വിപുലീകരണത്തിനായി ക്രാഫ്റ്റ് വില്ലേജിലെ നീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നു




കേരളത്തിലെ ഗ്രാമങ്ങളും നഗരങ്ങളും അത്യുഷ്ണത്തിന്റെ പിടിയിലമർന്ന് കുടിവെള്ളം പോലും കിട്ടാതെ കഷ്ടപ്പെടുന്ന അവസരത്തിൽ നീർത്തടങ്ങൾ മണ്ണിട്ട് നികത്തുകയാണ് ഇരിങ്ങൽ ക്രാഫ്റ്റ് വില്ലേജ് (സർഗ്ഗാലയ). ക്രാഫ്റ്റ് വില്ലേജിന്റെ വിപുലീകരണത്തിനായാണ് ഇതിനകത്തെ വിവിധ നീർത്തടങ്ങൾ മണ്ണിട്ട് നികത്തുന്നത് എന്നാണ് ലഭ്യമായ വിവരം. 


ക്രാഫ്റ്റ് വില്ലേജിന്റെ പരിസരത്തുള്ള ജനങ്ങൾ കുടിവെള്ളത്തിന് പോലും കഷ്ടപ്പെടുമ്പോഴാണ് വില്ലേജിനകത്തെ നീർത്തടങ്ങൾ നികത്തുന്നത്. പൊതുവിൽ കുടിവെള്ളത്തിനായി എല്ലായിടത്തും ജനങ്ങൾ കഷ്ടപ്പെടുകയാണ്. ഈ അവസരത്തിൽ അൽപമെങ്കിലും വെള്ളം കെട്ടി നിൽക്കുന്ന നീർത്തടങ്ങൾ നികത്തുന്നത് ഏറെ ദോഷം ചെയ്യും. ഭൂഗർഭ ജലത്തിന്റെ അളവിൽ പോലും ഏറെ കുറവുണ്ടായിരിക്കുന്ന കാലത്താണ് ഇപ്പോൾ സംസ്ഥാനം ഉള്ളത്.


സി.പി.എമ്മിൻെറ നിയന്ത്രണത്തിലുള്ള ഊരാളുങ്കൽ സഹകര സംഘത്തിൻെറ നിയന്ത്രണത്തിലുള്ളതാണ് ഈ സ്ഥാപനം. അത്‌കൊണ്ട് തന്നെ ഈ നീർത്തട നികത്തലിനെതിരെ ഇതുവരെ ശബ്ദമുയർത്താൻ ആരും തയ്യാറായിട്ടില്ല.


കഠിനമായ ചൂട് അനുഭവിച്ചു കൊണ്ടിരിക്കുന്ന കാലത്ത്, പരിസ്ഥിതി സംരക്ഷണത്തിൻെറ പ്രസക്തിയെ കുറിച്ച് സംസാരിക്കുന്നവർ തന്ന്നെയാണ് സമൂഹത്തിൻെറ മുമ്പിൽ അവശേഷിക്കുന്ന നീർത്തടങ്ങളും മണ്ണിട്ട് നികത്തുത് എന്നത് ഖേദകരം തന്നെയാണ്.


അതേസമയം ക്രാഫ്റ്റ് വില്ലേജ് നഗരസഭയ്ക്ക് നൽകേണ്ട നികുതിയിലും വെട്ടിപ്പ് നടത്തുന്നുണ്ടെന്ന ആരോപണം ശക്തമാണ്. ടൂറിസത്തിൻെറ പേരിൽ കരകൗശല തൊഴിലാളികളെ ശാക്തീകരിക്കാനെന്ന പേരിൽ   എല്ലാ വർഷവും ഭീമമായ സംഖ്യയുടെ ടിക്കറ്റ് നിരക്കിലൂടെ ലക്ഷങ്ങൾ സ്വന്തമാക്കുന്ന സ്ഥാപനമാണ് ക്രാഫ്റ്റ് വില്ലേജ്. ഈ ഇനത്തിൽ നഗരസഭക്ക് നൽകേണ്ട നികുതി പോലും ഉന്നത സ്വാധീനം ഉപയോഗിച്ച് നൽകാതിരിക്കുന്ന പ്രവണ ഈ സ്ഥാപനത്തിൻെറ പ്രത്യേകതയാണ്. ഇത് വരെ ഈ ഇനത്തിൽ ഒരു ചില്ലി കാശ് പോലും നഗരസഭക്ക് കിട്ടിയിട്ടില്ലന്ന്, വിവരവകാശ നിയപ്രകാരം അന്വേഷിച്ചപ്പോൾ നഗരസഭ സിക്രട്ടറി തന്നെ മറുപടി നൽകിയിരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment