വയനാട് : പുനർനിർമാണം സുരക്ഷിതമാകണമെങ്കിൽ !




വയനാട് : പുനർനിർമാണം സുരക്ഷിതമാകണമെങ്കിൽ 

വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഗ്രീൻ മൂവ്മെൻ്റ് 28/8/24 ൽ സംഘടിപ്പിച്ച കോഴിക്കോട് പരിസ്ഥിതി ശില്പശാലയിൽ പുനർ നിർമാണത്തെ പറ്റി (Rebuild Hamlet) പറ്റി മുന്നോട്ടു വെയ്ക്കുന്ന നിർദ്ദേശങ്ങൾ .


സംസ്ഥാന സർക്കാർ വിശദീകരിക്കുന്ന മുണ്ടെക്കൈ പുനരു ദ്ധാരണ പദ്ധതിയിൽ കോട്ടപ്പടി,കൽപ്പറ്റ എന്നിവിടങ്ങളിലായി 1000 ച.അടിയിൽ കുറയാത്ത വീടുകൾ  നിർമിക്കും.കൂടുതൽ വീടുകൾ ഒരിടത്തു കേന്ദ്രീകരിക്കുക അപകടകരമാണ്. പുതിയ വീടുകളും വാസ സൗകര്യങ്ങളും നാട്ടുകാരുടെ അഭിപ്രായത്തെ മുഖ്യമായും മാനിച്ചു വേണം തീരുമാനിയ് ക്കാൻ.

പരമാവധി വികേന്ദ്രീകൃതവും പ്രാദേശിക വിഭവങ്ങളെ ആശ്രയിച്ചും നദീതടങ്ങൾ,30 ഡിഗ്രിയിൽ കൂടുതൽ ചെങ്കു ത്തായ പ്രദേശത്തിൻ്റെ താഴ് വാരം മുതലായവ ഒഴിവാ ക്കിയുമാകണം നിർമാണം.ഉരുൾപൊട്ടലിനെയും മറ്റും പ്രതിരോധിക്കാൻ കഴിയുന്ന നിർമാണ രീതി അവലംബിയ് ക്കണം.നിർമാണ ചെലവ് കുറയ്ക്കാൻ വിഭവ മാനേജ് മെൻ്റ് കാര്യക്ഷമമാകണം.

വീട്ടുപകരണങ്ങൾ,വാഹനങ്ങൾ എന്നിവ നന്നാക്കി എടുക്കാൻ കഴിയുന്നതെങ്കിൽ  ഉൽപ്പാദിച്ച കമ്പിനിയെ ചുമതലപ്പെടുത്തണം.വാഹനങ്ങൾ,പഴയ ഉൽപ്പന്നങ്ങൾ തുടങ്ങിയവ മാറ്റി തരുവാൻ കമ്പനിയെ സർക്കാർ നിർബന്ധിക്കുക.

തകർന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങളെ(Debris)പരമാവധി ഉപയോഗപ്പെടുത്താൻ ശാസ്ത്രീയ മാർഗ്ഗങ്ങൾ സ്വീകരിക്കുക.

വീടുകൾക്കും വിഭവങ്ങൾക്കും100% സുരക്ഷ നൽകുന്ന ഇൻഷുറൻസ് പദ്ധതി സർക്കാർ ചെലവിൽ നടപ്പിലാക്കണം.

പുനർനിർമാണങ്ങൾക്ക് വിവിധ ഇടങ്ങളിൽ നടപ്പിലാക്കിയ മാർഗ്ഗങ്ങളിൽ സ്വീകരി ക്കാൻകഴിയുന്നവയെ നമ്മുടെ നാടിന് ഉതകും വിധം പ്രയോജനപ്പെടുത്തുക.

കാലാവസ്ഥ ദുരന്തങ്ങളെ പ്രതിരോധിക്കാൻ കഴിയുന്ന തരത്തിൽ നിർമാണങ്ങളിൽ മാറ്റങ്ങൾ ഉണ്ടാക്കുക.

ഇഞ്ചിനീയറിംഗ് പഠന രംഗത്ത് ദുരന്ത പ്രതിരോധ നിർമാണ ത്തിനും പരിസ്ഥിതി സൗഹൃദ(സുസ്ഥിര)വികസനത്തിനും ഊന്നൽ നൽകൽ.

നിർമാണം സാമഗ്രഹികൾ വില കുറച്ചും ഗുണനിലവാര ത്തിലും തെരഞ്ഞെടുക്കാനും ഉപയോഗിക്കാനും സർക്കാർ പരിശീലനം.

UNEP നിർദ്ദേശിച്ചിട്ടുള്ള സുസ്ഥിര നിർമാണ രീതിയെ മുഖ്യമായും പരിഗണിക്കുവാൻ കേരള സർക്കാർ മുന്നോട്ടു വരണം.

കേരളത്തിലെ വീടു നിർമാണങ്ങളിൽ നിലനിൽക്കുന്ന അശാസ്ത്രീയത ഒഴിവാക്കി,പുതിയ നിർമാണങ്ങളെ നിരുത്സാ ഹപ്പെടുത്തി,വീടുകൾ ഒഴിച്ചിടാൻ അവസരം കൊടുക്കാത്ത തീരുമാനങ്ങൾ ഉണ്ടാകണം. 

കേരളത്തിൽ ഇപ്പോൾ അടച്ചിട്ടിരിക്കുന്ന/ഒഴിഞ്ഞു കിടക്കുന്ന ഫ്ലാറ്റുകളുടെയും വീടുകളുടെയും ഓഫീസ് കെട്ടിടങ്ങളുടെയും മറ്റും കണക്കെടുക്കണം.പുതിയ നിർമ്മാ ണങ്ങൾക്ക് അനുവാദം നൽകുന്നത് ഇപ്പോൾ നിലവിൽ ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങളുടെ പുനരുപയോഗം കൂടി പരിഗണിച്ച യിരിക്കണം.

പുനരധിവാസ പദ്ധതികൾ സർക്കാർ നിശ്ചയിക്കുന്നതും അഴിമതി,സ്വജനപക്ഷ പാതം എന്നിവയിൽ നിന്ന് അകലം പാലിക്കുന്ന വിധക്തരുടെ മേൽനോട്ടത്തിൽ സമയബന്ധിത മായി നടപ്പിലാക്കണം.

വയനാട്ടിലെ മുഴുവൻ അനധികൃതമായി നിർമിച്ച കെട്ടിടങ്ങൾ സർക്കാർ ഏറ്റെടു ക്കുക,പരിസര സുരക്ഷ ഉറപ്പു വരുത്തുക. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിയ്ക്കുക.

പുനർനിർമാണത്തിലും നിർമാണ രംഗത്തും സർക്കാരും വ്യക്തികളും കൈകൊള്ളു ന്ന തെറ്റായ സമീപനങ്ങളെ തിരുത്തുവാൻ കഴിയും വിധം മുകളിൽ പറഞ്ഞ വിഷയ ങ്ങളിൽ വർക്ക് ഷോപ്പുകൾ ,സംവാദങ്ങൾ സംഘടിപ്പിക്കണം.
എല്ലാ പ്രവർത്തനങ്ങളും വിനിയോഗിക്കുന്ന തുകകളും സുതാര്യമായി പ്രസിദ്ധികരിച്ച് സാമൂഹിക ആഡിറ്റിംഗ് നടത്തണം.

വിഷയം അവതരിപ്പിച്ചത് ശ്രീ. പ്രസാദ് സോമരാജൻ (Green Construction)

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment