പരിസ്ഥിതി സംരക്ഷണം ഭൂമിയെ പൂജിച്ചാൽ മാത്രം സാധ്യമോ ?
                                
                                                First Published : 2021-04-18, 12:37:40pm -
                                                1 മിനിറ്റ് വായന
                                
  പരിസ്ഥിതി നിയമങ്ങളെ അട്ടിമറിക്കുവാന്‍ കൊറോണ കാലത്തെ ദുരുപയോഗിച്ച ദേശീയ സര്‍ക്കാരിന്‍റെ ശ്രമങ്ങള്‍ കുപ്രസിദ്ധമാണ്. അരുണാചലിലെ ദിബംഗ് താഴ്വരയില്‍ വസിക്കുന്ന മിഷ്മി ഗോത്രവാസികളുടെ അത്ഭുതകരമായ പ്രത്യേകത കളുള്ള ഭൂമിയില്‍ 3097MW വൈദ്യുതി നിലയം സ്ഥാപിക്കുവാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കോവിഡിന്‍റെ മറവിലാണ്. അവിടെ നിന്നും മൂന്നു ലക്ഷം മരങ്ങള്‍ വെട്ടി മാറ്റുന്നതോടെ ഒരു സമുദായം കൂടി പലായനം ചെയ്യേണ്ടി വരും.
ഗോവയിലെ ദൂത് സാഗര്‍ വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന ഭഗവാന്‍ മഹാവീര്‍ സംരക്ഷിത പാര്‍ക്കില്‍ 92 ഹെക്ടര്‍ കൊടും കാട് വെട്ടി മാറ്റി പദ്ധതികള്‍ തുടങ്ങുവാന്‍ അനുവദിച്ചത് ഏകപക്ഷീയമായിട്ടായിരുന്നു. പശ്ചിമ ഘട്ടത്തിലെ മാറ്റി വെച്ചിരുന്ന രണ്ടു ഡസനിലധികം പദ്ധതികള്‍ക്ക് അനുവാദം നല്‍കിയ കേന്ദ്രം അവശേഷിക്കുന്ന കാടുകളെയും നിരത്തുവാന്‍ വേദി ഉണ്ടാക്കി. ആന്ധ്രാപ്രദേശിലും വെളിപ്പിക്കലിന് അവസരം ഒരുക്കി. Environmental Impact Assessment (EIA ) 2020 കരട് കേന്ദ്ര സാര്‍ക്കാര്‍ അവതരിപ്പിക്കുമ്പോള്‍ അതിലെ പുതിയ നിര്‍ദ്ദേശങ്ങള്‍ നിലവിലെ നിയന്ത്രണങ്ങളെ കൂടുതല്‍ അശക്തമാക്കുവാന്‍ സഹായിക്കുന്നതാണ്. നിയമത്തി ൻ്റെ പഴുതുകൾ അടച്ച് കൂടുതൽ കരുത്തുള്ള ദേശീയ നിയമം ഉണ്ടാകണം എന്ന ചത്തീസ്ഗഢ് ഹൈക്കോടതിയുടെയും ഹരിത ട്രൈബ്യൂണലിൻ്റെയും വിധികൾ മുൻ നിർത്തിയായിരുന്നു പുതിയ കരട്. കരടിലെ നിർദ്ദേശങ്ങളാകട്ടെ പരമാവധി നിയന്ത്രണങ്ങളെയും അസാധുവാക്കുവാൻ ലക്ഷ്യം വെച്ചുള്ളതായി. പുതിയ ശ്രമങ്ങൾക്കെ തിരായ പ്രതിഷേധം കോവിഡു കാലത്ത് ശക്തമാകില്ല എന്ന ധാരണയിലായിരുന്നു കേന്ദ്ര സര്‍ക്കാര്‍. പ്രതിഷേധത്തെ തുടർന്നും കോടതി ഇടപെടലിനാലും ശ്രമങ്ങൾ താൽക്കാലികമായി മാറ്റി വെച്ചു. അതിൽ എതിർവാക്കുകൾ പറഞ്ഞ സംഘടനകളെയും വ്യക്തികളെയും കേന്ദ്രം പലതരത്തിൽ തുറങ്കലിലടക്കുവാൻ ശ്രമിക്കുന്നു. (Friday for Future പ്രവർത്തകരുടെ അറസ്റ്റ്).
  
ഏറ്റവും അധികം പരിസ്ഥിതി ദുരന്തം പേറുന്ന ഇന്ത്യയുടെ ഹിമാലയം മുതല്‍ മാന്നാര്‍ കടലിടുക്ക് വരെയുള്ള പ്രദേശങ്ങൾ ദിനം പ്രതി തകര്‍ന്നു വീഴുകയാണ്. 15% വരുന്ന രാജ്യത്തിന്‍റെ 49 കോടി ഹെക്ടര്‍ ഭൂമി പ്രളയ ഭീതി യിലാണ്. പ്രതിവര്‍ഷം 2000 ലധികം മരണം, ആറേകാല്‍ ലക്ഷം നാല്‍കാലികള്‍,12 ലക്ഷം വീടുകള്‍ തകരുന്നു. കാർഷിക ഉൽപ്പാദന ക്ഷമതയിൽ 10 മുതൽ 20% ഇടിവു സംഭവിക്കുന്നു. ഒരു ലക്ഷം കോടിയുടെ സാമ്പത്തിക നഷ്ടം പ്രകൃതി ദുരന്തങ്ങള്‍ വരുത്തിവെക്കുന്നു. സാഗര്‍ മാല പോലെയുള്ള വന്‍കിട പദ്ധതികള്‍ തീരദേശത്തെ ബുദ്ധിമുട്ടിക്കുന്നു. ഇത്തരം നയങ്ങളുടെ ഉപാസകര്‍ തന്നെ മണ്ണിനെയും കര്‍ഷകനെയും രക്ഷിക്കുവാന്‍ ഇറങ്ങിയിരിക്കുന്നതിലെ കാപട്യം തിരിച്ചറിയുവാന്‍ നാടിനു കഴിയണം.
അക്ഷയ കൃഷി പരിവാര്‍ എന്ന സംഘടനയുടെ16 പേജ് വരുന്ന കൈ പുസ്തകം, മണ്ണും കൃഷിയും എന്ന ആശയത്തെ കൂട്ടു പിടിച്ച്, വര്‍ഗ്ഗീയത വിതക്കുവാനുള്ള പദ്ധതിയാണ് മുന്നോട്ടു വെക്കുന്നത്. വര്‍ഷ പ്രതിപദ ദിനത്തെ പരാമർശിക്കുന്നതു മുതല്‍ ഭൂമി പൂജയെ പറ്റി പറഞ്ഞു തുടങ്ങുന്നു. ആദ്യ ഇനമായ സമൂഹ ഗാനം പശു മാതായെ മുന്‍ നിര്‍ത്തി 7 വരികളില്‍ വിവരിക്കുന്നു. അതിനു ശേഷം ഭൂമി പൂജയുടെ ചടങ്ങുകളെ പറ്റി പറയുന്നു.മന്ത്രങ്ങളില്‍ ഭൂമി മാതാവ്, ചാണകം എന്നിവയെ വിവരിച്ച ശേഷം ലോകത്തെ തന്നെ ശാന്തിയില്‍ എത്തിക്കുന്ന മന്ത്രവും ഉണ്ട്. ജൈവകൃഷിയിൽ ചാണകത്തിൻ്റെ പ്രാധാന്യത്തെ കുറച്ചു കാണേണ്ടതില്ല.
പ്രതിജ്ഞയില്‍ മാതൃഭൂമിയെ സൂചിപ്പിച്ച ശേഷം തന്‍റെ സ്ഥലം ഭാരതീയ സംസ്കാര ത്തിന് അനുസൃതമായി മാത്രം പരിപാലിക്കല്‍, രാസവളം ഒഴിവാക്കല്‍, മരങ്ങള്‍ നടല്‍ എന്നീ കാര്യങ്ങള്‍ സൂചിപ്പിക്കുന്നു. കൃഷി ഒരേ സമയം പ്രാദേശികവും അതിൻ്റെ പ്രയോഗവൽക്കരണത്തിന് അന്തർദേശീയമായ അറിവുകൾ സഹായകവുമാണ്. അറിവിനെ സ്റ്റേറ്റിൻ്റെ ഭാഗമായി ചിത്രീകരിക്കൽ അശാസ്ത്രീയമാണ്. ഭൂമി പൂജാ സന്ദേശത്തില്‍ ഭൂമാതാവിനെ പരാമവധി ചൂഷണ വിമുക്തമാക്കി ദൈവ കോപത്തില്‍ നിന്ന് രക്ഷ നേടണം എന്ന് പറയുന്നു. ഒപ്പം ഭൂമിയുടെ സമ്പുഷ്ടിക്കും സംരക്ഷണ ത്തിനും വേണ്ട ചില നിര്‍ദ്ദേശങ്ങളും. യന്ത്രവല്‍ക്കരണത്തെ പരാമവധി ഒഴിവാക്കു വാന്‍ നിര്‍ദ്ദേശിക്കുന്നിടത് മനുഷ്യരും മൃഗങ്ങളും പണികള്‍ ചെയ്യട്ടെ എന്ന ആശയ ത്തെ മറന്നിട്ടില്ല. ശാസ്ത്രത്തിൻ്റെ യുക്തി ഭദ്രമായ പ്രയോഗത്തോട് മുഖം തിരിച്ചു നിൽക്കൽ ആർക്കാണു ഗുണപരമാകുക ?
പ്രകൃതിയെ തകര്‍ക്കുന്നതില്‍ രാജ വാഴ്ച്ചകളും വിദേശ ഭരണവും കാട്ടിയ താല്‍പര്യത്തെ മറക്കുവാൻ ഭൂമി പൂജാസംഘാടകർ ശ്രമിക്കുന്നു. പശ്ചിമഘട്ടത്തിലെ ആദ്യ വ്യാപക മരം മുറി നടപ്പിലാക്കിയ ശിവജിയയെയും പിന്നീട് എത്തിയ ബ്രിട്ടീഷു കാരെയും ദൈവ തുല്യമായി പരിഗണിക്കുന്നവർ തന്നെ ഭൂമിയെ രക്ഷിക്കുവാൻ ചടങ്ങുകൾ നടത്തുകയാണ്. മലനിരകളെ ദൈവിക രൂപത്തില്‍ കണ്ട ആദിമവാസി കളുടെ കാട് കൈക്കലാക്കുവാന്‍ മലകലുടെ ദൈവികതയെ കാവുകളില്‍ ചുരുക്കിയ ആധുനിക ബ്രാഹ്മണിക്കല്‍ ലോകത്തിൻ്റെ തന്ത്രങ്ങളെ ശരിയായ അർത്ഥത്തിൽ വിലയിരുത്തേണ്ടതുണ്ട്. ഭൂമിയുടെ ഉർവ്വരതയെ മതാത്മക മുദ്രാവാ ക്യമുയർത്തി സംരക്ഷിക്കുവാനുള്ള ശ്രമത്തിലൂടെ ഭൂമിയും കാടും കായലും കുളവും കടലും രക്ഷപെടില്ല.
  
ലോകത്തെ ഏറ്റവും ഫലഭൂയിഷ്ഠമായ കൃഷിഭൂമികളിലൊന്നിൽ (ഒന്നാം സ്ഥാനം Ukraine,ശേഷം ബംഗ്ലാദേശ് പിന്നീട് Denmark, Moldova, India) ഏറെ അധികം കർഷകർ നീണ്ട കാലം നടത്തുന്ന അദ്ധ്വാനത്തിൻ്റെ മുന്നേറ്റങ്ങൾക്കും തിരിച്ചടികൾക്കും പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എല്ലാ കുഴപ്പവും വൈദേശിക വിജ്ഞാ നത്തിലൂടെ സംഭവിച്ചതാണെന്ന ധാരണക്കു പിന്നിൽ, ദേശീയ മഹത്വവൽക്കരണം എന്ന ജിംഗോയിസമാണ് (jingoism) പ്രവർത്തിക്കുന്നത്. മഹത്തായ ഇന്ത്യയുടെ കാർഷിക രംഗത്തെ ഉൽപ്പാദന ക്ഷമതയും കാർഷിക രംഗത്തു പണി എടുക്കേണ്ടി വരുന്നവരുടെ എണ്ണവും പരിശോധിച്ചാൽ നമ്മുടെ പിന്നോക്കാവസ്ഥ ബോധ്യപ്പെടും. ആത്മഹത്യയുടെ കാരണങ്ങളും മറക്കരുത്.
ഇന്ത്യയുടെ നെല്ലുൽപ്പാദനം  ഹെക്ടറിൽ   2929 Kg    South Africa  6622 kg.  
ഇന്ത്യയുടെ ഗോതമ്പുൽപ്പാദനം   ഹെക്ടറിൽ   2583 Kg  China  3969 kg.
ഇന്ത്യയുടെ ചോളം ഉൽപ്പാദനം  ഹെക്ടറിൽ  1667 Kg  South Africa   8398 kg.
ഇന്ത്യയുടെ കരിമ്പ്  ഉൽപ്പാദനം  ഹെക്ടറിൽ   68012 Kg   China 85294 kg (സ്വാമിനാഥൻ പഠനം )
കർഷകരുടെ അധ്വാനക്ഷമത പരിശോധിക്കുമ്പോൾ ഇന്ത്യയുടെ അവസ്ഥ പരിതാ പകരമാണ്. ആധുനിക സാങ്കേതികത ഉപയോഗിച്ച് നടത്തുന്ന കാർഷിക അധ്വാനത്തിലൂടെ, ഒരാളുടെ 2000 മണിക്കൂർ അധ്യാനം കൊണ്ട് (250 ദിവസം X 8 മണിക്കൂർ) 1000 ആളുകൾക്ക് ഒരു വർഷം (ഇന്ത്യയെ പോലുള്ള രാജ്യത്ത്) ആവശ്യമായ ഭക്ഷണം ഉൽപ്പാദിപ്പിക്കാം എന്നാണ് സാങ്കേതിക ലോകം പറയുന്നത്.അങ്ങനെ എങ്കിൽ 134.5 കോടി ആളുകളുടെ ഭക്ഷ്യ സാധനങ്ങൾക്കായി 13.5 ലക്ഷം കാർഷക രുടെ അധ്വാനം മതിയാകും.എന്നാൽ രാജ്യത്ത് കൃഷി രംഗത്ത് പണി എടുക്കുന്നവരുടെ എണ്ണം 5000 ലക്ഷമാണ്. ഇത്തരം വിഷയങ്ങളോടൊന്നും പ്രതികരിക്കുവാൻ തയ്യാറല്ലാത്ത ഗ്രുപ്പുകൾ  നടത്തുന്ന ഭൂമി പൂജയും അനുബന്ധ ചടങ്ങുകളും ലക്ഷ്യം വെക്കുന്നത് മറ്റൊന്നാണ്. നാസികൾ കാട്ടിയ കർഷക പ്രീണനത്തെ ഇവിടെ ഓർത്തെടുക്കുക.
ഇന്ത്യന്‍ കര്‍ഷകര്‍ നടത്തുന്ന സമരങ്ങളെ കോര്‍പ്പറേറ്റുകള്‍ക്കായി തള്ളിപറയുന്ന ബിജെപി സര്‍ക്കാറിനെ നിയന്ത്രിക്കുന്നവർ തന്നെ കാടും കടലും ബഹുരാഷ്ട്ര കുത്തക ള്‍ക്ക് കൈമാറുന്ന മോദിട്രികസിന് പിന്തുണ നല്‍കുന്നു.അവര്‍ തന്നെ ഭൂമിയെ സംരക്ഷിക്കുവാന്‍ ഇറങ്ങുന്നത് ഹിറ്റ്ലര്‍ ഉയര്‍ത്തിയ Propaganda Politicsൻ്റെ ഇന്ത്യയിലെ പരീക്ഷണമാണെന്ന് തിരിച്ചറിയണം.
  
                                    Green Reporter
                                    
E P Anil. Editor in Chief.
                                
                                    Visit our Facebook page...
                                
                                Responses
                                
                                            0 Comments
                                        
                                Leave your comment