കക്കാടും പാെയിലിലെ പി വി ആർ നാച്യുറൽ പാർക്ക് പ്രവർത്തനാനുമതി പിൻവലിക്കുക




കക്കാടുംപൊയിലിലെ പി വി ആർ പാർക്ക് പ്രവർത്തനാ നുമതി പിൻവലിക്കണം  

 

കക്കാടും പൊയിലിലെ പി വി ആർ നാച്യുറൽ പാർക്ക് ഭാഗി കമായി തുറന്നു പ്രവർത്തിക്കുവാൻ സർക്കാർ നൽകിയ അനുമതി പിൻവലിക്കണമെന്ന് കേരള നദീ സംരക്ഷണ സമിതി ആവശ്യപ്പെട്ടു.ദുരന്ത നിവാരണ നിയമം 2015 ലെ സെക്ഷൻ 55,സെക്ഷൻ 30,സെക്ഷൻ 22, തുടങ്ങിയ നിബന്ധ നകൾ പൂർണ്ണമായും പരിഗണിക്കാതെയാണ് പ്രസ്തുത സർക്കാർ ഉത്തരവ്.ഭാവി വാഗ്ദാനങ്ങളായ പിഞ്ചുകുഞ്ഞു ങ്ങളുടെ ജീവിതത്തെയാണ് പാർക്ക് ഭാഗികമായി തുറക്കുന്ന തോടെ ദുരന്തത്തിലേക്ക് തള്ളിവിടാൻ വഴിവെക്കുക എന്ന് സമിതി ആരോപിച്ചു.

 


പ്രസ്തുത ഉത്തരവിന്റെ ആദ്യഖണ്ഡിക വിശദമാക്കുന്നത് സർക്കാർ നിയോഗിച്ച വിദഗ്ദ സമിതി നടത്തിയ പരിശോധ നാ വേളയിൽ സമിതി ആവശ്യപ്പെട്ട രേഖകൾ മിക്കതും ഹാജ രാക്കുന്നതിൽ പാർക്ക് ഉടമകൾ പരാജയപ്പെട്ടതായി പറയു ന്നുണ്ട്.പരിശോധനയിൽ പരാജയപ്പെട്ട ഉടമകൾക്ക് പാർക്ക് തുറന്ന് പ്രവർത്തിക്കുവാൻ അതേ ഉത്തരവിൽ തന്നെ അനുമതി നൽകിയത് അക്ഷന്തവ്യമായ അപരാധമാണ്.

 


നോൺ ഡിസ്ക്ട്രറ്റീവ് ടെസ്റ്റുകൾ നടത്തുന്നതിന്റ ചുമതല ഏല്പിക്കപ്പെട്ട സ്വകാര്യ സ്ഥാപനം സർക്കാർ അംഗീകതമാ ണെന്ന് വ്യക്തമാക്കിയിട്ടില്ല.ഇവർ ആവശ്യമായ കാര്യക്ഷമത പുലർത്തുന്നതായി അറിവില്ല.സർക്കാർ സംവിധാങ്ങൾ ബല ക്ഷമത പരിശോധിക്കുവാൻ ഉണ്ടായിരിക്കെ ചെറുകിട സ്ഥാപ നത്തെ ഇതിനു നിയോഗിച്ചതിൽ ജനം സംശയാലുക്കളാണ്.

 

പാർക്കിലെ നിർമ്മിതികളുടെ ബലക്ഷമതാ പരിശോധന സംബന്ധിച്ച മേലന്വേഷണത്തിന് ഒരു സമിതി രൂപീകരിച്ച് ഉത്തരവാകുന്നുണ്ട്.ഇതിൽ സർക്കാർ ഉദ്യോഗസ്ഥർക്കാണ് പ്രാമുഖ്യം നൽകിയതായി കാണുന്നത്.സ്വതന്ത്ര അംഗങ്ങളോ മറ്റ് വിദഗ്ദരോ ഇല്ല എന്ന് വേണം പറയാൻ.ബലക്ഷമത സംബ ന്ധിച്ച് പഠനം നടത്തുന്നതിനേറ്റവും അനുയോജ്യരായ രണ്ട് സ്ഥാപനങ്ങൾ സംസ്ഥാനത്തുണ്ട്.തിരുവനന്തപുരത്തേയും തൃശൂരിലേയും സർക്കാർ എഞ്ചിനീയറ്റംഗ് കോളേജുകൾ, 
കൂടാതെ എൻ. ഐ. ടി യും.ഇവരെ പാടെ വിസ്മരിച്ചാണ് നിർവ്വഹണ സ്ഥാപനത്തെയും മേലാന്വേഷണ സമിതിയേയും നശ്ചയിച്ചിട്ടുള്ളത്.മാത്രവുമല്ല,നിലവിലെ നിർമ്മിതികളുടെ ബലമാണ് പരിശോധനക്ക് വിധേയമാക്കുന്നത്.പാർക്ക് നിർമ്മിച്ച ഭൂമിയുടെ സ്ഥിരതയോ ഉറപ്പോ പരിശോധിക്കുന്നില്ല. 2018 ലും അതിന് മുമ്പും ശേഷവും ഉരുൾ പൊട്ടലും മലയിടി ച്ചിലും അനുഭവപ്പെട്ട പ്രദേശമാണിത്.പ്രതലത്തിന്റെ ചരിവും പഠന വിധേയമാക്കുന്നില്ല.ഇവ കൂടി പരിശോധിച്ച് ഉറപ്പ് വരു ത്തേണ്ടതുണ്ട്.

 


ഈ സാഹചര്യത്തിൽ പാർക്ക് ഭാഗികമായി തുറക്കാൻ ഉത്തര വായ സർക്കാർ ഉത്തരവ് റദ്ദ് ചെയ്യാണമെന്നും  ചെറിയ കുട്ടി കളുടെ, വിശേഷിച്ച് വിദ്യാത്ഥികളുടെ ജീവൻ വെച്ച് പന്താടരു തെന്നും കേരള നദീംസംരക്ഷണ സമിതി ആവശ്യപ്പെടുന്നു.

 

കേരള നദീംസംരക്ഷണ സമിതിക്കു വേണ്ടി 

 

TV രാജൻ
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment