വയനാടിനെ തുരങ്കം വെയ്ക്കുന്ന തുരങ്ക പാത
First Published : 2026-07-09, 11:51:34am -
1 മിനിറ്റ് വായന

2021 മാർച്ച് 14 ന് MGT ഹാൾ കൽപ്പറ്റയിൽ വെച്ച് നടന്ന തുരങ്ക നിർമാണത്തിനെതിരായ പരിപാടിയുടെ പ്രചരണത്തിനായി Green Reporter മാർച്ച് 13 ന് പ്രസിദ്ധീകരിച്ചത്.
"വയനാടിനെ തുരങ്കം വെയ്ക്കുന്ന തുരങ്ക പാത"
സംസ്ഥാനത്ത് ഏറ്റവുമധികം പാരിസ്ഥിതികമായ തിരിച്ചടി നേരിടുന്നു വയനാടു ജില്ല.അവയുടെ പ്രതിസന്ധികളെ വേണ്ട വിധം പരിഗണിക്കു വാൻ മടിക്കുന്നവരാണ് സർക്കാർ എന്ന് 7 km നീളത്തിലെ തുരങ്ക പാത നിർമ്മാണം ഓർമ്മിപ്പിക്കുന്നു.താമരശ്ശേരി പാതക്കു സമാന്തര മായി തിരുവമ്പാടി പഞ്ചായത്തിലെ മരിപ്പുഴയിൽ നിന്നും കല്ലടി (മേപ്പാടി പഞ്ചായത്തു)വരെ നീളുന്ന പുതിയ തുരങ്കം കടന്നു പോകുന്നത് പശ്ചിമ ഘട്ടത്തിലെ ഏറ്റവും പരിസ്ഥിതി ലോല പ്രദേശ ത്തുകൂടിയാണ്.പ്രകൃതി ഭംഗിയാൽ അനുഗൃഹീതമായ ചെമ്പ്ര, വെള്ളരിമല(Silver Hills)മലനിരകളുടെ ഇടയ്ക്കായിട്ടാണ് തുരങ്കം. Camal Hump മലകൾ എന്നറിയപ്പെടുന്ന നിർദിഷ്‌ട പദ്ധതി പ്രദേശം പശ്ചിമ ഘട്ടത്തിന്റെ ഏറ്റവും ലോലമായ ഭാഗങ്ങളിൽ പെടുന്നു.
നിത്യ ഹരിത,ഭാഗിക നിത്യ ഹരിത വനവും ഷോളക്കാടുകളും ചതുപ്പു നിറഞ്ഞ പ്രദേശവും ചേർന്ന മലനിരകൾ വയനാട് /നീലഗിരി ആനത്താരയുടെ ഭാഗമാണ്.ചാലിയാർ പുഴയും കബിനിയും ഇവിടെ നിന്നും ഒഴുകുവാൻ തുടങ്ങുന്നു.ചാലിയാറിൻ്റെ കൈവഴി ഇരുവഴഞ്ചി പുഴ ഇവിടെ ഉത്ഭവിക്കുന്നു സെറ്റിൽമെൻ്റ് കോളനികൾ നിരവധി യുണ്ട്. ചിലപ്പൻ പക്ഷികൾ(തവിട്ടു നിറമുള്ള, കുഞ്ഞിക്കിളി)അമ്പത് ലക്ഷം വർഷമായി ഇവിടെ സ്വശ്ചന്ധമായി ജീവിക്കുന്നു.ഹിമാലയ ത്തിൽ നിന്ന് ഡെക്കാൻ പീഠഭൂമി മുറിച്ചു കടന്ന്,ചെമ്പ്രയിലെ ചോലവനങ്ങളിലേക്ക് പറന്നു വന്നു ചേക്കേറിയതാണ് പൂർവികർ. ചെമ്പ്രമലയുടെ കൊടുമുടികൾ ഒരുക്കിക്കൊടുക്കുന്ന തുരുത്തുക ളിൽ ജീവിക്കുന്ന പക്ഷികൾ അവിടങ്ങളിലെ കാലാവസ്ഥയുടെ ഉപാസകരാണ്.
Torrential rain എന്നു വിശേഷിപ്പിക്കുന്ന തരം മേഘ വിസ്ഫോടന സ്വഭാവമുള്ള മഴ ഉണ്ടായ പുത്തുമലയും പോത്തുകല്ലും കവളപ്പാറയും അകലെയല്ല ഗാഡ്ഗിൽ,കസ്തൂരി രംഗൻ റിപ്പോർട്ടുകൾ പരിസ്ഥിതി ലോകം എന്നുറപ്പിച്ചു പറഞ്ഞ നാട്ടിലെ നിർമ്മാണം മലനിരകളെ കൂടുതൽ അശക്തമാക്കും.പുത്തു മലയയെയും കവളപ്പാറയെയും ബന്ധിപ്പിക്കുന്ന കാട്ടിൽ വർഷങ്ങൾക്കു മുൻപ് ഉണ്ടായ വൻ തകർച്ച പ്രദേശത്തെ നേരത്തെ തന്നെ കാണപ്പെട്ട അസ്ഥിരത തെളിയിച്ചു.
7677 അടി ഉയരമുള്ള വാവുമലയും ചെമ്പ്രയും അടങ്ങുന്ന പ്രദേശ ത്തെ നിർമ്മാണത്തെ പറ്റി വിധക്തരുടെ പഠനം നടന്ന ശേഷമെ പദ്ധതിയെ മറ്റു വിഷയങ്ങളിലെക്കു കടക്കാവൂ എന്നിരിക്കെ സർക്കാർ വിഷയത്തിൽ ഏകപക്ഷീയമായ നിലപാടുമായി മുന്നാേട്ടു പോകുകയാണ്.
25 ഡിഗ്രിയിലും കൂടുതല്‍ ചെരിവുള്ള പശ്ചിമ മേഖലാ മലമ്പ്രദേശ ങ്ങളില്‍ 1700-1900 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്ര ഉരുള്‍ പൊട്ടല്‍ ഭീഷണിയുടെ നിഴലില്‍ കഴിയുന്നു. 3750 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം തീവ്രത കുറഞ്ഞ മേഖലകളുമാണെന്ന് പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
പത്തനംതിട്ട (172 ച.കി.മീ),ഇടുക്കി (388ച.കി.മീ), പാലക്കാട് (325ച.കി.മീ), മലപ്പുറം (199ച.കി.മീ),കണ്ണൂര്‍ (167ച.കി.മീ),വയനാട് (102ച.കി.മീ)എന്നിവ തീവ്ര ഉരുള്‍ പൊട്ടല്‍ സ്വഭാവമുള്ള മേഖലകളാണ്.
കേരളത്തില്‍ പശ്ചിമഘട്ട മലനിരകളിലെ ഉരുള്‍പൊട്ടല്‍ സംബന്ധിച്ച കാലനിര്‍ണ്ണയ പഠനം പറയുന്നത് മേഖലയിലെ ഉരുള്‍പൊട്ടല്‍ തുടര്‍ച്ച യായ സംഭവങ്ങളായി മാറുന്നത് 90കളോടെയാണെന്നാണ് (Kuriakose,1961 മുതല്‍ 2009 വരെ പഠനം).90കള്‍ക്ക് ശേഷമുള്ള ഉരുള്‍പൊട്ടലുകളുടെ തുടര്‍ച്ച ശക്തിപ്പെടുന്നതും വിനാശ സ്വഭാവം വര്‍ദ്ധിക്കുന്നതായി കാണാം.
കോഴിക്കോട്-വയനാട് റോഡിലെ നിലവിലുള്ള വർദ്ധിച്ച തിരക്ക് ഒഴിവാക്കേണ്ടത് തന്നെയാണ്.വയനാട്ടിലെക്കുള്ള മറ്റുള്ള റോഡുകൾ വടകര-കുറ്റ്യാടി-മാനന്തവാടി റോഡ്,പാൽച്ചുരം വഴി മാനന്തവാടി, പെരിയ വഴി മാനന്തവാടി എന്നിവയാണ്.മൂന്നു പാതകളെ മെച്ചപ്പെടു ത്തികൊണ്ട് ,നിലവിലെ താമരശ്ശേരി റോഡിലൂടെയുള്ള അമിത വാഹനപ്പെരുപ്പം നിയന്ത്രിക്കണം.
പൊതു വാഹനങ്ങളെ പരമാവധി വർധിപ്പിച്ച് സ്വകാര്യ വാഹനങ്ങളെ കുറച്ചു കൊണ്ടു വരുവാൻ പദ്ധതികൾ പ്ലാൻ ചെയ്യണം.
ടൂറിസ്റ്റുകൾ ക്കായി സ്വകാര്യ വാഹനങ്ങൾ ഒഴിവാക്കി,
പ്രത്യേക പൊതു കാർബൺ രഹിത വാഹനങ്ങൾ ഉണ്ടാകണം.
Rope Way Tourism (സ്വിസ് മാതൃക) ഉപയോഗപ്പെടുത്താം.
ചൂരൽ മലയിലെ ദുരന്തവും അതിനു മുമ്പ് പോത്തുകല്ലിലും കവളപ്പാറയിൽ സംഭവിച്ചതും പരിഗണിക്കാതെ പിണറായി സർക്കാരും ഇപ്പോൾ സതീശൻ സർക്കാരും വികസനത്തിനായുള്ള പരക്കം പാച്ചിലിലാണ് .....
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment