മരം മുറി അദാലത്തിനെതിരെ അണിചേരുക 




മരം വരമാണ് എന്നു പറഞ്ഞു വരുന്ന കേരള സർക്കാർ മഴ ക്കാല തയ്യാറെടുപ്പുകളുടെ ഭാഗമായി,അപകടകരമായവ എന്ന പട്ടികയിൽ പെടുത്തി മരങ്ങൾ മുറിച്ചു മാറ്റാൻ ഈ വർഷവും നിർദ്ദേശിച്ചിരിക്കുന്നു.ഈ വർഷത്തെ മരം മുറി അദാലത്തിന്റെ ഭാഗമായി സർക്കാർ പ്രഖ്യാപിച്ചു.

 


സംസ്ഥാനത്തെ മരം മുറികൾ "പുര കത്തുമെന്ന വ്യാജേന ശത്രുവിന്റെ വാഴകൾ വെട്ടി മാറ്റുന്ന"അനുഭവത്തെ ഓർമ്മിപ്പി ക്കുന്നു.വിഷയത്തിൽ കേരളത്തിലരങ്ങേറിയ മുൻകാല സംഭവങ്ങൾ വിചിത്രമായിരുന്നു.മരംവെച്ചു പിടിപ്പിക്കൽ വിഷയത്തിലും ജനാധിപത്യ സർക്കാരിന്റെ കുത്തഴിഞ്ഞ സമീപനവും അഴിമതിയും വ്യക്തമാക്കപ്പെട്ടിട്ടുള്ളതാണ്.

 


മരം വരമാണെന്ന് സർക്കാർ ഒരു വശത്ത് പരസ്യ വാചകമാ ക്കുമ്പോൾ മഴക്കാലത്തെ സുരക്ഷയുടെ പേരിലെ മരം മുറി  സർക്കാരിന്റെ പ്രധാന പദ്ധതി എന്ന തരത്തിൽ ഈ വർഷം ശക്തമാക്കുകയാണ്.

 

 

പട്ടയ ഭൂമിയിലെ മരം മുറി മുതൽ പെരിയയിലെയും വയനാട്ടി ലെ വിവിധ മരം മുറി സംഭവങ്ങൾക്കു പിന്നിൽ പ്രവർത്തിച്ച വർ ഇന്നും ശക്തരാണ്.റോഡു വീതി കൂട്ടൽ മരം മുറിക്കാരു ടെ പ്രധാന അവസരമായി തുടരുന്നു.ഈ വിഷയത്തിലെ സുപ്രീം കോടതി വിധി(ചീഫ് ജ: ബോബ്ഡെ വിധിയിൽ ഒരു മരത്തിന്റെ ശരാശരി സേവന മൂല്യം75 ലക്ഷം രൂപ)കേരള ത്തിന് ബാധകമല്ല എന്ന സമീപനമാണ് സംസ്ഥാന സർക്കാരിന് .

 

 

കൊല്ലം ജില്ലയില്‍ ദേശീയപാത 66-ന്റെ വികസനവുമായി ബന്ധപ്പെട്ട് ഇരുപത്തിനാലായിരത്തില്‍പ്പരം മരങ്ങളാണ് മുറി ക്കുന്നത്.വടകരയില്‍ അഴിയൂര്‍-വെങ്ങളം സ്ട്രെച്ചിൽ മുറിക്കു ന്നത് 2660 മരങ്ങളാണ്.മുണ്ടൂര്‍-തൂത നാലു വരിപ്പാതയ്ക്കായി 2407 മരങ്ങള്‍ മുറിച്ചു മാറ്റുന്നു.പുനലൂർ-പാെൻകുന്ന് റോഡു വീതി കൂട്ടലിന്റെ ഭാഗമായി ഏറ്റവും അധികം മരങ്ങൾ മുറിച്ചു മാറ്റി.ഒരു മരം പോലും പിഴുതു മാറ്റി സ്ഥാപിക്കുവാൻ PWD തയ്യാറായില്ല.NH നിർമ്മാണത്തിൽ ഒരു മരം മുറിക്കുമ്പോൾ 10 മരം വെച്ച പിടിപ്പിക്കും എന്നാണ് കേന്ദ്ര സർക്കാർ ഉറപ്പു നൽ കിയത്.എന്നാൽ ഒന്നും സംഭവിച്ചിട്ടില്ല.

 

 

 

10 കുളം = 1 നദി, 10 നദി = 1 സമുദ്രം, 10 സമുദ്രം = 1 പുത്രന്‍, 10 പുത്രന്മാര്‍ = 1 മരം എന്നാണ് വേദം പറയുന്നത്.

 

 

ഇസ്‌കന്ദർ(അലക്‌സാണ്ടർ)വൃക്ഷവുമായി സംസാരിക്കുന്ന ചിത്രങ്ങൾ മംഗോളിയയിൽ കാണാം.

 

 

ആഫ്രിക്കയിലെ കുഡു എന്ന്‌ വിളിക്കപ്പെടുന്ന മാൻ പിരിഞ്ഞ കൊമ്പുള്ള മൃഗമാണ്‌.പ്രധാന ഭക്ഷണം പച്ചിലകൾ.കുഡുവി നും അതുപോലെയുള്ള മറ്റ്‌ ഇല തീനികൾക്കും എതിരായി മരങ്ങൾക്ക്‌ രഹസ്യായുധം ഉണ്ട്‌.കുഡു ഒരു വൃക്ഷത്തിൽ നിന്നും ഇല തിന്നുമ്പോൾ ഇലകൾക്ക്‌ റ്റാനിൻ(K)എന്ന സസ്യ വിഷം ഉത്‌പാദിപ്പിക്കാൻ പ്രചോദനം ഉണ്ടാകുന്നു.ഈ ഇലകൾ നല്ലവണ്ണം ദഹിക്കുവാൻ പ്രയാസമായതുകൊണ്ട്‌ കുഡു പെട്ടെന്നു തന്നെ തീറ്റ നിർത്തുന്നു.

 

 

ഒരു സസ്യത്തിന്റെ ഇലകൾക്ക്‌ മുറിവ്‌ പറ്റുമ്പോൾ,മറ്റ്‌ സസ്യങ്ങ ൾക്ക്‌ സംവേദകമായ തരത്തിലുള്ള അരോമാറ്റിക്‌ സംയുക്ത ങ്ങൾ മുറിവേറ്റ മരം പുറത്തേക്ക്‌ വിടുന്നു.തീറ്റിക്കു നടക്കുന്ന മൃഗങ്ങൾ പരിസരത്തുണ്ട്‌ എന്ന്‌ മുന്നറിയിപ്പ്‌ നൽകുന്നു അവ. മരങ്ങൾ അത്രമാത്രം സംവേദനക്ഷമമായി ജീവിക്കുന്നവ യാണ് എന്ന് ഇതിൽ നിന്നും മനസ്സിലാക്കാം.

 

 

ന്യൂയോർക്ക് സിറ്റിയുടെ ജലക്ഷാമം പരിഹരിക്കുവാനുള്ള  നിർദ്ദേശങ്ങൾ നഗര ഭരണ സംവിധാനത്തിനു മുന്നിലെത്തിയ പ്പോൾ നഗരത്തിന്റെ പ്രാന്ത പ്രദേശത്തെ കുന്നുകൾ പണം കൊടുത്തു വാങ്ങി വനവൽക്കരണം നടത്തുവാനായിരുന്നു തീരുമാനിച്ചത്.ജലവിതരണ പദ്ധതിയുടെ പത്തിൽ ഒന്നു ചെല വിൽ പരിപാടി വിജയിപ്പിക്കുവാൻ അവർക്കു കഴിഞ്ഞു.

 

 

വായു മലിനീകരണത്താൽ കുപ്രസിദ്ധി നേടിയിരുന്ന ബീജിംഗ്‌ നഗരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ നടപ്പിലാക്കിയ പദ്ധതി കളിലൂടെ 60000 ഹെക്ടർ സ്ഥലത്ത് മരങ്ങൾ വെച്ചുപിടിപ്പിച്ചു. 

 


നമ്മുടെ നാട്ടിലെ അവശേഷിക്കുന്ന കാടുകളും തണൽ മര ങ്ങളും വെട്ടി വെളിപ്പിക്കുന്ന കാര്യത്തിൽ വിട്ടുവീഴ്ച്ചക്കു തയ്യാറല്ല സർക്കാർ .

 

 

കഴിഞ്ഞ 10 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് വിതരണം ചെയ്ത വൃക്ഷ തൈകൾ 5 കോടി വരും എന്നാണ് കണക്ക്.5 കോടി വൃക്ഷ തൈകൾ തണലായി  നിലനിന്നിരുന്നു എങ്കിൽ സമാന്തര കാടുകളായി അവ കേരളത്തിന് നൽകുവാൻ കഴിയുന്ന സംഭാവന എത്ര വലുതാകുമായിരുന്നു? എന്താണു സംഭവിച്ചത് എന്നു നാട്ടുകാർക്കറിയാം. 
കെനിയൻ സമര നായിക ശ്രീമതി വങ്കമാതാ 3 കോടി മരങ്ങൾ വെച്ചു പിടിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പ്രസ്ഥാനം കെനിയൻ സർക്കാരിന്റെ നയങ്ങളെ തന്നെ തിരു ത്തുവാൻ വിജയിച്ചു.അവരുടെ കൂട്ടായ്മ ലോകത്താകെ 720 കോടി മരങ്ങൾ വെച്ചുപിടിപ്പിക്കുവാൻ പദ്ധതികളുമായി മുന്നോട്ടു പോകുന്നു.
ഇതൊന്നും മനസ്സിലാകരുത് എന്നാണ് കേരള സർക്കാർ ആഗ്രഹിക്കുന്നത്.അതിന്റെ തുടർച്ചയായി കേരള സർക്കാർ മഴക്കാലത്തിന്റെ പേരിൽ മരങ്ങൾ വെട്ടിമാറ്റാനായി അദാല ത്തു നടത്തുവാൻ തയ്യാറായിക്കഴിഞ്ഞു.

 


കേരളത്തിലെ കാടുകളെയും നെൽപ്പാടങ്ങളെയും സംരക്ഷി ക്കുമെന്ന് ഉറപ്പു നൽകി അധികാരത്തിലെത്തിയ ഇടതുപക്ഷ സർക്കാരിന്റെ മരം മുറി അദാലത്തിനെതിരായ കളക്ടറെറ്റ് മാർച്ച് ഏപ്രിൽ 13, രാവിലെ 11ന് തിരുവനന്തപുരം കുടപ്പന കുന്നിൽ സംഘടിപ്പിക്കുന്നു.

 

 

പ്രതിഷേധ പരിപാടിയിലെക്ക് എല്ലാ പ്രകൃതി സ്നേഹിക ളെയും സ്വാഗതം ചെയ്യുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment