പുല പ്രക്കുന്ന് ഇടിച്ചു നിരത്തുന്നതിനെതിരെ പ്രതിഷേധിക്കുക !




കോഴിക്കോട് ജില്ലയിൽ മേപ്പയ്യൂർ പഞ്ചായത്തിലെ മഞ്ഞക്കുളത്തിനടുത്ത പുലപ്രക്കുന്ന്  വീണ്ടും ശ്രദ്ധാകേന്ദ്രമാവുകയാണ്.

 


കുറച്ചു വർഷം  മുമ്പ് പുലപ്രക്കുന്നിൽ സാംബവ കോളനി നിവാസികളുടെ നരകതുല്യമായ  ജീവിത ദുരിതങ്ങളും കഷ്ട പ്പാടുകളും പൊതു ശ്രദ്ധയിൽ വരികയും നെറികെട്ട ജാതി ചിന്തയാൽ അപമതിക്കപ്പെട്ടവരും പാർശ്വവൽക്കരിക്കപ്പെട്ട വരുമായ  സാമൂഹ്യ ജനവിഭാഗം എന്ന നിലയിൽ അവരുടെ ഭൂമിക്കും,പാർപ്പിടത്തിനും ശുദ്ധജലത്തിനും,വേണ്ടിയുള്ള അവകാശസമരം പൊതു സമൂഹത്തിൻ്റെ കൂടി പിന്തുണ യോടെ വിജയം കണ്ടതിൻ്റെ അനുഭവത്തിലാണ് ശ്രദ്ധേയ മായതെങ്കിൽ ഇതേ കോളനി സ്ഥിതി ചെയ്യുന്ന പുല പ്രക്കുന്ന്  തുരന്നെടുത്ത് നിരപ്പാക്കാനുള്ള ആസൂത്രിത നീക്കത്തിനെ തിരെ പ്രദേശവാസികൾ ചെറുത്തുനിൽപ്പിന് ഒരുങ്ങുന്നതി ലൂടെ വീണ്ടും ചർച്ചയാവുകയാണ്.

 


അംഗൻവാടിയും, ആയുർവേദാശുപത്രിയും,മദ്രസ്സയും മറ്റും സ്ഥിതി ചെയ്യുന്ന മഞ്ഞക്കുളം -നരക്കോട് റോഡിലെ പടിഞ്ഞാറ് ഭാഗം റോഡിന് സമനിരപ്പിൽ തുരന്നെടുത്തു കൊണ്ടിരിക്കുകയാണ്.ഭൂഗർഭ ജലസംഭരണ ശേഷിയുള്ള ഒട്ടനവധി പാരിസ്ഥിതിക പ്രാധാന്യമുള്ള ജൈവ കലവറ
യാണിമല എന്ന് അവിടം സന്ദർശിക്കുന്ന ഏതൊരാൾക്കും മനസ്സിലാവും.

 


മലയുടെ പരിസരങ്ങളിലും താഴ്‌വാരങ്ങളിൽ നാലുഭാഗത്തും താമസിക്കുന്ന പാവപ്പെട്ട മനുഷ്യരുടെ ശുദ്ധജല ലഭ്യതയേയും, അവരുടെ കാർഷിക വൃത്തിയേയും ,ജീവിതത്തെ തന്നെയും പ്രത്യക്ഷമായും പരോക്ഷമായും ബാധിക്കുന്ന ഒട്ടനവധി പ്രത്യാ ഘാതങ്ങൾ ഈ മല യില്ലാതാവുന്നതോടെ സൃഷ്ടിക്കപ്പെടും എന്ന കാര്യത്തിലും സംശയമില്ല. 

 


മതിയായ രേഖകളോ ,ജിയോളജി വകുപ്പിൻ്റെയോ അനുമതി യില്ലാതെയാണ് ഇതൊക്കെ നടക്കുന്നത് എന്നു വേണം കരുതാൻ.(മണ്ണെടുക്കുന്ന വാഗാഡ് കമ്പനിയുടെ തൊഴിലാളി കളോട് രേഖകളെ കുറിച്ച് ചോദിച്ചപ്പോൾ അവർ കൈമലർ ത്തുകയാണ് ചെയ്തത്.),കുടിവെള്ള ദൗർലഭ്യതയിൽ വീർപ്പു മുട്ടുന്ന ഈയൊരു സന്ദർഭത്തിൽ പോലും പ്രദേശത്തെ ജന ങ്ങളുടെ എതിർപ്പ് വകവെക്കാതെ മണ്ണുമാന്തി യന്ത്രങ്ങളും ഡസൻ കണക്കിന് വമ്പൻ ടിപ്പർ ലോറികളും ഈ ഭൂപ്രദേശ ത്തെയും കവർന്നെടുത്ത് കടത്തുകയാണ്.

 


ജനവാസ മേഖലയിലെ ഇത്തരം  ഖനന പ്രവർത്തനങ്ങൾക്ക്  ജനങ്ങളുടെ ആശങ്കകളോ ഉത്കണ്ഠകളോ കണക്കിലെടു ക്കാതെ മൗന സമ്മതം നൽകുന്ന ഭരണാധികാരികളും ജന പ്രതിനിധികളും വഞ്ചനാപരമായ നിലപാടാണ് സ്വീകരി ക്കുന്നത്.

 


ജനങ്ങളോട് ഉത്തരവാദിത്വമുള്ള ഭരണാധികാരികൾ ജന വികാരം മാനിച്ച് കുന്നിടിക്കൽ അടിയന്തിരമായി നിർത്തി വെക്കാൻ ഉത്തരവിടണം.

 


സ്ഥലം ഉടമയായ സ്വകാര്യ വ്യക്തി തൻ്റെ ഭീമമായ വ്യക്തിഗത ലാഭത്തിനു വേണ്ടി ഒരു പ്രദേശത്തെ ജനങ്ങളെയാകെ  ബാധി ക്കുന്ന പാരിസ്ഥിതിക വിനാശത്തിന് ഇടയാക്കുന്ന മണ്ണ് ഖനന നടപടികൾ ഉപേക്ഷിക്കണം ജനങ്ങൾക്കൊപ്പം നിൽക്കണം.

 


എന്ന് VA ബാലകൃഷ്ണൻ
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment