കടലെടുത്ത് തീരം; കടൽ ക്ഷോഭം ശക്‌തമാകുന്നു




തിരുവനന്തപുരം: കടല്‍ ക്ഷോഭം ശക്‌തമാകുന്നു. കരയുടെ മുക്കാല്‍ ഭാഗവും കടല്‍ കാര്‍ന്നെടുത്തു കഴിഞ്ഞു. ശേഷിക്കുന്ന ഭാഗത്തു ഉറപ്പിച്ചിരിക്കുന്ന വള്ളങ്ങള്‍ ആശങ്കയുടെ തീരത്താണ്‌. തീരദേശങ്ങളായ പൊഴിയൂര്‍ കൊല്ലംകോട്‌, പരുത്തിയൂര്‍, പൂവാര്‍, കരുംകുളം, കൊച്ചുതുറ, പുതിയതുറ, പുല്ലുവിള , അടിമലത്തുറ തുടങ്ങിയ ഭാഗങ്ങളിലാണ്‌ മത്സ്യബന്ധനമുള്ളത്‌.


അടിമലത്തുറ കഴിഞ്ഞാല്‍ പിന്നെയുള്ള തീരങ്ങള്‍ റിസോര്‍ട്ട്‌ മേഖലകളാണ്‌. അത്‌ കഴിഞ്ഞേ വിഴിഞ്ഞം തീരമെത്തുകയുള്ളൂ. പൊഴിയൂര്‍ ഫിഷര്‍മെന്‍ കോളനിയുടെ അറ്റമാണ്‌ തമിഴ്‌നാട്‌ ബോര്‍ഡര്‍. ഇവിടെ തമിഴ്‌ നാട്‌ സര്‍ക്കാര്‍ ഇറക്കിയ പുലിമുട്ടുകളാണ്‌ പൊഴിയൂര്‍ കൊല്ലംകോട്‌, പരുത്തിയൂര്‍ തീരങ്ങള്‍ നശിക്കാന്‍ കാരണം. 


ഏകദേശം 200 മീറ്ററോളം പുലിമുട്ട്‌ കടലിലേക്ക്‌ തള്ളി നില്‍ക്കുന്നതിനാല്‍ തീരത്തേയ്‌ക്കു സുഗമമായി ഒഴുകികൊണ്ടിരുന്ന വെള്ളത്തിന്റെ ഗതി പടിഞ്ഞാറു ദിശയിലേക്കു മാറുന്നു. ഇക്കാരണങ്ങളാല്‍ ഈ തീരങ്ങളിലെ കൂറ്റന്‍ പാറ കൊണ്ടുള്ള കടല്‍ ഭിത്തികളെയാണ്‌ കടല്‍ വിഴുങ്ങികൊണ്ടിരിക്കുന്നത്‌. ഈ ദുസ്‌ഥിതി തുടര്‍ന്നാല്‍ പൊഴിയൂര്‍ കടല്‍ തീരം പൂര്‍ണമായും നഷ്‌ടപ്പെട്ടേക്കും.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment