്ച് സെക്രട്ടറിയെ ചുമതലപ്പെടുത്തിയത്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment