ഇന്ന് ലോക അന്തരീക്ഷ ദിനം




ഇന്ന് ലോക അന്തരീക്ഷ ദിനം. അന്തരീക്ഷം ഏറെ വ്യതിയാനങ്ങൾക്ക് സാക്ഷിയായിക്കൊണ്ടിരിക്കുന്ന കാലത്താണ് ഒരു അന്തരീക്ഷ ദിനം കൂടി കടന്നു വരുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം അന്തരീക്ഷം ചുട്ടുപൊള്ളുകയാണ്. ചൂട് അസഹനീയമായതോടെ നിരവധി പേർക്കാണ് സൂര്യാഘാതവും സൂര്യതാപവും ഏറ്റത്.


അൾട്രാ വയലറ്റ് രശ്മികളടക്കം ഭൂമിയിലേക്കെത്തുന്നതിന്റെ അളവു കൂടിവരികയാണ്. എന്നാൽ അന്തരീക്ഷത്തിലെ സ്ഥൂല, സൂക്ഷ്മ കാലാവസ്ഥയെ നിയന്ത്രിക്കുന്നതിൽ ഭൂമിയിലെ വിവിധ ഘടകങ്ങൾക്ക് വലിയ പങ്കാണുള്ളത്. അന്തരീക്ഷത്തിലെ ഓസോൺ പാളികൾക്കേൽക്കുന്ന സുഷിരങ്ങൾ കാരണം അൾട്രാ വയലറ്റ് രാശികൾ ഭൂമിയിലേക്ക് എത്തുന്നത് കൂടി വരുന്ന സാഹചര്യത്തിൽ ഈ അന്തരീക്ഷ ദിനം ഏറെ കരുതലോടെ കാണേണ്ടതാണ്. 


അന്തരീക്ഷത്തിലെ കാർബൺ അളവ് ക്രമാതീതമായി കൂടുന്നതും ഈ അന്തരീക്ഷാദിനത്തിൽ ഏറെ പ്രാധാന്യത്തോടെ കാണുകയും അത് തടയുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കുകയും വേണം. വാഹങ്ങൾ പുറത്തുവിടുന്ന കാർബൺ വലിയ പ്രതിസന്ധികളാണ് സൃഷ്ടിക്കുന്നത്. ഇതിൽ നിന്ന് രക്ഷ നേടാൻ വാഹനങ്ങളുടെ എണ്ണത്തിൽ കുറവ് വരുത്താൻ തയ്യാറാകേണ്ടതുണ്ട്. ഈ അന്തരീക്ഷ ദിനത്തിൽ സ്വന്തം നിലനിൽപ്പിനായും ഭൂമിയുടെ നിലനിൽപ്പിനായും അന്തരീക്ഷത്തെ കരുതലോടെ സൂക്ഷിക്കേണ്ടതുണ്ട്. അതിനായി നമുക്ക് പ്രതിജ്ഞയെടുക്കാം.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment