തുഷാരഗിരി അന്യാധീനപ്പെടരുത്




ഉഷ്ണ മേഖല മഴക്കാടുകൾക്ക് സദൃശ്യമായിരുന്നു ജീരകപ്പാറ വനമേഖല. ജൈവവൈവിധ്യതതിൻ്റെ നിറ സാന്നിധ്യവും വിപുലമായ ഉർജ്ജ സ്രോതസ്സുമായിരുന്നു ഇവിടം. കോടഞ്ചേരി പഞ്ചായത്തിൻ്റെയും സമീപപ്രദേശങ്ങളുടേയും ഐശ്വര്യത്തിന് നിദാനം തുഷാരഗിരി വനം തന്നെയാണ്.പ്രദേശത്തിന്റെ കാലാവസ്ഥ, ജല സുരക്ഷ, കൃഷി തുടങ്ങിയവക്കെല്ലാം നിദാനമായത് തുഷാരഗിരിയുടെ നിലനിപ്പാണ്. 
മഴവിൽ വെള്ളച്ചാട്ടവും ഇരാറ്റ് മുക്ക് വെള്ളച്ചാട്ടവും തുമ്പിതുള്ളുംപാറ വെള്ളച്ചാട്ടവും തുഷാരഗിരിയിലേക്ക് സന്ദർശക പ്രവാഹം സൃഷ്ടിച്ചു.ഈ വെള്ളച്ചാട്ടത്തിൽ നിന്നു മാണ് ചാലിപ്പുഴ ഉത്ഭവിക്കുന്നത്.അന്താരാഷ്ട്ര കയക്കിങ്ങിന് വേദിയാണ് ഇന്ന് ചാലിപ്പുഴ. ഇത് ഇവുവഴിഞ്ഞിയിലും തുടർന്ന് ചാലിയാറിലും ചേരുന്നു.


ഈരാററ്മുക്ക് വെള്ളച്ചാട്ടങ്ങൾ കാലയവനികയ്ക്കു പിന്നിൽ മറായാൻ ഇനി നാളുകളെ വേണ്ടൂ. 2000 ൽ ഏറ്റെടുത്ത വനമേഖല പഴയ ഉടമസ്ഥർക്ക് തിരിച്ചു നൽകാൻ ബഹു.കോടതി ഉത്തരവായിരിക്കുന്നു.
അടിയന്തിര പ്രാാന്യത്തോടെയുള്ള ഇടപെടൽ ഇവിടെ ആവശ്യമാണ്.കാട്ടാനകൾ അവശിഷ്ട കൃഷി നശിപ്പിച്ചുവെന്ന് കോടതി കണ്ടെത്തിയിട്ടുണ്ട്.അതായത് കാട്ടിൽ ആനയുണ്ടെന്ന് സമ്മതിക്കുന്നു.അതേ പോലെ കോടതി നിയോഗിച്ച കമ്മീഷണറും
സഹായിയായ ശ്രീമതി.K.P.റസിയ ഉമ്മയും ചേർന്ന് 8008 മരങ്ങൾ എണ്ണി തിട്ടപെടു ത്തിയതായും കോടതി ഉത്തരവിൽ പറയുന്നു.


ഈ വിഷയത്തിൽ പ്രകൃതി സ്നേഹികളുടെ ശ്രദ്ധ ഉയരണം. തുടർ നടപടികൾ ആവിഷ്കരിക്കണം. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment