ശ്രമം ചേന്ദമംഗലത്തെ പരിസ്ഥിതി സൗഹൃദത്തോടെ പുനർ നിർമിക്കാൻ കൂട്ടായ്മ




കലാകാരന്മാരെയും സാസ്കാരിക പ്രവർത്തകരെയുംവിദഗ്ധരെയും ഉൾപെടുത്തി പരിസ്ഥിതി സൗഹൃദ ആശയങ്ങൾ നടപ്പിലാക്കികൊണ്ട് പുനർ നിർമ്മാണത്തിന് ഒരുങ്ങുകയാണ് ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് ടി വി അനൂപ്ചെയർമാനും സംവിധായകൻ രാജീവ് രവി  കൺവീനറുമായി വിവിധമേഖലകളിൽ നിന്നുള്ളവരെ ഉൾപ്പെടുത്തി' ശ്രമം 'എന്ന കൂട്ടയ്മയാണ് പൊതുസമൂഹവുമായി ചർച്ച നടത്തി ചേന്ദമംഗലത്തെ ദിശാബോധത്തോടെ പുനർനിർമിക്കാൻ ശ്രമിക്കുന്നത്.

 

ഒക്ടോബർ മൂന്നുമുതൽ ഒൻപതുവരെ അഞ്ചു ദിവസം നീണ്ടുനിൽക്കുന്ന ശിലാപശാലയിൽ പരിസ്ഥിതി സൗഹൃദ വികസനത്തിലൂ ടെ നാടിനെ വീണ്ടെടുക്കാനുള്ള ആശയങ്ങൾ ചർച്ച ചെയ്യും.

 


ആദ്യഘട്ടമായി കുടുംബശ്രീ അംഗങ്ങളുടെയും വിദ്യർഥികളുടെയും പങ്കാളിത്തത്തോടെ വാർഡ് മെമ്പർമാരുടെ നേതൃത്വത്തിൽ സർവ്വേ നടത്തും .പ്രകൃതി ദുരന്തങ്ങളിൽ ജനകീയ ഇടപെടലിന്റെ ആവശ്യകതയും മാർഗങ്ങളും' ശ്രമം 'ചർച്ച ചെയ്യും .ധനകാര്യ സ്ഥാപനങ്ങളുടെ സഹായത്തോടെ ഉപജീവനമാർഗങ്ങൾ വീണ്ടെക്കുന്നതിനായി വായ്പാസൗകര്യങ്ങൾ ഒരുക്കാനും ശ്രമം നടത്തും
 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment