വിഴിഞ്ഞം പദ്ധതി : അദാനിക്കായി കൂടുതൽ വിട്ടുവീഴ്ചകൾ നൽകി കേരളം !




വൻ അഴിമതിയുടെ സാധ്യതകൾ നിറഞ്ഞതെന്ന് CAG റിപ്പോർട്ട് സൂചിപ്പിച്ച വിഴിഞ്ഞം അദാനി പോർട്ടിനായി, കൂടുതൽ വിട്ടുവീഴ്ചകൾ നടത്താൻ കേരള സർക്കാർ വീണ്ടും തയ്യാറായത്,ആർബിട്രേഷൻ വിഷയത്തിൽ കീഴടങ്ങി കൊണ്ടാണ് .

 

 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം നിർമിക്കുന്ന അദാനി വിഴിഞ്ഞം പ്രൈവറ്റ് പോർട്ട് ലിമിറ്റഡുമായി(AVPPL)ത്രികക്ഷി കരാറിൽ ഏർപ്പെടാനുള്ള കേരള സർക്കാരിൻ്റെ തീരുമാനം, സംസ്ഥാന സർക്കാരിന്മേൽ ചെലുത്തുന്ന കമ്പനിയുടെ അസാധാരണ സ്വാധീനത്തിൻ്റെ ഭാഗമാണ്.

 

 

അദാനി കമ്പനിക്കെതിരെ ആരംഭിച്ച ആർബിട്രേഷൻ നടപടി കളിൽ നിന്ന് പിന്മാറുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർപ്രസ്താവന പുറപ്പെടുവിച്ചു.അതിൽ കേന്ദ്രം അനു വദിച്ച 817.80 കോടി രൂപയുടെ വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (VGF) ലഭ്യമാക്കുന്നതിനു ത്രികക്ഷി കരാർ ഒപ്പിടേണ്ടതുണ്ടെന്ന് സർക്കാർ പറഞ്ഞു.തുറമുഖത്തിൻ്റെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തീകരണം വേഗത്തിൽ സാധ്യമാകുന്നതിനുള്ള തീരുമാ നങ്ങളാണെന്നാണ് വാദം.

 

 

കൺസഷൻ കരാറിലെ വ്യവസ്ഥകൾ പ്രകാരം നിർമ്മാണം 03.12.2019-ൽ നിർമ്മാണം പൂർത്തിയാക്കേണ്ടിയിരുന്നു.  നിശ്ചിത സമയത്ത് നിർമ്മാണം പൂർത്തിയാക്കിയില്ല.അതിനു ശേഷം പ്രതിദിനം 12 ലക്ഷം രൂപ വീതം കേരളത്തിന് നൽ കാൻ അദാനി കമ്പനി ബാധ്യസ്ഥമാണ് എന്നായിരുന്നു ആദ്യ കരാർ.

 

 

ഓഖി,പ്രളയം,കോവിഡ് സമരം തുടങ്ങി 16 കാരണങ്ങൾ മൂലം പദ്ധതി നിശ്ചിത സമയത്ത് പൂർത്തിയാക്കാൻ കഴിയാതെ വന്നു എന്ന് സ്വകാര്യ കമ്പനി വാദിച്ചു.കാലാവധി നീട്ടി നൽക ണമെന്ന് ആവശ്യപ്പെട്ടെങ്കിലും വിഴിഞ്ഞം International Sea Port Ltd(VISL)ആവശ്യം നിരസിച്ചിരുന്നു.തുടർന്ന് ഇരുപക്ഷവും ആർബിട്രേഷൻ നടപടികൾ ആരംഭിക്കുകയുണ്ടായി.

 

 

ആർബിട്രേഷൻ പദ്ധതി വൈകിയാൽൽ VGF നഷ്ടമാകു മെന്ന് കണക്കിലെടുത്താണ് വ്യവസ്ഥകളോടെ നിർമ്മാണ പ്രവർത്തനം ത്വരിതഗതിയിൽ പൂർത്തിയാക്കുന്നതിനുള്ള നടപടികൾക്ക് മന്ത്രിസഭ അംഗീകാരം നൽകിയത്.

 

 

3854 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ആർബി ട്രേഷൻ ഹർജി നൽകിയത്.മന്ത്രിസഭാ യോഗ തീരുമാന പ്രകാരം ആർബിട്രേഷൻ നടപടികൾ പിൻവലിക്കുന്നതിന് ഇരുപക്ഷവും നടപടി സ്വീകരിക്കും.

 

 

പദ്ധതി പൂർത്തീകരിക്കാനുണ്ടായ കാലതാമസം കരാറിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തിൽ മാപ്പാക്കി വ്യവസ്ഥക ളോടെ അഞ്ചുവർഷം ദീർഘിപ്പിച്ചു നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.ഇതനുസരിച്ച് പൂർത്തീകരണ തീയതി 2024 ഡിസംബർ 3 ആയിരിക്കും.

 

 

കരാർ പ്രകാരം പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടം 2045-ലാണ് പൂർത്തിയാക്കേണ്ടത്.അത് 2028-ൽ പൂർത്തിയാക്കണമെന്ന് വ്യവസ്ഥ ചെയ്യും.നേരത്തെ നിശ്ചയിച്ചതിനേക്കാൾ 17 വർഷം മുമ്പ് പദ്ധതിയുടെ രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കു ന്നതിലൂടെ ചുരുങ്ങിയ കാലയളവിൽ വലിയ തോതിലുള്ള നിക്ഷേപം ഉണ്ടാവും എന്നാണ് സർക്കാർ വാദം .

 

 

അഞ്ചുവർഷം നീട്ടി നൽകുമ്പോൾ ഈ കാലയളവിൽ പ്രതി ബദ്ധതാ ഫീസായി സർക്കാർ നൽകേണ്ട 219 കോടി രൂപ Equity Supportൽ നിന്നും തടഞ്ഞുവയ്ക്കാനും തീരുമാനിച്ചി ട്ടുണ്ട്.മാറ്റിവയ്ക്കുന്ന തുകയിൽ നാലു വർഷത്തേക്കുള്ള തുകയായ 175.2 കോടി രൂപ പദ്ധതിയുടെ രണ്ടും മൂന്നും ഘട്ട ങ്ങൾ 2028-ൽ പൂർത്തിയാക്കുന്ന പക്ഷം AVPPLന് തിരികെ നൽകും.വർഷിക തുകയായ 43.8 കോടി രൂപ സംസ്ഥാന സർക്കാരിന് ലഭിക്കും.കരാറിൽ വ്യവസ്ഥ ചെയ്തിട്ടുള്ള പ്രകാരം 2034-ൽ തന്നെ വരുമാന പങ്കുവെയ്ക്കൽ ആരംഭിക്കും.

 

 

മേൽ തീരുമാനങ്ങൾ AVPPL  അംഗീകരിക്കുന്നപക്ഷം തുടർ നടപടികളുമായി മുന്നോട്ടുപോകാനും തീരുമാനമെടുക്കുന്ന മുറയ്ക്ക് ത്രികക്ഷി കരാർ ഒപ്പുവയ്ക്കാനുമാണ് മന്ത്രിസഭ തീരുമാനിച്ചത്.ഇതിനായി ചീഫ് സെക്രട്ടറിയെ ചുമതലപ്പെടു ത്തിയിട്ടുണ്ട്.

 

 

വൻ ബാധ്യതയാകുമെന്ന് സംശയിക്കുന്ന പദ്ധതിയ്ക്കായി, സാമ്പത്തിക പ്രതിസന്ധി നേരിടുന്ന, കേരളം,വീണ്ടും വീണ്ടും അദാനി കമ്പനിയ്ക്കു വേണ്ടി കൈ വിട്ട സഹായങ്ങൾ തുടരുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment