താമരശ്ശേരി ബിഷപ്പിനും വികാരിക്കും അനധികൃത ഖനനത്തിന് പിഴ !
First Published : 2025-04-07, 09:21:40pm -
1 മിനിറ്റ് വായന
.jpg)
കേരളത്തിലെ ഏറ്റവും വലിയ നികുതി വെട്ടിപ്പും അനധികൃത പ്രവർത്തനവും അഴിമതിയും നടത്തുന്നവർ ഖനന രംഗത്തെ മുതൽ മുടക്കുകാരാണ് എന്ന് ഭരണകക്ഷിയുടെ കഴിഞ്ഞ രണ്ട് പ്രകടന പത്രികയും സമ്മതിച്ച യാഥാർത്ഥ്യമാണ്.നിയമ സഭ പരിസ്ഥിതി സമിതി 2014 മുതൽ ഇതാവർത്തിക്കുന്നു.
കൂടരഞ്ഞി പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളി വികാരി , താമരശ്ശേരി ബിഷപിൻ്റെ അനുഗ്രഹത്തോടെ അനധികൃത ഖനനം നടത്തിയതായി സർക്കാർ വകുപ്പിന് പറയേണ്ടി വന്നിരിക്കുന്നു.
കോഴിക്കോട് ജില്ല ജിയോളജിസ്റ്റ് അനധികൃതമായ അളവിൽ പാറ പൊട്ടിച്ചു കടത്തിയതിന് 23.53 ലക്ഷം രൂപ പിഴ അടക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.ഈ മാസം 30 നു മുമ്പ് പിഴ അടക്കണം.
പുഷ്പഗിരി ലിറ്റിൽ ഫ്ലവർ പള്ളിയുടെ പേരിലുള്ള സ്ഥലത്തു നിന്നും 2002-2010 കാലത്ത് 2 ക്വാറികളിൽ നിന്നുമായി 58700 ഘന മീറ്റർ പാറ പൊട്ടിച്ചു വിറ്റു എന്നാണ് കണ്ടെത്തിയത്.3200 ഘന മീറ്റർ കല്ലിനു മാത്രം റോയൽറ്റി നൽകി(റോയൽറ്റി ഒരു ടണ്ണിന് 24 രൂപ,വിൽക്കുന്നത് 500 രൂപക്കും)യാണ് പാതിരി മാർ വെട്ടിപ്പു നടത്തിയത്.
ഹൈക്കോടതിയുടെ ഇടപെടലിനെ തുടർന്ന് പിഴ അടക്കു വാൻ നിർബന്ധിതമായിരിക്കുന്നു.40 വർഷങ്ങൾക്കു മുമ്പ് പള്ളിക്കും പള്ളികൂടത്തിനുമായി പാറപൊട്ടിച്ചതു മാത്രമാണ് വിഷയം തുടങ്ങിയ ന്യായങ്ങൾ നിരത്തുവാൻ ബിഷപ്പ് ഹൗസ് മടിച്ചില്ല.
കേരളത്തിലെ ഏറ്റവും വലിയ മാഫിയ സംഘമായി 500 ൽ താഴെ വരുന്ന ക്വാറി മുതലാളിമാർ പ്രവർത്തിക്കുമ്പോൾ സർക്കാർ വകുപ്പുകൾ പരമാവധി കൊള്ളക്കു കൂട്ടുനിൽ ക്കുകയാണ്.സംസ്ഥാനത്ത് അനധികൃത ക്വാറികളും നിയമ ത്തിനുള്ളിൽ വരുന്ന ക്വാറികളുടെ അധിക ഖനനവും പാരിസ്ഥിതികമായി വൻതിരിച്ചടി ഉണ്ടാക്കുന്നു.ഇതിനിടയി ലാണ് നാട്ടുകാർക്ക് മാതൃകയാകേണ്ട പാതിരിമാർ തന്നെ അനധികൃത ഖനനം നടത്തിയതിൻ്റെ പേരിൽ ശിക്ഷ വാങ്ങേണ്ടുന്ന അവസ്ഥയിൽ എത്തിയത്.
പരിസ്ഥിതിയെ മൊത്തത്തിൽ തകർക്കുന്ന ഖനനം സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരുവാൻ ഭരണകക്ഷി മടിച്ചു നിൽക്കുന്നത് ക്വാറി മാഫിയകളുടെ രാഷ്ട്രീയ പാർട്ടികളി ലുള്ള സ്വാധീനത്തെ ഓർമ്മിപ്പിക്കുന്നുണ്ട്.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

1.jpg)
3.jpg)
1.jpg)