എങ്ങും എത്താതെ വിഴിഞ്ഞം പദ്ധതി; സർക്കാരിനോട് വിലപേശി അദാനി




1460 ദിവസങ്ങൾ കൊണ്ട് പണി പൂർത്തിയാക്കും എന്ന ഉറപ്പിൽ 2015 ഡിസംബർ 5ന് നിലവിൽ വന്ന അദാനിയുമായുള്ള വിഴിഞ്ഞം തുറമുഖ നിർമ്മാണ കരാർ1600 ദിവസം കഴിഞ്ഞിട്ടും എങ്ങും എത്താതെ തുടരുകയാണ്. 2019 ഡിസംബർ ആദ്യ ആഴ്ച്ചകൊണ്ട് പണി പൂർത്തിയായിട്ടില്ല എങ്കിൽ സംസ്ഥാന സർക്കാരിന് പ്രതി ദിനം12 ലക്ഷം രൂപ വെച്ച് നഷ്ട്ട പരിഹാരം നൽകണം എന്നായിരുന്നു വ്യവസ്ഥ.  കഴിഞ്ഞ160 ദിവസത്തിനകം എത്ര രൂപ സർക്കാർ പെനാറ്റിയായി വാങ്ങി എടുത്തു എന്നറിയണ്ടേതുണ്ട് (?) 


3.1 Km നീളത്തിലുള്ള പുലിമുട്ട് കഴിഞ്ഞ 4 വർഷം കഴിഞ്ഞിട്ടും 300 മീറ്റർ വരെ നീളത്തിൽ മാത്രമെ നിർമ്മിക്കുവാൻ കഴിഞ്ഞുള്ളു.കനത്ത കാറ്റിലും മഴയിലും നിർമ്മിച്ചിരുന്ന പുലി മുട്ടിന്റെ 200 മീറ്ററും തിരമാലകൾ ദൂരേയ്ക്ക് വലിച്ചു കൊണ്ടു പോയി എന്ന് (scooped away by the waves)അദാനിയുടെ ഉദ്യോഗസ്ഥൻ അറിയിച്ച തായി ദേശീയ പത്രം റിപോർട്ടു ചെയ്തിരുന്നു.കരിങ്കൽ ക്ഷാമം പരിഹരിക്കുവാൻ 21 ക്വാറികൾ അനുവദിക്കണമെന്നാണ് ആദാനി ഗ്രൂപ്പിന്റെ ആവശ്യം.കിളിമാനൂരിലെ കടവിളയിൽ നിന്നു പദ്ധതിക്കായി കല്ലെടുക്കുന്നുണ്ട്.കൊല്ലം ജില്ലയിലെ കുമ്മിൽ എന്ന സ്ഥലത്തു നിന്നും ക്വാറി തുടങ്ങാൻ അദാനിക്ക് അനുമതി നൽകിയ സർക്കാരിനെ ,കരിങ്കലിൻ്റെ പേരിൽ ബ്ലാക്ക് മെയിൽ ചെയ്യുവാൻ കമ്പനി  മടിക്കുന്നില്ല.


വിഴിഞ്ഞത്ത് കേരള സർക്കാർ വിഹിതം 63%വും അദാനിക്ക് 37% ഉം വിഹിത മാണുള്ളത്.650 ഏക്കർ ഭൂമിക്ക് SEZ പദവി നൽകി.അതിൽ 105 ഏക്കറിൽ അദാനിക്ക് എന്തു കച്ചവടവും നടത്തുവാൻ അവകാശമുണ്ട്.PPP കരാറുകൾ പൊതുവേ 30 വർഷമാണെങ്കിൽ ഇവിടെ 40 വർഷമായി നീണ്ടു.സർക്കാരിന് 15 വർഷത്തിനു ശേഷം 1% മാത്രമായിരിക്കും ലാഭം(പിന്നീട് ലാഭം വർദ്ധിക്കാം).കേരളം മുടക്കുന്ന 5071കോടി വഴി, 40 വർഷം കൊണ്ട് സർക്കാരിന് 13947കോടി  ലഭിക്കുമെന്നുണ്ടെങ്കിലും , പദ്ധതി തീരുമ്പോൾ കമ്പനിക്ക് 19555 കോടി മടക്കി കൊടുക്കണം.ചുരുക്കത്തിൽ കേരളത്തിന് 5600 കോടിയുടെ നഷ്ടം ഉണ്ടാകു മെന്നാണ് കരാർ വായിച്ചാൽ മനസ്സിലാക്കാവുന്നത്.കേരളത്തിന് 40 വർഷം കൊണ്ട്  2.2 ലക്ഷം കോടി രൂപയുടെ മൊത്ത ബാധ്യതയുണ്ടാക്കുന്ന പദ്ധതിയിലൂടെ 1000O മത്സ്യ തൊഴിലാളികളുടെ തൊഴിൽ പ്രതിസന്ധിയിലാകും.( 2 ടൺ വീതം മത്സ്യം ഓരോരുത്തരും പ്രതിവർഷം  പിടിച്ചെടുക്കുന്നു.)


വിഴിഞ്ഞം പദ്ധതി കരാറിനെ പറ്റി അന്വേഷിച്ച ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ , പദ്ധതിയുടെ ഭാഗമായി ഉദാര വ്യവസ്ഥയിലെന്തിനാണ് ഭൂമി വിട്ടുകൊടുത്തത് എന്നഭിപ്രായപ്പെട്ടത് 2015 മുതൽ തന്നെ സർക്കാരും കരാറു കാരും തമ്മിലുള്ള അവിശുദ്ധ ബന്ധത്തിൻ്റെ തെളിവായി പരിഗണിക്കണം.


മുണ്ട്ര പാേർട്ട്, ഖനി മേഖലയിൽ നടന്ന ദുരുഹ മരണങ്ങളെ അട്ടിമറിച്ച മോദി സർക്കാരിൻ്റെ പ്രിയപ്പെട്ട അദാനി ഗ്രൂപ്പ് ,സംസ്ഥാന രാഷ്ട്രീയ പാർട്ടികൾക്കും പ്രിയപെട്ടവനായിട്ടാണ് കേരളത്തിലെത്തിയത്.ലോക ഷിപ്പിംഗ് രംഗം പ്രതിസന്ധി യിലും ഇന്ത്യൻ ഷിപ്പിംഗ് കാർഗോ മേഖല മത്സര ശേഷി ഇല്ലാതെ കിതക്കുന്ന സാഹചര്യത്തിൽ നിലവിൽ തന്നെ ലക്ഷ്യം തെറ്റിയ വിഴിഞ്ഞം പദ്ധതി ,തീരദേശ ത്തിൻ്റെ നില നിൽപ്പിനെ ഓർത്ത് എങ്കിലും, ഉപേക്ഷിക്കുവാൻ  തയ്യാറാകണം.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment