ലോകം എൽ നിനോയിലേക്ക് ; വരൾച്ച കനക്കും




മൂന്നുമാസത്തിനകം ലോകത്ത് എൽ നിനോ പ്രതിഭാസമുണ്ടാകുമെന്ന് ലോക കാലാവസ്ഥ പഠന കേന്ദ്രം. 
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴയും മഞ്ഞുവീഴ്ചയും ഉണ്ടാക്കിയ ലാ നിന  പ്രതിഭാസത്തിലൂ ടെയാണ്  ലോകം ഈവർഷം  ആരംഭിച്ചത് .ശാന്തസമുദ്രത്തിലെ താപനില ക്രമാതീതമായി കുറഞ്ഞതുമൂലമാണ് ഇത് സംഭവിച്ചത് .ഈ വർഷമാകട്ടെ താപനില വർദ്ധിക്കുകയും അത് ലോകമെമ്പാടുമുള്ള കാലാവസ്ഥയെ ബാധിക്കുകയും ചെയ്യും.

 


അന്തരീക്ഷ മലിനീകരണം പോലുള്ള മനുഷ്യ ഇടപെടലുകളാണ് ഇതിനു കാരണമാകുന്നത് .പത്തൊൻപതാം  നൂറ്റാണ്ടിനു ശേഷം വ്യാപകമായ എൽ നിനോ 2016 ലാണ് രൂപപ്പെട്ടത് .മഴയുണ്ടാകേണ്ടിടത്ത് വരൾച്ചയും വേനൽ ഉണ്ടാകേണ്ടിടത്ത് പേമാരിയും ഉണ്ടാകുന്ന ഈ പ്രതിഭാസം മനുഷ്യനെയും ജീവജാലങ്ങളെയും ഭക്ഷ്യോൽപ്പാദനത്തെയും ബാധിക്കുന്നു. 2016 ലേതുപോലെ തീവ്രമാകില്ലെങ്കിലും വ്യാപകമായ നാശനഷ്ടങ്ങൾ ആഘാതങ്ങളുണ്ടാക്കാൻ ഇതിനു കഴിയുമെന്ന് ഡബ്ള്യു .എം. ഓ സെക്രട്ടറി ജനറൽ പേറ്റെരി  ടാലസ് അഭിപ്രായപ്പെട്ടു .ഈ പ്രതിഭാസം നടക്കാൻ എഴുപതു ശതമാനം സാധ്യതയുണ്ട്. ഏഷ്യ പസിഫിക് മേഖല, യൂറോപ്പ്, വടക്കേ അമേരിക്ക, ആഫ്രിക്ക, തെക്കേ അമേരിക്കൻ തീരങ്ങൾ എന്നിവിടങ്ങളിലെല്ലാം ഇതിന്റെ ആഘാതം ഉണ്ടാകും. ഇവിടങ്ങളിലെ സ്വാഭാവിക താപനില ഉയരുമെന്നും മുന്നറിയിപ്പുണ്ട്. 

 

കിഴക്കൻ ശാന്തസമുദ്ര പ്രദേശത്ത് പ്രത്യക്ഷപ്പെട്ട് ക്രമേണ ആഗോളതലത്തിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാൻ കഴിവുള്ള പ്രതിഭാസമാണിത്. 15 മാസത്തോളം എൽ നിനോ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ കാലാവസ്ഥാ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കും. ഉണ്ണിയേശുവിനെ സൂചിപ്പിക്കുന്ന 'ശിശു' എന്ന അർത്ഥമാണ് സ്പാനിഷ് ഭാഷയിൽ എൽ നിനോ എന്ന പേരിനുള്ളത്. ഈ പ്രതിഭാസവുമായി ബന്ധപ്പെട്ട് ശാന്തസമുദ്രത്തിന്റെ തെക്കേ അമേരിക്കയോടു ചേർന്നുള്ള ഭാഗങ്ങളിൽ ഉണ്ടാകുന്ന താപവർദ്ധന ക്രിസ്മസിനടുത്ത സമയത്ത് ശ്രദ്ധിക്കപ്പെടുന്നതിനാലാണ് ഈ പേരുണ്ടായത്. എൽനിനോ സതേൺ ഓസിലേഷൻ ( ENSO - El Niño Southern Oscillation ) എന്നാണ് ഈ പ്രതിഭാസത്തിന്റെ പൂർണനാമം. പസഫിക് സമുദ്രത്തിൽ ഭൂമധ്യരേഖാപ്രദേശത്ത് ചൂടുകൂടിയ സമുദ്രജലത്തിന്റെ വിതരണം താളംതെറ്റുന്നതാണ് എൽനിനോയ്ക്ക് വഴിവെയ്ക്കുന്നത്. ഭൂമധ്യരേഖ പ്രദേശത്ത് കനത്ത ചൂട് വർദ്ദിപ്പിക്കാൻ ഇത് കാരണമാകുന്നു. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment