വായുവില്‍ നിന്നും വെള്ളം വേര്‍തിരിച്ചെടുക്കുന്ന കണ്ടെത്തലുമായി സിംഗപ്പൂര്‍ സര്‍വകലാശാല




അന്തരീക്ഷ വായുവില്‍ നിന്നും വെള്ളം വേര്‍തിരിച്ചെടുക്കുന്ന കണ്ടെത്തലുമായി സിംഗപ്പൂര്‍ സര്‍വകലാശാല. അതിനായി അള്‍ട്രാ-ലൈറ്റ് എയ്‌റോജെല്‍ ആണ് വെള്ളം വേര്‍തിരിച്ചെടുക്കാന്‍ ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. അന്തരീക്ഷത്തിലെ വായുവിനേക്കാള്‍ കട്ടികുറഞ്ഞ എയ്‌റോജെല്‍ ഉപയോഗിച്ചാണ് വായുവില്‍ നിന്നും ജലാംശം വേര്‍തിരിക്കുന്നത്.


എയ്‌റോജെല്‍ അന്തരീക്ഷവായുവില്‍ സ്‌പോഞ്ച് പോലെ പ്രവര്‍ത്തിക്കും. പോളിമര്‍ എന്ന രാസ സംയുക്തം ഉപയോഗിച്ചാണ് എയ്‌റോജെല്ലുകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. ഒരു കിലോ എയ്‌റോജെല്‍ ഉപയോഗിച്ച്‌ 17 ലിറ്റര്‍ ജലം ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. പുറമെ നിന്ന് മര്‍ദ്ദം പ്രയോഗിച്ച്‌ ജലകണികകളെ പുറത്തെടുക്കും.


അന്തരീക്ഷത്തില്‍ ചൂട് കൂടിയ ദിവസമാണെങ്കില്‍ എയ്‌റോജെല്ലിന് കൂടുതല്‍ വെള്ളത്തെ ഉള്‍ക്കൊള്ളാന്‍ സാധിക്കുമെന്നും പഠനം പറയുന്നു. പുതിയ കണ്ടെത്തല്‍ ജലക്ഷാമത്തിന് പരിഹാരം കാണുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. ഏത് കാലാവസ്ഥയിലും എയ്‌റോജെല്‍ പ്രയോജനപ്പെടുത്താം

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment