മരു ഭൂമികൾ വളരുന്നതിനെ തടയേണ്ടതുണ്ട്




മരു ഭൂമികൾ വളരുന്നതിനെ തടയാനുള്ള പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യം വെച്ചുള്ളതാണ് ലോക മരുവത്ക്കരണ വിരുദ്ധ ദിനം (ജൂൺ 17). ഭൂമിയുടെ കര ഭാഗത്തിന്റെ മൂന്നിലൊന്നിലും വരണ്ട ജൈവ വ്യവസ്ഥയാണുള്ളത്. മനുഷ്യ ഇടപെടലുകളും കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയുടെ വ്യാപ്തി വര്‍ദ്ധിപ്പിക്കുന്നു. തെറ്റായ ഭൂ വിനിയോഗമാണ് ഇതിനുള്ള പ്രധാന കാരണം എന്ന് ഐക്യ രാഷ്ട്ര സഭ (യു.എന്‍) വിശദീകരിക്കുന്നു. നൂറോളം രാജ്യങ്ങളിലായി എൺപതു കോടിയോളം ആളുകള്‍ മരുവൽക്കരണ ഭീഷണി നേരിടുകയാണ്. കര ഭൂമിയുടെ വിലയറിഞ്ഞ് നിക്ഷേപിക്കുക എന്നതായിരുന്നു ഈ വര്‍ഷത്തെ ദിനാചരണ സന്ദേശം. 


മരു ഭൂമികളുടെ വലിപ്പം ദിനം പ്രതി വളര്‍ന്നു കൊണ്ടിരിക്കുവാനുള്ള പ്രധാന കാരങ്ങങ്ങളില്‍ വില്ലൻ റോളിലുള്ളത് വരള്‍ച്ചയിലെ വര്‍ധനയാണ്. ഓരോ വര്‍ഷവും ഒന്നേ കാല്‍ ലക്ഷം ച.കി വെച്ച് മരുഭൂമികളുടെ വ്യാപ്തി വളരുകയാണ് (സ്വിറ്റ്സര്‍ ലന്‍ഡിന്‍റെ മൂന്നിരട്ടി). അതുണ്ടാക്കുന്ന സാമൂഹിക നഷ്ട്ടം 36.25 ലക്ഷം കോടി രൂപ വരും. ലോകത്തെ ഭക്ഷ്യ ആവശ്യം വര്‍ധിച്ചു കൊണ്ടിരിക്കെ, കൃഷി ഇറക്കുന്ന ഇടങ്ങള്‍ മരുഭൂമി വല്‍ക്കരണത്തിലേക്ക് മാറി പോകുന്നതില്‍ വര്‍ധിച്ച തോതിലുള്ള രാസ വള പ്രയോഗങ്ങള്‍ പ്രധാന പങ്കു വഹിക്കുന്നു.


ഭൂമിയിലെ 50% കര ഭാഗവും Dry land (വരണ്ട പ്രദേശം) വിഭാഗത്തില്‍ പെടുന്നു. മരുവൽക്കരണം ആദ്യം ബാധിക്കുന്നത് അത്തരം ഇടങ്ങളെയാണ്. പൊതുവെ വരണ്ട പ്രദേശങ്ങളില്‍ precipitation ഉം (മഴയില്‍ നിന്നും മഞ്ഞില്‍ നിന്നും കിട്ടുന്ന വെള്ളം) evaporation ഉം evapotranspiration (ചെടികളില്‍ നിന്നും പുറത്തു വരുന്ന വെള്ളം) തമ്മിലുള്ള താദാമ്യത്തിലോടെ വെള്ളത്തിന്‍റെ സാനിധ്യം നില നില്‍ക്കും. വരള്‍ച്ച അനുഭവ പെടുന്ന മേഖലയെ Aridity index ലൂടെ (വരള്‍ച്ചാ തോത്) കൂടുതല്‍ മനസ്സിലാക്കുവാന്‍ കഴിയും. Aridity index (AI) കുറയുന്നതിനനുസരിച്ച് Dry landകള്‍, മരുഭൂമിയുടെ സ്വഭാവം കാണിക്കും.ഏറ്റവും കൂടുതല്‍ Aridity index ഉള്ള കരയെ, Hyper arid(AI).(0.05) എന്നും അതില്‍ കുറവ് AI ഉള്ളതിനെ Arid എന്നും (.05 to 0.2) അതിലും നനവുള്ളവയെ Dry sub humid എന്നും പറയും (0.5 to 0.65). ഇന്ത്യയുടെ മൊത്തം കര ഭാഗത്തിൽ, Dry land 24.88 കോടി ഹെക്ടര്‍ ഭൂമിയാണ്. (ആകെ കരയുടെ 68%)അവിടെ 40% മനുഷ്യരും 60% കന്നുകാലികളും ജീവിക്കുന്നു. 


ഈ പ്രദേശത്തെ ജലത്തിൻ്റെ അളവ് പ്രധാനമായും മഴയെ ആശ്രയിച്ചാണ് നില നിൽക്കുന്നത്.കേരളം,കൊങ്കൺ,ഗോവ,വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, ബംഗാൾ ഒഴിച്ചുള്ള ഇന്ത്യൻ ഭൂ പ്രദേശങ്ങൾ Dry Land വിഭാഗത്തിൽ പെടുന്നതിനാൽ മരു വൽക്കരണ സാധ്യത രാജ്യത്ത് ഏറെ കൂടുതലായി മാറിക്കഴിഞ്ഞു. അത് ഭക്ഷ്യ പ്രതിസന്ധിക്കും പകർച്ച വ്യാധികൾ വർധിക്കുവാനും വരൾച്ചക്കും ഒക്കെ കാരണമാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment