ജലക്ഷാമം 50% കൃഷിക്കും ഭീഷണിയാകുന്ന കാലം അകലെയല്ല !


First Published : 2024-10-22, 09:41:38pm - 1 മിനിറ്റ് വായന


ജലസംരക്ഷണത്തിലെ അനാരോഗ്യ പ്രവണതകൾ ലോകം തുടർന്നാൽ അടുത്ത 25 വർഷത്തിനിടയിൽ 50% ഭക്ഷ്യ ഉത് പാദനത്തെയും ജലക്ഷാമം ബാധിക്കും എന്ന ആകുലതകൾ പങ്കുവെയ്ക്കുന്നത് Global Commission on the Economics of Water സമ്മേളനത്തിലാണ്.അവർ പറയുന്നു,നിലവിൽ 50% ജനങ്ങൾക്ക് കുടിവെള്ളം അപ്രാപ്യമാണ്.ലഭ്യതയിൽ തന്നെ 40% ത്തിൻ്റെ കുറവു സംഭവിയ്ക്കാൻ കൂടുതൽ സമയം വേണ്ടി വരില്ല.

പ്രതിദിനം ഒരോരുത്തർക്കും 50 മുതൽ 100 ലിറ്റർ ശുദ്ധജലം ആവശ്യമുണ്ട്.എല്ലാ ആവശ്യങ്ങൾക്കുമായി 4000 ലിറ്റർ വേണ്ടി വരും.

ചില രാജ്യങ്ങളിൽ മണ്ണിൽ നിന്നും ചെടികൾക്ക് ആവശ്യമായ വെള്ളം ധാരാളമായി കിട്ടുംഅതിനെ Green water എന്ന് വിളി ക്കുന്നു.നദിയിലും ഭൂമിക്കടിയിലും ലഭ്യമായ വെള്ളമാണ് Blue water.Grey water ആകട്ടെ മനുഷ്യർ ഉപയോഗിച്ച് മലിനീകരിച്ച വെള്ളവും.അത് ശുദ്ധീകരിക്കുന്ന കാര്യത്തിൽ ശ്രദ്ധക്കുറവ് വ്യാപകമാണ്.

ജലകണങ്ങൾ പുഴകളിൽ എന്ന പോലെ ഒരിടത്തു നിന്നും മറ്റൊരിടത്തേക്ക് അന്തരീക്ഷത്തിലൂടെ ഒഴുകുന്നു,ഇതിനെ Atmospheric Rivers എന്ന് പറയും.Atmospheric Riversൻ്റെ രൂപീ കരണത്തിലും ഒഴുക്കിലും കാടുകൾക്ക് പ്രധാന പങ്കുണ്ട്. ഇന്ത്യയും ബ്രസീലും Atmospheric Rivers ഉണ്ടാകാൻ സഹായി ക്കുമ്പോൾ അതിൻ്റെ ഗുണഭോക്താവായി മാറുക ചൈന യാണ്  എന്ന് Potsdam Institute for Climate Impact Research ൻ്റെ അധ്യക്ഷൻ പറയുന്നു.ചൈനയുടെ കാലാവസ്ഥയിൽ ഉക്രെയിൻ,കസാക്കിസ്ഥാൻ, ബാൾട്ടിക് മേഖലകൾ പ്രധാന മായും സഹായിക്കുന്നു.അർജൻ്റീനയുടെ കുടിവെള്ള ദാതാവാണ് ബ്രസീൽ.
 
മഴയുടെ സ്വഭാവത്തിലെ മാറ്റത്തിന് അന്തരീക്ഷ ഊഷ്മാവ് നിർണ്ണായക പങ്കു വഹിക്കുന്നു.ഒരു ഡിഗ്രി വർധന 7% കൂടു തൽ ബാഷ്പീകരണം ഉണ്ടാക്കും.കാർമേഘങ്ങളെ കൂടുതൽ വലിപ്പത്തിലാക്കും.അത് അധികമഴയ്ക്ക് കാരണമാണ്.

വ്യവസായവൽകൃത കൃഷിയും കാലി വളർത്തലും കുടുതൽ വെള്ളം ഉപയോഗപ്പെടുത്തുവാൻ നിർബന്ധിക്കുന്നു.പ്രതി വർഷം വിവിധ രാജ്യങ്ങൾ നൽകുന്ന 70000 കോടി ഡോളർ (60 ലക്ഷം കോടി രൂപ)കാർഷിക സബ്സിഡികളിൽ മിക്കതും എത്തിച്ചേരുന്നത് ഫാം കോർപ്പറേറ്റുകളുടെ കൈകളിലാണ്.
 വ്യവസായ മേഖലയിൽ മലിനീകരിക്കപ്പെട്ട വെള്ളത്തിൻ്റെ 80% വും ശുദ്ധികരിക്കപ്പെടുന്നില്ല.

1000 വർഷത്തോളം പഴക്കമുള്ള ജലസമിതി ! 

വെള്ളത്തിൻ്റെ ഉപയോഗം ഉത്തരവാദിത്ത ബോധത്തോടെ യാക്കുന്നതിൽ 1230 മുതൽ സ്പെയിനിലുള്ള സംവിധാന മാണ് The Tribunal de les Aigües(Tribunal of Waters).അത് പതിനഞ്ചാം നൂറ്റാണ്ട് മുതൽ കൂടുതൽ കാര്യക്ഷമമായി മാറി. കത്തീഡ്രലിൻ്റെ പുറത്ത്(Cathedral Door of the Apostles),കർഷ കരിൽ നിന്ന് തെരഞ്ഞെടുത്ത സമിതി അംഗങ്ങൾ അനുവദി ക്കപ്പെട്ട വെള്ളം മാത്രമെ ഉപയോഗിക്കുന്നുള്ളു എന്ന് ഉറപ്പു വരുത്തും.അധികം വെള്ളം കൈകാര്യം ചെയ്യുന്നവരെ താക്കീതു ചെയ്യുകയും ശിക്ഷിക്കുകയും ചെയ്യും.ഈ സംവി ധാനത്തെ പറ്റി 2009 ലെ സാമ്പത്തിക നോബൽ സമ്മാനം നേടിയ Elinor Ostrom "The commons"എന്ന ശീർഷകത്തിൽ വിവരിച്ചിരുന്നു.


നെതർലൻഡിലും ബാലിയിലും(Subak)നെൽകൃഷിക്കാരുടെ ജല സമിതികൾ പ്രവർത്തിച്ചു.പാലസ്തീൻ ജല വിധക്തൻ അബ്ദുൾ റഹ്മാൻ അൽ തമീമി ഇത്തരം മാതൃകകൾ കർഷ കരുടെ പ്രശ്നങ്ങൾ മാത്രമല്ല രാജ്യങ്ങൾ തമ്മിലുള്ള തർക്ക ങ്ങളും പരിഹരിക്കാൻ സഹായിക്കും എന്ന് അഭിപ്രായപ്പെട്ടു (ഇസ്രയേൽ-പാലസ്തീൻ- ജോർദാൻ നദീ തർക്കങ്ങൾ).


ഇന്ത്യയിലെ ജല ലഭ്യതക്കുറവ് പ്രശ്നമായി മാറിയിട്ടുണ്ട്.16.3 കോടി ഇന്ത്യക്കാർക്ക് സുരക്ഷിതമായ കുടി  വെള്ളം ലഭ്യമല്ല. 21% പകർച്ച വ്യാധികളും മലിന ജലത്താൽ സംഭവിക്കുന്നു.5 വയസ്സിൽ താഴെ പ്രായമുള്ള 500 കുട്ടികൾ വീതം രാജ്യത്ത് ദിനം പ്രതി മരിക്കുന്നതും വെള്ളവുമായി ബന്ധപ്പെട്ടാണ്. ഇതിനൊക്കെ കാരണം ജല ലഭ്യതക്കുറവും ഗുണനിലവാരമി ല്ലായ്മയും തന്നെ.1947ലെ ഇന്ത്യക്കാരുടെ ലഭ്യത 6042 ക്യു. മീറ്റർ,2021 ആയപ്പോൾ 1486 ആയി.2050 ൽ 1100 ക്യു.മീറ്ററി ൽ എത്തും.1000 ക്യു മീറ്ററിനു താഴെയാണ് ലഭിക്കുന്ന വെള്ള മെങ്കിൽ ആ നാട് ജലക്ഷാമത്തിൽ പെട്ട നാടായി കരുതാം. ഭൂഗർഭ ജല വിതാനത്തിലെ കുറവുകൾ പരിഹരിക്കുക അത്ര എളുപ്പമല്ല.


രാജ്യത്തെ ജല ലഭ്യതയുടെ കുറവിന് നിരവധി കാരണങ്ങളു ണ്ട്.നദികളിലെ ജല വിതാനക്കുറവ്,കൈയ്യേറ്റങ്ങൾ,കാടു കൾ തകരുന്നത്,കാർഷിക മേഖലയിലെ അമിത ഉപയോഗം ഒക്കെ വിഷയങ്ങളാണ്.ചൈനക്കാർ ജല മാനേജുമെൻ്റിൽ കൈ കൊണ്ട ആസൂത്രണം,അവരുടെ ശരാശരി ഉപഭോഗ ത്തിൽ വൻ കുറവു വരുത്തി.


ജലക്ഷാമം രൂക്ഷമായ നാട്ടിലാണ് ജല സ്വകാര്യവൽക്കരണം ശക്തമാകുക.Suez,Bechtel,Enron,Vivanda,Thames water തുട ങ്ങിയ ആഗോള ജല വിതരണ ഭീമന്മാർക്ക് , കുടി വെള്ളത്തെ കച്ചവടമാക്കിയ ചരിത്രമാണ് ഉള്ളത്.അവരിൽ Suez എന്ന ഫ്രഞ്ച് ഭീമന്റെ കേരളത്തിലെയ്ക്കുള്ള വരവിനെ ലാഘവ ബുദ്ധിയോടെ കാണാനുള്ള കേരള സർക്കാർ സമീപനം വളരെ വലിയ അപകടത്തെയാകും നഗരവാസികൾക്ക് വാങ്ങി കൊടുക്കുവാൻ പോകുന്നത് !

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment