COP 28: കടൽ ക്ഷോഭത്തിൽ ആകുലതകൾ പങ്കുവെച്ച് തുവാലു ദ്വീപ്




താഴ്ന്ന പസഫിക് ദ്വീപുകളുടെ ഒരു കൂട്ടമായ തുവാലുവിന്റെ ഭാവിയെക്കുറിച്ച് ചർച്ച ചെയ്യാനാണ് 25 കാരിയായ മെർവിന പൗലി CO-28 വേദിയായ ദുബായിലെത്തിയത്.

നാം സമുദ്രങ്ങളോട് വളരെയധികം കടപ്പെട്ടിരിക്കുന്നു - ചൂട് ആഗിരണം ചെയ്യുന്നതിലൂടെ,ആഗോളതാപനത്തിൽ നിന്നും അവ നമ്മെ സംരക്ഷിച്ചു എന്നവർ വിവരിച്ചു.

 

ഈ ഉച്ചകോടി ഫോസിൽ ഇന്ധന ഉപയോഗം കുറയ്ക്കാൻ സമ്മതിക്കുകയാണെങ്കിൽ, സമുദ്രങ്ങൾ ശാന്തമാകും.

മെർവിനയുടെ ആദ്യ COP ഉച്ചകോടിയാണിത് -ഫിജിയിൽ നിന്ന് ഹോങ്കോങ്ങിലേക്ക് 24 മണിക്കൂർ പറന്നാണ് UAE എത്തി.

 

കുടുംബവീടിന്റെ ഇരുവശത്തുമുള്ള വെളുത്ത മണലുകളെ ക്കുറിച്ചും മനോഹരമായ തെളിഞ്ഞ വെള്ളത്തെക്കുറിച്ചും അവൾ സംസാരിച്ചു.

 

സമുദ്രനിരപ്പ് 30 വർഷം മുമ്പുള്ളതിനേക്കാൾ 0.15 മീറ്റർ കൂടുതലാണ്,പ്രതിവർഷം ശരാശരി 5 മില്ലിമീറ്റർ വർദ്ധനവ് . വർദ്ധനവ് വേഗത്തിലാക്കുമെന്നും 2050 ആകുമ്പോഴേക്കും കടൽ ഇന്നത്തേതിനേക്കാൾ 20 സെന്റീമീറ്റർ ഉയരത്തിലാകു മെന്നും പ്രതീക്ഷിക്കാം.

 

 

ദ്വീപ് നിവാസികളുടെ സംസ്കാരവും ചരിത്രവും ഉപജീവനവും പൂർണ്ണമായും കടലിനെ ആശ്രയിച്ചിരിക്കുന്നു.അവർക്ക് നല്ല മത്സ്യസമ്പത്തുള്ള ആരോഗ്യകരമായ സമുദ്രങ്ങൾ ആവശ്യ മാണ്.ആ ബന്ധം ഏതാനും ആയിരങ്ങളുള്ള ഈ ദ്വീപുകാർ ക്കു വേണ്ടി മാത്രമല്ല.

 

സമുദ്രങ്ങൾ ഭൂമിക്കും അതിൽ വസിക്കുന്ന എല്ലാത്തിനും ഒരു "മഹത്തായ സേവനം" നൽകിയിട്ടുണ്ട്.US നാഷണൽ ഓഷ്യാ നിക് ആൻഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്റെ (NOAA)മുതിർന്ന കാലാവസ്ഥാ ഉപദേഷ്ടാവ് ,കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള ഇന്റർഗവൺമെന്റൽ പാനലിന്റെ (IPCC) വൈസ് ചെയർമാൻ വ്യക്തമാക്കി.

 

കൽക്കരി,എണ്ണ,വാതകം എന്നിവ കത്തിച്ചും ഹരിതഗൃഹ വാതകങ്ങൾ അന്തരീക്ഷത്തിലേക്ക് പുറന്തള്ളുന്നതിലൂടെയും മനുഷ്യർ സൃഷ്ടിച്ച ചൂടിന്റെ മുഖ്യഭാഗവും ജലം ആഗിരണം ചെയ്തു.

 

ആ സേവനം ഉടൻ തന്നെ അവസാനിക്കും.കാലാവസ്ഥാ വ്യതിയാനം, മലിനീകരണം,ആവാസവ്യവസ്ഥയുടെ നഷ്ടം എന്നിവയിൽ നിന്നുള്ള വലിയ സമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ സമുദ്രങ്ങൾ കാണിക്കുന്നു.

 

COP28 ലെ രാഷ്ട്രീയക്കാരിൽ നിന്ന് മീറ്റർ അകലെ,ദുബായ് തീരത്ത് തിളങ്ങുന്ന ജലത്തിന്റെ ചൂട് 30 ഡിഗ്രിക്കടുത്താണ്. ജൂലൈയിൽ,ശരാശരി ആഗോള സമുദ്ര താപനില ഏറ്റവും ഉയർന്ന നിലയിലെത്തി .

 

ട്യൂണ തണുത്ത വെള്ളത്തിലേക്ക് മാറുകയാണ് തുവാലുവിൽ. മത്സ്യത്തൊഴിലാളികളെ തീരത്ത് നിന്ന് കൂടുതൽ അകറ്റുന്നു. വരുമാനം കുറയുകയാണ്.

 

ഇതൊക്കെയാണെങ്കിലും,കാലാവസ്ഥാ ചർച്ചകളുടെ മുൻ ഗണന വിഷയമായി കടൽ മാറുന്നില്ല("Poor Cousin"പരിഗണന മാത്രം) രണ്ട് വർഷം മുമ്പാണ് യുഎൻ കാലാവസ്ഥാ ചർച്ചാ കരാറിൽ ആദ്യമായി സമുദ്രങ്ങളെ പരാമർശിച്ചത്.

 

US,നോർവേ,സീഷെൽസ് എന്നിവയുൾപ്പെടെയുള്ള പ്രധാന സമുദ്ര രാജ്യങ്ങളിൽ നിന്നുള്ള മന്ത്രിമാർ ശനിയാഴ്ച യോഗം ചേർന്ന് അടുത്ത നടപടികളെക്കുറിച്ചും തിരമാലയിൽ നിന്ന്  വൈദ്യുതി മുതലായ കാലാവസ്ഥാ പരിഹാര മാർഗ്ഗങ്ങൾ എങ്ങനെ എന്ന് ചർച്ച ചെയ്യും.

 

100-ലധികം ഓർഗനൈസേഷനുകൾ ദുബായ് Ocean  Declaration ൽ ഒപ്പുവച്ചു.പെറു തീരത്ത് കപ്പലിൽ നങ്കൂരമിട്ടി രിക്കുന്ന ശാസ്ത്രജ്ഞർ ഉൾപ്പെടെ,സമുദ്രങ്ങൾ എത്രത്തോ ളം മാറിയിട്ടുണ്ട് എന്നറിയാൻ പ്രവർത്തിക്കുന്നു.

 

 

COP 28 ൽ സമുദ്ര ശാസ്ത്രത്തിനായി കൂടുതൽ നിക്ഷേപം ആവശ്യപ്പെടുന്നു.അതിനാൽ സമുദ്രനിരപ്പ് ഉയരുന്നതും പവിഴ പ്പുറ്റുകളുടെ മരണവും പോലുള്ള പ്രശ്നങ്ങൾ വിദഗ്ധർക്ക് നന്നായി മനസ്സിലാക്കാൻ കഴിയും.

 

 

കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള ഏറ്റവും മികച്ച പരിഹാരങ്ങളിലൊന്നാണ് സമുദ്രത്തിന്റെ ശക്തി സംരക്ഷി ക്കൽ പദ്ധതി.ഗവൺമെന്റുകൾ അവരുടെ ദേശീയ കാലാവ സ്ഥാ ലക്ഷ്യങ്ങളിലും തന്ത്രങ്ങളിലും നയങ്ങളിലും സമുദ്രാധി ഷ്ഠിത പ്രവർത്തനത്തിന് പ്രതിജ്ഞാബദ്ധരാകണം എന്ന് ലോകത്തിലെ സമുദ്ര പരിപാടി യുടെ ഡയറക്ടർ  പറയുന്നു

 

പസഫിക് ദ്വീപ് വാസികൾക്ക് ദുരന്തം രൂക്ഷമായിക്കഴിഞ്ഞു.   

ഇവർ നേരിടുന്ന ഭീഷണി തിരിച്ചറിഞ്ഞ്,നവംബറിൽ അയൽ രാജ്യമായ ആസ്‌ട്രേലിയ പസഫിക് ദ്വീപുകാർക്ക് കാലാവസ്ഥാ അഭയാർത്ഥി വിസ വാഗ്ദാനം ചെയ്തിരുന്നു.

 

തുവാലു പ്രതിനിധി മെർവിന പറയുന്നു "ഇല്ല.ഞാൻ തുവാലു വിനെ സ്നേഹിക്കുന്നു.എല്ലാവരും പരസ്പരം അറിയുന്ന, പരസ്പരം സഹായിക്കുന്ന സംസ്കാരവും സമൂഹവും നഷ്ട പ്പെടും,തുവാലു വിട്ടു പോകാൻ തയ്യാറല്ല"എന്ന് വിശദീകരിച്ചു

 

തുവാലുക്കാരിയുടെ അനുഭവം വിഴിഞ്ഞത്തുകാർക്കും മാലി ക്കാർക്കും ഇന്നു പരിചിതമാണ്.COP 28 സമ്മേളനത്തിൽ കടലിന്റെ മാറ്റത്തെ പഠിക്കാനും തിരുത്തലുകൾ വരുത്തു വാനും രാജ്യങ്ങൾ തയ്യാറാകേണ്ടതുണ്ട്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment