ക്ലാമത്ത് നദിയിലെ ഡാമുകൾ പൊളിച്ചു മാറ്റി അമേരിക്ക




100 വർഷമായി ഒറിഗോൺ-കാലിഫോർണിയ അതൃത്തിയിലൂടെ  ഒഴുകുന്ന ക്ലാമത്ത് നദിക്കു കുറുകെ സ്ഥിതി ചെയ്തിരുന്ന 4 ഡാമുകൾ പൊളിച്ചു നീക്കുകയാണ് അമേരിക്കൻ ഫെഡറൽ സർക്കാർ.ശാസ്താ ഇന്ത്യൻ വംശജരുടെ(Hoopa,Karuk,KIamath etc)ഗ്രാമങ്ങളെ ഏറെ പ്രതികൂലമായി ബാധിച്ച 4 ജലവൈദ്യുതി നിലയങ്ങളുടെ ഭാഗമായ നിർമിതികൾ സാൽമൻ മത്സ്യങ്ങൾക്കും ശുദ്ധജല കക്കകൾക്കും ആമകൾക്കും ഭീഷണിയായിരുന്നു.ഏറ്റവും അധികം സാൽമനുകൾ ഉള്ള വടക്കൻ പ്രവിശ്യയിലെ മൂന്നാമത്തെ നദിയായിരുന്നു ഇത്.


644 km നീളത്തിൽ സൽമൻ മത്സ്യങ്ങൾ സഞ്ചരിച്ചിരുന്ന ആവാസ വ്യസ്ഥയുടെ തകർച്ചക്കൊപ്പം നദിയുടെ തീരപ്രദേശങ്ങളിൽ ജലക്ഷാമവും മറ്റും ഉണ്ടാക്കി.


ഗ്രാമീണരുടെ 2800 ഏക്കർ നദീതടം മുങ്ങിപോയതിലൂടെ വലിയ തിരിച്ചടികളാണ് കഴിഞ്ഞ100 വർഷമായി നേരിട്ടത്.1800 കളിൽ സ്വർണ്ണ ഖനനം തുടങ്ങിയതു വഴി ശാസ്താ വംശജർ ബുദ്ധിമുട്ടു നേരിട്ടു.1918 ലെ ഡാം നിർമാണത്തിലൂടെ പ്രശ്നങ്ങൾ രൂക്ഷമായി.


2002 ൽ ഒരു തരം ആൽഗെകളുടെ ഉയർന്ന സാനിധ്യം 70000 സാൽ മൻ മത്സ്യങ്ങൾക്ക് ജീവൻ നഷ്ടപ്പെട്ടു.ഈ സംഭവം അമേരിക്കൻ ജൈവവൈവിധ്യ സമിതിയെ വിഷയത്തിൻ്റെ ഗൗരവം  കൂടുതൽ ബോധ്യപ്പെടുത്താൻ അവസരം ഉണ്ടാക്കി.


ഡാമുകൾ പൊളിച്ചു മാറ്റിയതു വഴി തടാകത്തിൽ അടിഞ്ഞു കൂടിയ ചെളി താഴെയ്ക്ക് പതിക്കുന്നത് ചില പ്രശ്നങ്ങൾ സൃഷ്ടിക്കും എങ്കിലും അത് പെട്ടെന്ന് പരിഹരിക്കാൻ ശ്രദ്ധിക്കുകയാണ് ക്ലാമത്ത്  നദീ സംരക്ഷണ വകുപ്പ്.


ഏറ്റവും അധികം ഡാമുകൾ ഒരു കാലത്ത് നിർമ്മിച്ച അമേരിക്കൻ ഐക്യനാട്,അവരുടെ സമീപനങ്ങളിൽ വൻ മാറ്റങ്ങൾ വരുത്താൻ തുടങ്ങുന്നത് ഗുണത്തേക്കാൾ അപകടങ്ങൾ ബോധ്യപെട്ടതിൻ്റെ അടിസ്ഥാനത്തിലാണ്.കാലാവസ്ഥാ വ്യതിയാനം കാറ്റുകളും പേമാരിയും വരൾച്ചയും കാട്ടു തീയും വർധിപ്പിച്ചു.സാമ്പത്തിക തിരിച്ച ടികൾക്കൊപ്പം പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങൾ കൂടുതൽ ബുദ്ധി മുട്ടിലായി.സാമ്പത്തിക വളർച്ചയെക്കാൾ ദുരന്തങ്ങൾ വരുത്തി വെയ് ക്കുന്ന തിരിച്ചടികൾ മറിക്കഴിഞ്ഞു. 


നദികളുടെ സ്വാഭാവിക ഒഴുക്കിനെ തടഞ്ഞു നിർത്തിയുള്ള ജല വൈദ്യുതി നിലയങ്ങൾ,ജലസേചന പദ്ധതികൾ ഒരു വശത്ത് ഗുണപര മായി മാറി എങ്കിലും മറ്റൊരു വിഭാഗം ജനങ്ങളെയും മറ്റ് ജീവികളെയും പ്രതികൂലമായ അവസ്ഥയിൽ എത്തിച്ചു.അത്തരം തിരിച്ചടികൾ സമൂഹത്തിന് മൊത്തത്തിലും പ്രകൃതിയ്ക്കും വരുത്തിവെയ്ക്കുന്ന പ്രശ്നങ്ങൾ രൂക്ഷമാണ്.ഈ തിരിച്ചറിവിൻ്റെ അടിസ്ഥാനത്തിൽ 500 ലധികം ഡാമുകൾ അമേരിക്ക കഴിഞ്ഞ നാളുകളിൽ പൊളിച്ചു മാറ്റാൻ തീരുമാനിച്ചു.ഇത്തരം നിലപാട് മാറ്റങ്ങൾ സംഭവിക്കുമ്പോൾ തന്നെ, നിയുക്ത അമേരിക്കൻ പ്രസിഡന്റിന്റെ പരിസ്ഥിതി രംഗത്തെ രാഷ്ട്രീയ തീരുമാനങ്ങൾ മറ്റൊരു തരത്തിൽ സജീവമാകുകയാണ്.


100 വർഷങ്ങൾക്കു ശേഷം ക്ലാമത്ത് നദി സാധരണ നിലയിൽ ഒഴുകാൻ തുടങ്ങുമ്പോൾ നദീതടത്തിലെ ജനങ്ങൾക്കും സാൽമൻ തുടങ്ങിയ മത്സ്യ-മറ്റ് ജീവിവർഗ്ഗങ്ങൾക്കും മടക്കി ലഭിക്കുന്ന പരിസരം സ്വാഭാവിക നിലയിൽ എത്താൻ ഏറെനാൾ എടുക്കും .

ഇന്ത്യയിലെ നദികൾ ശുഷ്ക്കിച്ചു കൊണ്ടിരിക്കുന്നു.ഡാമുകൾ കൂടുക യാണ്.ചൈനയുടെ ഭാഗത്തുനിന്നും ബ്രഹ്മപുത്രയിലും ഹിമാലയത്തി ൻ്റെ മറ്റിടങ്ങളിലും ഡാമുകൾ,റോഡുകളും മറ്റു നിർമാണങ്ങളും വർധി പ്പിക്കുന്നു.രാജ്യത്തിൻ്റെ തീരങ്ങളിൽ വികസനത്തിൻ്റെ പേരിലാണ് ടൗൺ ഷിപ്പുകൾ,വൻകിട തുറമുഖങ്ങൾ ഉയരുന്നത്.സുസ്ഥിര വികസ നത്തെ പറ്റി രാജ്യവും കേരളവും സംസാരിക്കുമ്പോൾ പ്രായോഗിക തലത്തിൽ തെറ്റായ സമീപനങ്ങൾ തുടരുന്നു എന്നതാണ് യാഥാർത്ഥ്യം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment