ഉരുൾപൊട്ടിയ മലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു




പത്തനംതിട്ട .പുത്തുമലയും കവളപ്പാരയും റാന്നിയിൽ  ആവർത്തിക്കരുതെന്ന് നീരാട്ടുകാവ് ഗ്രാമം മഹാപ്രളയത്തിൽ നിന്നും കരകയറാൻ പാടുപെടുന്ന റാന്നി ടൗണിന് സമീപം നീരാട്ടുകാവ് വട്ടകപ്പാറ മലയിൽ വൻതോതിൽ പാറ ഖനനം ചെയ്യാൻ നീക്കമാരംഭിച്ചതോടെയാണ് റാന്നി ടൗണിൽകൂടി ഒഴുകുന്ന ചെത്തോങ്കര തോടിന്റെ ഉത്ഭവ സ്ഥാനത്ത് മഹാപ്രളയത്തിൽ ഉരുൾപൊട്ടിയത് ചൂണ്ടിക്കാട്ടി ഗ്രാമ വാസികൾ സംഘടിച്ചിരിക്കുന്നത് .


മഹാപ്രളയത്തിലും ഉരുൾപൊട്ടിയ മലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാക്കാനും നാട്ടുകാർ തീരുമാനിച്ചു .പാറമട തുടങ്ങുന്നതിനു മുന്നോടിയായി തരിശുഭൂമിയിലെ മരങ്ങൾ വെട്ടിമാറ്റിയതായും നാട്ടുകാർ.പഴവങ്ങാടി,നാറാണംമൂഴി പഞ്ചായത്തുകളുടെ അതിർത്തി പ്രദേശമായ നീരാട്ടുകാവ്  വട്ടകപ്പാറ മലയിൽ പാറമട തുടങ്ങാനുള്ള നീക്കത്തിനെതിരെയാണ് നീരാട്ടുകാവ് ഗ്രാമവാസികൾ സമരസമിതി രൂപീകരിച്ചു പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. 
 

വട്ടകപ്പാറ മലയുടെ മുകളിൽ നൂറേക്കറിലായി വ്യാപിച്ചുകിടക്കുന്ന പാറയുടെ ഒരുഭാഗത്തെ അറുപതേക്കറോളം സ്ഥലത്താണ് ഖനനത്തിനായി പാറമടലോബി തയ്യാറെടുക്കുന്നത്.ഇതിനായി ജെ.സി.ബി ഉപയോഗിച്ച് സ്ഥലത്തെ മണ്ണ് മാറ്റുകയും മരങ്ങൾ മുറിച്ചുനീക്കുകയും ചെയ്തു.തേക്കും ആഞ്ഞിലിയും ഉൾപ്പെടെ മരങ്ങൾ മുറിച്ചുമാറ്റിയ ഭാഗം മിച്ചഭൂമിയാണെന്ന് സമ്മരസമിതി പ്രവർത്തകർ ആരോപിച്ചു.2018 ലെ മഹാപ്രളയത്തിൽ ഈ മലയിൽ ഉരുൾപൊട്ടി റാന്നി ചെത്തോങ്കര തോട് നിറഞ്ഞു കവിഞ്ഞു വാൻ നഷ്ടം ഉണ്ടായതാണ്.


ഒരുവർഷം മുൻപ് കുടിവെള്ളം പോലും ലഭ്യമല്ലാത്ത വട്ടകപ്പാറയിലെ പാറ നിറഞ്ഞ ഭാഗം ഏതാനും ക്രിസ്ത്യൻ പുരോഹിതന്മാരെത്തി വൃദ്ധ സദനം തുടങ്ങാനെന്ന പേരിൽ വാങ്ങിക്കൂട്ടുകയായിരുന്നു.ചുറ്റും റബർ ബോർഡിന്റെ തോട്ടങ്ങൾ നിറഞ്ഞ ജനവാസം പോലുമില്ലാത്ത മേഖലയിൽ സഭ വസ്തു വാങ്ങിയതിൽ അന്നേ നാട്ടുകാർക്ക് സംശയമുണ്ടായിരുന്നു.പിന്നീട് ഈ വസ്തു പാറമട ലോബിക്ക് മറിച്ചുവിക്കുകയും അധികം ജനവാസം ഇല്ലാതിരുന്നിട്ടുകൂടി എം എൽ എ  ഫണ്ട്.എം പീ  ഫണ്ട് എന്നിവ ഉപയോഗിച്ച്  ഉപയോഗിച്ച് പൊട്ടിപ്പൊളിഞ്ഞു കിടക്കുന്ന റാന്നിയിലെ മറ്റുരോഡുകൾക്കില്ലാത്ത പ്രാധാന്യത്തോടെ  കിലോമീറ്ററുകൾ നീളത്തിൽ റോഡ് പണിയുകയും കൂടി ചെയ്തതോടെ സംശയം തോന്നിയ നാട്ടുകാർ ചേത്തക്കൽ വില്ലേജ് അധികൃതരെ സമീപിച്ചപ്പോഴാണ് പാറമട തുടങ്ങുവാനുള്ള നീക്കം വളരെയേറെ മുന്നോട്ടുപോയതായി അറിയുന്നത്.കേരളം പ്രളയത്തിൽ നിന്ന് കരകയറാൻ നെട്ടോട്ടമോടിയ അതെ ദിവസങ്ങളിൽ പാറമട ലോബിക്ക് ലൈസന്സുകളും എൻ ഓ സീ യും നൽകാൻ ബന്ധപ്പെട്ട വകുപ്പുകൾ അക്ഷീണ പരിശ്രമത്തിലായിരുന്നു.


നാട്ടുകാർ പ്രതിഷേധം ഉയർത്തിയതോടെ വിഴിഞ്ഞം പദ്ധതിക്ക് കല്ല് എത്തിക്കുവാൻ കരാറെടുത്തിരിക്കുന്നയാൾ ഖനനം നടത്തുന്നതിനാൽ പ്രദേശവാസികൾ വികസനത്തിൽ പങ്കാളിയാകുകയാണ് ചെയ്തതെന്ന നിലപാടാണ് പഞ്ചായത്തിനും മറ്റു ബന്ധപ്പെട്ട വകുപ്പുകൾക്കും .കിലോമീറ്ററുകളോളം വ്യാപിച്ചുകിടക്കുന്ന ജനവാസ മേഖലയുടെ നടുവിൽ തലയുയർത്തി നിൽക്കുന്ന വട്ടകപ്പാറ മലയിൽ ഖനനം ആരംഭിക്കുന്നതോടെ വലിയ ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന പരിഭ്രാന്തിയിലാണ് നാട്ടുകാർ.പുത്തു മലയും കവളപ്പാറയും നീരാട്ടുകാവിൽ ആവർത്തിക്കാൻ അനുവദിക്കില്ലെന്ന നിലപാടിലാണ് സമരസമിതി പ്രവർത്തകരും നാട്ടുകാരും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment