ശോഭാസിറ്റിയുടെ അനധികൃത നിർമ്മാണം അവസാനിപ്പിക്കുക




ശോഭാ സിറ്റി പൊളിച്ചു മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് കൃഷി മന്ത്രി വി എസ് സുനിൽ കുമാറിന്റെ ഓഫീസിനു മുന്നിൽ നിന്നും തൃശൂർ കളക്ട്രേറ്റിലേക്ക് PPF ന്റെ (പ്രോഗ്രസ്സീവ് പൊളിറ്റിക്കൽ ഫ്രണ്ട്) നേതൃത്വത്തിൽ മാർച്ചും ധർണയും നടന്നു. സംസ്ഥാനത്തു നടന്നു വരുന്ന ഭൂമാഫിയകളുടെ പ്രവർത്തനങ്ങൾ വൻ തോതിൽ പിടിമുറുക്കിയ എറണാകുളം , തൃശൂർ ജില്ലകളിലെ വൻകിട ഫ്ലാറ്റു നിർമ്മിതാവ് ശോഭാ സിറ്റി നടത്തുന്ന നിയമ ലംഘനങ്ങൾ തുടരുകയാണ്.ബാംഗ്ലൂരിൽ സമാന അട്ടിമറികൾ നടത്തുന്നു ഇക്കൂട്ടർ.


ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഒട്ടേറെ സങ്കീർണതകൾ നിലനിൽക്കുന്ന ഭൂഭാഗ മാണ് കേരളം.പശ്ചിമഘട്ട മലനിരകളും നദികളും തണ്ണീർത്തടങ്ങളും നെൽപ്പാട ങ്ങളും വിശാലമായ കടൽ തീരവും നൽകുന്ന സർഗാത്മക സൗന്ദര്യം കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്.വികസനത്തിന്റെ മറവിൽ തുടരുന്ന പ്രകൃതിക്കൊള്ള ഇനി തിരിച്ചു വരാത്ത വിധം ആഘാതമാണ് പ്രകൃതിക്കും ഇവിടെ ജീവിക്കുന്ന സാധാരണ ക്കാരായ സാമാന്യ ജനതക്കും നൽകിയിട്ടുള്ളത്.മലകൾ തുരന്നെടുത്തും കുന്നുകൾ ഇടിച്ചു നിരത്തിയും പാടങ്ങളും ജല ശേഖങ്ങളും നികർത്തിയും വികസനം മുന്നേറു മ്പോൾ കുടിവെള്ളം ഇല്ലാതാകുന്ന,ഭക്ഷണത്തിന് മറ്റിടങ്ങളിലേക്ക് കൈ നീട്ടുന്ന , രോഗാതുരമാകുന്ന ഒരു ജനത ഇവിടെ സംജാതമാകുകയാണ്. ഇതിനെതിരെയുള്ള നിരന്തരമായ സമരങ്ങൾക്കും മുറവിളികൾക്കുമൊടുവിലാണ് നാമമാത്രമായെങ്കിലും പരിസ്ഥിതി സംരക്ഷണ നിയമങ്ങൾ ഉണ്ടാകുന്നത്. 


അനുദിനം മണ്ണിട്ടു നികർത്തിയും ചെളിയും മണലും കുഴിച്ചെടുത്ത് വെള്ള കെട്ടു കളാക്കിയും നഷ്ടമാകുന്ന നെൽ വയലുകളും നീർ തടങ്ങളും പരിസ്ഥിതിക്കും ഭക്ഷ്യ ലഭ്യതക്കും ഭീഷണിയാകുന്നതു കണ്ടാണ് 2008 ൽ നെൽവയൽ തീർത്തട സംരക്ഷ ണ നിയമം കേരളത്തിൽ നടപ്പാകുന്നത്.രജിസ്റ്ററിൽ തിരിമറി നടത്തിയും ഡേറ്റാ ബാങ്ക് അട്ടിമറിച്ചും 2008 ലെ നിയമത്തിൽ വീണ്ടും വീണ്ടും വെള്ളം ചേർത്തും മാറി മാറി വരുന്ന ഭരണക്കാരും ഉദ്യോഗസ്ഥരും വൻ കിട സാമ്പത്തിക മാടമ്പിക ൾക്കും കോർപ്പറേറ്റ്കൾക്കും അനധികൃതമായി ഭൂമി കൈവശമാക്കാനുള്ള  സൗകര്യവുമൊ രുക്കുന്നു.മറുവശത്ത് സ്വന്തമായി ഒരു തുണ്ടു ഭൂമിയോ കിടപ്പാടമോ ഇല്ലാത്തവരെ  നിയമങ്ങളുടെ മറവിൽ പുറത്താക്കുന്നു,ഹീനമായി ശിക്ഷിക്കുന്നു.
\

തൃശ്ശൂർ ജില്ലയിൽ 79 ഏക്കർ വരുന്ന പുഴക്കൽ പാടം നികത്തി ശോഭാ സിറ്റിക്കു വേണ്ടി ഉയരുന്ന കോൺക്രീറ്റ് നിർമ്മാണ സമുച്ചയം മേൽ പറഞ്ഞ നിയമ ലംഘന ത്തിന്റെ ഉത്തമ ഉദാഹരണമാണ്.ഡേറ്റാ ബാങ്കിൽ ഉൾപ്പെട്ട ഈ പാട ശേഖരം നികത്തുവാൻ ഇവർക്ക് ആര് അനുവാദം കൊടുത്തു ?
അങ്ങിനെ അനധികൃതമായി നികത്തിയ ഭൂമി പൂർവസ്ഥിതിയിലാക്കാനുള്ള കർശന നടപടികൾക്ക് അധികാര മുള്ള റവന്യൂ വകുപ്പും ജില്ലാ കളക്ടറും എന്തുകൊണ്ട് അനങ്ങിയില്ല ? നിയമ വിരുദ്ധമെന്ന് കോടതി വിധിച്ചിട്ടു പോലും പരിഹാര നടപടികൾക്ക് അധികാരികൾ എന്ത്കൊണ്ട് തയ്യാറാകുന്നില്ല ? ഈ ചോദ്യങ്ങൾക്ക് ബന്ധപ്പെട്ട  ഉദ്യോഗസ്ഥരും ഭരണക്കാരും മറുപടി പറഞ്ഞേ പറ്റു.


കേരളം പട്ടിണിയിലേക്ക് കൂപ്പു കുത്താതിരിക്കാൻ അവശേഷിക്കുന്ന നെൽ വയലു കളും കൃഷി ഭൂമിയും എങ്കിലും സംരക്ഷിച്ചും വിളവ് വർധിപ്പിച്ചും മാത്രമേ കഴിയൂ. പ്രോഗ്രസീവ് പൊളിറ്റിക്കൽ ഫ്രണ്ട് ഇതിനുള്ള ശക്തമായ ജനകീയ സമരങ്ങൾക്കും നിയമ നടപടികൾക്കും തയ്യാറെടുക്കുകയാണ്.


ശോഭാ സിറ്റി കെട്ടിട സമുച്ചയം പൊളിച്ചു മാറ്റുന്നതിനും നികർത്തിയ പാടം പൂർവ സ്ഥിതിയിലാക്കുന്നതിനുമുള്ള ജനകീയ സമരങ്ങൾക്കൊപ്പം നിന്ന് കൊണ്ട് സമരം വിജയിപ്പിക്കുന്നതിന് വേണ്ടി മുന്നിട്ടിറങ്ങണമെന്ന് മാർച്ച് ഉദ്ഘാടനം ചെയ്ത PPF സംസ്ഥാന കമ്മിറ്റി അംഗം കെ.എം.ഷാജഹാൻ ആവശ്യപ്പെട്ടു.കാർഷിക യൂനിവേഴ് സിറ്റി മുൻ വൈസ് ചാൻസലർ പത്തിയൂർ ഗോപിനാഥ്,സി.എൽ.സന്തോഷ്,എം.പി കുഞ്ഞിക്കണാരൻ,ഡോ. പ്രസാദ്, ആനീസ് ജോർജ് സുശീലൻ ,രാജേഷ് അപ്പാട്ട്, പ്രേം ബാബു, മോനിച്ചൻ തുടങ്ങിയവർ സംസാരിച്ചു


PPF ജനറൽ കൺവീനർ S.ബാബുജി, സംസ്ഥാന സമിതി നേതാക്കൾ പ്രസാദ് സോമരാജൻ,ബിജുവി ജേക്കബ് , അമ്പിളി എന്നിവർ നേതൃത്വം കൊടുത്തു

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment