ആദരാഞ്ജലികൾ ! പ്രകൃതിയല്ല ദുരന്തത്തിന്റെ കുറ്റവാളി !




കേരളത്തെ കണ്ണീരു കുടിപ്പിച്ച് പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുകയാണ്  !

ദുരന്തത്തിൻ്റെ കാരണക്കാർ പ്രകൃതിയൊ ? 
മരണപ്പെട്ടവരാെ ? 

എന്തുകൊണ്ടാണ് ദുരന്തങ്ങൾ പെരുകുന്നത് ? 


മാനവിക മൂല്യങ്ങൾക്കു വിലയുള്ള നാട്ടിൽ മനുഷ്യ ജീവനേക്കാൾ മറ്റെന്തിനാകണം വില ?


കേരളത്തിലെ 13% ഭൂപ്രദേശങ്ങളും ഉരുൾപൊട്ടൽ ഭീഷണി നേരിടുന്നതായി മിഷിഗൺ സാങ്കേതിക സർവ്വകലാശാല, Indian Institute of Tropical Materiology,പൂനയുമായി ചേർന്ന് കൊച്ചി ഫിഷറീസ് സര്‍വകലശാല(കുഫോസ്)നടത്തിയ പഠന ത്തിൽ കണ്ടെത്തി(2019).13ജില്ലകൾ ഭീഷണി നേരിടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ കണക്കിലും പറയുന്നു. ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ കോഴിക്കോട്,വയനാട്, ഇടുക്കി,മലപ്പുറം തുടങ്ങിയ ജില്ലകളിൽ .

1500 Sq. Km പ്രദേശവും ഉരുൾ പൊട്ടൽ ഭീഷണിയിലാണ്.

14.5% പ്രദേശവും വെള്ളപൊക്ക ഭീഷണിയിൽ !


1990 മുതൽ 2020 വരെയുള്ള മണ്ണിടിച്ചിലുകളുമായി ബന്ധപ്പെട്ട പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് റിപ്പോര്‍ട്ട് തയ്യാറാ ക്കിയത്.2018ലെ പ്രളയത്തിനു കാരണമായ മഴ ഇടുക്കി, പത്തനംതിട്ട, മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളിൽ ഉരുൾ പൊട്ടൽ സാധ്യത 3.46 % വർധിപ്പിച്ചു .
 

ഏറ്റവും കൂടുതൽ ഉരുൾപൊട്ടൽ സാധ്യതയുള്ള ഇന്ത്യൻ ജില്ല കളുടെ പട്ടികയിൽ അരുണാചൽ പ്രദേശ്(16),കേരളം, ഉത്തരാഖണ്ഡ്,ജമ്മു കശ്മീർ(13 വീതം),ഹിമാചൽപ്രദേശ്, അസം,മഹാരാഷ്ട്ര(11 വീതം),മിസോറാം(8),നാഗാലാൻഡ് (7)എന്നിങ്ങനെയാണ് കണക്ക്.


2018ലെ പ്രളയത്തിന് ശേഷം കേരളത്തിലും തുടർച്ചയായി  മണ്ണിടിച്ചിൽ ഉണ്ടാകുന്നു ,2018 (5191), 2019 (756).


2018 ഓഗസ്റ്റിലെ മഴക്കാലത്ത് കേരളത്തിലെ 10 ജില്ലകളിലാ യി 341 ഉരുൾപൊട്ടലുകൾ റിപ്പോർട്ട് ചെയ്തു.


1949 ൽ തൊടുപുഴ താലൂക്കിലെ കൊടിയത്തൂരിൽ മുതൽ   , 
അമ്പൂരിയിൽ(2001,നവംബറിൽ)

താമരശ്ശേരിക്കു സമീപം കട്ടിപ്പാറ കരിഞ്ചോല മലയിലെ ഉരുൾപൊട്ടൽ 2018 ജൂൺ മാസത്തിൽ സംഭവിച്ചു.

നാടുകാണി ചുരത്തിൽ 36 ഇടങ്ങളിൽ മണ്ണിടിച്ചിൽ ഉണ്ടായ വർഷങ്ങൾ ഉണ്ട്.

2019ലെ കവളപ്പാറ പോത്തുകല്ല് ദുരന്തം, 

2019 ലെ പുത്തുമല ഉരുൾപൊട്ടൽ

രാജ്യത്ത് 2015 മുതൽ 2022 വരെ ഉണ്ടായ ആകെ ഉരുൾ പൊട്ടലിൽ 2239 എണ്ണവും  കേരളത്തിലായിരുന്നു !

മേപ്പാടിയിൽ തന്നെ മുണ്ടെക്കെെ, ചൂരൽമല ദുരന്തങ്ങൾ !

മരിച്ചു വീഴുന്ന നിരപരാധികളോടും അവരുടെ ബന്ധുക്കളോ ടും ഈ നാടിനോടും ഇതു നിങ്ങളുടെ വിധി എന്ന് പറയാനാ ണൊ കേരള സർക്കാർ ആഗ്രഹിക്കുന്നത് ?


പ്രകൃതി ദുരന്തത്തിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ അർപ്പിക്കുന്നു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment