പ്രകൃതി സുരക്ഷക്ക് പ്രതീക്ഷ; മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് സ്റ്റോപ്പ് മെമോ നൽകി 




മുന്നാര്‍ നഗരത്തിലും ദേവികുളത്തും നടക്കുന്ന അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് stop memo നല്‍കുവാന്‍ ദേവികുളം RDO വീണ്ടും തയ്യാറായത് ആശാവഹമാണ് . ഗോകുലം ഉള്‍പ്പെടെയുള്ള വന്‍കിടക്കാരുടെ 10 നിര്‍മ്മാണങ്ങള്‍ നിര്‍ത്തിവെക്കുവാന്‍ റവന്യൂ വകുപ്പ് ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട് ദേവികുളത്ത് നടക്കുന്ന 30 നിര്‍മ്മാണങ്ങളിലും നിയമ ലംഘനങ്ങള്‍ നടന്നു എന്ന് മനസ്സിലാക്കിയ സര്‍ക്കാര്‍ വകുപ്പ് നടപടികളുമായി മുന്നോട്ടു പോകുന്നത് പ്രതീക്ഷ നല്‍കുന്നു മൂന്നാറില്‍ നടന്നു വരുന്ന വന്‍ കൈയേറ്റമൊഴിപ്പിക്കുവാന്‍ ശ്രീ VS മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ മൂന്നാര്‍ ഓപ്പറേഷനിലൂടെ 16000 ഹെക്റ്റര്‍ തിരിച്ചു പിടിച്ചു. 92 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയിരുന്നു. എന്നാല്‍ പില്‍കാലത്ത് കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതില്‍ നിന്നും സര്‍ക്കാര്‍ പിന്‍വാങ്ങി. മൂന്നാര്‍ ട്രിബ്യുണല്‍ പിരിച്ചു വിട്ട സര്‍ക്കാര്‍ ഭൂ മാഫിയകള്‍ക്ക് കൂടുതൽ കൈയ്യേറ്റ ങ്ങള്‍ക്കായി അവസരങ്ങള്‍ ഒരുക്കി. വട്ടവട, കൊട്ടകാംബേല്‍ ഗ്രാമങ്ങളില്‍ കിടക്കുന്ന കുറുഞ്ഞി താഴ്വരയിലെ 151 പട്ടയങ്ങളില്‍ 141 ഉംചെന്നൈക്കാരുടെ സ്വന്തമായതെങ്ങനെ എന്ന് ആർക്കും മനസ്സിലാക്കാവുന്നതാണ്.. ആരാണ് ഇതിനു പിന്നിലെന്നു തിരിച്ചറിഞ്ഞ് നടപടിക ളെടുക്കുവാൻ സർക്കാർ മടിച്ചു നിൽക്കുന്നു. 14000 ഹെക്റ്റര്‍ fragile land സംരക്ഷണ നിയമം ഇല്ലാതാക്കിയ സര്‍ക്കാര്‍, Tata, Harrison മുതലായ അരഡസന്‍ വന്‍കിട കമ്പനിക്കാര്‍ക്കായി നിയമങ്ങളെ കാറ്റില്‍ പറത്തി കൊണ്ട് ഭൂമി സ്വകാര്യ സ്ഥാപങ്ങള്‍ക്ക് കൈയ്യേറുവാന്‍ അവസരം ഉണ്ടാക്കി.അവർക്കായി ഭൂ സംബന്ധമായകേസുകൾ തോറ്റുകൊടുക്കുകയും ചെയ്തു. നിവേദിത P.ഹരന്‍ പഠനത്തില്‍ പരാമര്‍ശിക്കുന്ന മൂന്ന്‍ നിലയിലധികം ഉയരമുള്ള കെട്ടിടങ്ങള്‍ മൂന്നാറില്‍ ഉണ്ടാകരുത് എന്ന നിര്‍ദ്ദേശത്തേയും രാജ മാണിക്യം റിപ്പോര്‍ട്ട്‌ പറയുന്ന മുന്‍ കരുതലുകളെയും മറന്ന സര്‍ക്കാര്‍ തെക്കിന്‍റെ കാശ്മീരിനെ രക്ഷിക്കുവാന്‍ അടിയന്തിരമായി സ്ഥിരം സംവിധാനം ഉണ്ടാകേണ്ടതുണ്ട്. അനധികൃത നിര്‍മ്മാണങ്ങള്‍ തടഞ്ഞ ദേവികുളം RDO യുടെ നടപടികള്‍ കൂടുതല്‍ കാര്യക്ഷമമായി തുടരും എന്ന് പ്രതീക്ഷിക്കാം.
Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment