സമരങ്ങളെ അടിച്ചമർത്താൻ എണ്ണ കമ്പനികൾ കോടികൾ എറിയുന്നു !




ഊർജ്ജം,ഖനനം തുടങ്ങിയ പദ്ധതികളെ എതിർക്കുന്ന പരിസ്ഥിതി പ്രവർത്തകരെയും തദ്ദേശവാസികളുടെ അവകാശ സംരക്ഷകരെയും നിശബ്ദരാക്കാനും അപകീർ ത്തിപ്പെടുത്താനും കുറ്റകാരാക്കാനും വേണ്ടി അമേരിക്കയിൽ തയ്യാറാക്കുന്ന നിയമത്തിനായി ക്രൂഡ് ഓയിൽ കമ്പനികൾ പണം ഒഴുക്കുകയാണ്.

 

നമ്മുടെ ഗ്രഹത്തെ വാസയോഗ്യമായി നിലനിർത്താൻ സമരം ചെയ്യുന്നവരെ കുറ്റവാളികളായി കാണാനാണ് കോർപ്പറേറ്റ്  ശ്രമങ്ങൾ .

 

 

2017 മുതൽ പ്രതിഷേധക്കാരെ ആക്രമിക്കൽ ,ഇല്ലാതാക്കൽ, കലാപമായി വ്യാഖ്യാനിക്കപ്പെടുന്ന പ്രകടനങ്ങൾക്ക് കുറ്റകൃത്യ ങ്ങൾ ചാർത്താനുളള നിയമമുൾപ്പെടെ 45 US സംസ്ഥാനങ്ങ ളിൽ 250-ലധികം പ്രതിഷേധ വിരുദ്ധ ബില്ലുകൾ വരികയാണ്.

 

പ്രതിഷേധ വിരുദ്ധ നിയമങ്ങൾ ഉണ്ടാക്കിയ സംസ്ഥാന നിയമ നിർമ്മാണ സഭയിലെ അംഗങ്ങൾക്ക് ലോബിയിംഗിനും പ്രചരണ സംഭാവനകൾക്കുമായി ഫോസിൽ ഇന്ധന കമ്പനി കൾ ദശലക്ഷക്കണക്കിന് ഡോളർ ചെലവഴിച്ചു.

മൊണ്ടാന,ഒഹായോ, ജോർജിയ,ലൂസിയാന,വെസ്റ്റ് വിർജീ നിയ,ഡക്കോട്ടകൾ എന്നിവയുൾപ്പെടെ പതിനെട്ട് സംസ്ഥാന ങ്ങൾ,പൈപ്പ് ലൈനുകളും മറ്റ് ഫോസിൽ ഇന്ധന പദ്ധതികളും എതിർക്കുന്നത് സമൂഹങ്ങൾക്ക് അപകടകരമാക്കുമെന്നാണ് വ്യാഖ്യാനം.അതിക്രമത്തിന് പിഴകൾ വർദ്ധിപ്പിക്കുന്ന ശക്തമാ യ പ്രതിഷേധ വിരുദ്ധ നിയമങ്ങൾ നടപ്പിലാക്കി വരുന്നു.അത് പ്രദേശവാസികളുടെ ഭൂമിയെയും ജലത്തെയും ആഗോള കാലാവസ്ഥയെയും ഭീഷണിപ്പെടുത്തുന്നതാണ്.

 

മറ്റ് നാല് സംസ്ഥാനങ്ങളും ഇതേ നിയമത്തിന്റെ ഇടുങ്ങിയ പതിപ്പുകൾ നടപ്പിലാക്കിയിട്ടുണ്ട്.സമാധാനപരമായി പ്രതിഷേ ധിക്കുന്നവർക്കെതിരെയും വ്യാജ ആരോപണങ്ങൾ ചുമത്താ ൻ അത് അവസരമൊരുക്കും.

 

റിപ്പോർട്ട് അനുസരിച്ച്,2017 മുതൽ പ്രതിഷേധ വിരുദ്ധ ബില്ലു കൾക്കായി ഏറ്റവുമധികം ലോബിയിംഗ് ചെയ്ത 10 കമ്പനിക ളിൽ ഒമ്പതും US സ്ഥാപനങ്ങളായ എക്‌സോൺ മൊബിൽ, കോച്ച് ഇൻഡസ്ട്രീസ്,മാരത്തൺ പെട്രോളിയം എന്നിവയും കനേഡിയൻ കമ്പനികളായ എൻബ്രിഡ്ജ്,ടിസി എനർജി (ട്രാൻസ് കാനഡ)എന്നിവയുൾപ്പെടെയുള്ള ഫോസിൽ ഇന്ധന കമ്പനികളാണ്.

 

25 ഫോസിൽ ഇന്ധന,ഊർജ കമ്പനികൾ സമയപരിധിക്കു ള്ളിൽ സംസ്ഥാന വിരുദ്ധ ബിൽ സ്പോൺസർമാർക്ക് 50 ലക്ഷധിലധികം ഡോളർ സംഭാവന നൽകി.

 

ഇന്ത്യയിലും പ്രതിഷേധ സമരങ്ങളെ അടിച്ചമർത്താൻ നിയമ ങ്ങൾ ഉണ്ടാക്കുന്നതിന് വേണ്ട പിന്തുണ നൽകുന്നത് കോർ പ്പറേറ്റ് വ്യവസായ-വാണിജ്യ സ്ഥാപനങ്ങളാണ്.

 

ലോകത്ത് ഏറ്റവും കൂടുതൽ ആനുകൂല്യങ്ങൾ പറ്റുന്ന സ്ഥാപ നങ്ങളാണ് എണ്ണ കമ്പനികൾ .അവർ നടത്തുന്ന ലോബിംഗ് അമേരിക്കൻ രാഷ്ട്രീയത്തിൽ ശക്തമാണ് ഇന്നും . COP 28  ദുബൈ സമ്മേളന സംഘാടനത്തിലും എണ്ണ കമ്പനികളുടെ സ്വാധീനം ശക്തമാണ്

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment