തുര്‍ക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്പം; സുനാമി സാധ്യത




ഏതന്‍സ്: തുര്‍ക്കിയിലും ഗ്രീസിലും അതിശക്തമായ ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 7.0 ശക്തി രേഖപ്പെടുത്തിയ ഭൂകമ്പത്തെ തുടര്‍ന്ന് ഇരുരാജ്യങ്ങളിലും നിരവധി കെട്ടിട്ടങ്ങള്‍ തകര്‍ന്നു വീണു. തുര്‍ക്കിയില്‍ സുനായി ആക്രമണം ഉണ്ടായതായും റിപ്പോര്‍ട്ടുണ്ട്. 


തുര്‍ക്കിയിലെ ഇസ്മിര്‍ മേഖലയിലാണ് ഭൂകമ്പത്തിന് പിന്നാലെ കടല്‍ കരയിലേക്ക് ഇരച്ചു കയറിയത്. ശക്തി കുറഞ്ഞ മിനി സുനാമിയാണ് ഉണ്ടായത് എന്നാണ് പ്രാദേശിക ഭരണകൂടം നല്‍കുന്ന വിവരം. റിക്ടര്‍ സ്കെയിലില്‍ 7.0 കരുത്ത് രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത് എന്ന് യുഎസ് ജിയോളജിക്കല്‍ വകുപ്പ് അറിയിച്ചു. ഗ്രീക്ക് നഗരമായ കര്‍ലോവസിയില്‍ നിന്നും 14 കി.മീ മാറിയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്നും യുഎസ് ജിയോളജിക്കല്‍ വകുപ്പ് വ്യക്തമാകുന്നു.


അതേസമയം 6.7 ആണ് ഭൂകമ്പത്തിന്റെ കരുത്തെന്ന് തുര്‍ക്കിഷ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഏജന്‍സി പറയുന്നു. 6.6 ശക്തിയാണ് രേഖപ്പെടുത്തിയത് എന്നാണ് ഗ്രീക്ക് സര്‍ക്കാര്‍ പറയുന്നത്. ഇസ്മറില്‍ നാല് പേര്‍ മരണപ്പെട്ടെന്നും ഇരുപതോളം കെട്ടിട്ടങ്ങള്‍ തകര്‍ന്നുവെന്നുമാണ് വിവരം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment