ലോക സമുദ്ര ദിനവും മത്സ്യ തൊഴിലാളികളും
3.jpg)
സുഹൃത്തുക്കളെ,
ലോകമെങ്ങും കടലും തീരവും കടലോര ജനതയും മത്സ്യ തൊഴിലാളികളും വലിയ ചൂഷണങ്ങൾക്ക് വിധേയമായി കൊണ്ടിരിക്കുന്ന സാമൂഹിക രാഷ്ട്രീയ പരിതസ്ഥിതിയിലൂടെ യാണ് നമ്മൾ കടന്നുപോയിക്കൊണ്ടിരിക്കുന്നത്.കടലും തീരവും വിവിധങ്ങളായ വികസന പദ്ധതികളുടെ പേരിൽ കോർപ്പറേറ്റ് കുത്തകകൾക്ക് സംസ്ഥാന യൂണിയൻ സർക്കാ രുകൾ തീറെഴുതി കൊടുക്കുകയാണ്.
മത്സ്യത്തൊഴിലാളികളും കടലോര ജനതയും നൂറ്റാണ്ടുകളായി പാരമ്പര്യമായി തൊഴിലെടുത്ത് അന്തസ്സോടെ ജീവിച്ചു വന്ന അവരുടെ തീരവും ഈ കാരണങ്ങളാൽ ഇന്നവർക്ക് അന്യമായി കൊണ്ടിരിക്കുകയാണ്.
കരിമണൽ ഖനനവും ആഴക്കടൽ ഖനനവും അടക്കമുള്ള അശാസ്ത്രീയമായ ഇടപെടലുകൾ കടലിന്റെയും തീരത്തി ന്റെയും സ്വാഭാവികത ഇതിനോടകം തന്നെ നഷ്ടപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്. അതിന്റെ മുഴുവൻ ദുരവ്യാപകമായ പ്രത്യാഘാതങ്ങളും തീരദേശ ജനത അനുഭവിച്ചു കൊണ്ടിരി ക്കുകയാണ്.വികലമായ വികസന ആലോചനകളുടെയും പ്രവർത്തനങ്ങളുടെയും ഫലമായി ഉണ്ടാകുന്ന രൂക്ഷമായ കടലേറ്റവും മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് ഉണ്ടായി ക്കൊണ്ടിരിക്കുന്ന അപകടങ്ങളിലും പെട്ട് ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ മത്സ്യത്തൊഴിലാളി ജീവിതങ്ങൾ ദുരിത മനുഭവിച്ചുകൊണ്ടിരിക്കുകയാണ്.മുതലപ്പൊഴിയിലും വിഴിഞ്ഞത്തും നൂറുകണക്കിന് മത്സ്യത്തൊഴിലാളി ജീവിത ങ്ങളാണ് പൊലിഞ്ഞു പോയത്.
കേരളം തീരത്ത് കഴിഞ്ഞ മാസം നടന്ന കപ്പൽ ദുരന്തത്തിൽ വലിയ പരിസ്ഥിതിക ദുരന്തമാണ് സംഭവിച്ചു കൊണ്ടിരിക്കു ന്നത്.കപ്പലിൽ നിന്ന് പുറത്ത് വരുന്ന എണ്ണയും കണ്ടെയ്നറു കളിൽ നിന്നുള്ള,ഗുരുതരമായ മലിനീകരണവും മറ്റു പ്രത്യാഘാതങ്ങളും ഉണ്ടാക്കിയേക്കാവുന്ന രാസ പദാർത്ഥ ങ്ങളും പ്ലാസ്റ്റിക് ഗ്രാന്യൂളുകളും മറ്റ് വസ്തുക്കളും കടലിൽ ഇതിനോടകം കലർന്ന് കഴിഞ്ഞിട്ടുണ്ട് എന്നാണ് മനസ്സിലാക്കാൻ സാധിക്കുന്നത്.ഇത് കടലിന്റെ ആവാസ വ്യവസ്ഥയെയും മത്സ്യങ്ങളുടെയും മറ്റു കടൽ ജീവികളു ടെയും പ്രചനനത്തെയും നിലനിൽപ്പിനെ തന്നെയും ബാധിക്കുമെന്നാണ് മത്സ്യത്തൊഴിലാളികളും ശാസ്ത്ര ലോകവും പറയുന്നത്.ഈ വിഷയത്തിൽ അടിയന്തരമായി സംസ്ഥാന യൂണിയൻ സർക്കാരുകൾ ഇടപെടുകയും മലിനീകരണം പരമാവധി തടയുന്നതിനായുള്ള നടപടികൾ കൈക്കൊള്ളുകയും ചെയ്യേണ്ടതുണ്ട്.
നദികളിലൂടെയും കപ്പലുകളിലൂടെയും ടൂറിസവുമായി ബന്ധപ്പെട്ടും വ്യവസായശാലകളിൽ നിന്നും നഗരങ്ങളിൽ നിന്നും ഒക്കെയായി കടലിൽ വന്നുചേരുന്ന ഈ മാലിന്യങ്ങൾ കടലിന്റെ ജൈവ വൈവിധ്യവും ജീവികളുടെ ആവാസ വ്യവസ്ഥയും മാത്രമല്ല നശിപ്പിക്കുന്നത്.കടലുമായി ബന്ധപ്പെട്ട് നൂറ്റാണ്ടുകളായി അവിടെ തൊഴിലെടുത്തു ജീവിച്ചുവരുന്ന കടലോര ജനതയുടെ ജീവിതങ്ങൾ കൂടിയാണ്.
കടലുമായി ബന്ധപ്പെട്ട ഉത്തരം ദുരന്തങ്ങൾ ഉണ്ടാകുമ്പോൾ മത്സ്യത്തൊഴിലാളികൾക്കും കടലോര ജനതയ്ക്കും കൃത്യമായ നഷ്ടപരിഹാരം ഉത്തരവാദിത്തപ്പെട്ടവർ നൽകുന്നുണ്ടെന്ന് നമ്മൾ ഉറപ്പുവരുത്തേണ്ടതുണ്ട്.ഇത്തരം അനീതിക്കെതിരെ ശക്തമായ സാമൂഹിക രാഷ്ട്രീയ മുന്നേറ്റം നടത്തുന്ന മത്സ്യത്തൊഴിലാളി മേഖലയിൽ തൊഴിൽ അവകാശങ്ങൾക്കും മറ്റ് സാമൂഹിക സാമ്പത്തിക രാഷ്ട്രീയ പരിസ്ഥിതിക അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ സംഘടനകളെയും തൊഴിലാളി യൂണിയനകളെയും സമുദ്ര ദിനത്തിൽ ഞങ്ങൾ അഭിവാദ്യം ചെയ്യുന്നു.
എല്ലാത്തരം ചൂഷണങ്ങൾക്കെതിരെയും പരിസ്ഥിതിക നീതിക്കു വേണ്ടിയും തൊഴിലവകാശങ്ങൾക്കു വേണ്ടിയും നമുക്കൊന്നിച്ച് പ്രവർത്തിക്കാം. ഏവർക്കും ഹൃദയം നിറഞ്ഞ സമുദ്ര ദിനാശംസകൾ...
അഭിവാദ്യങ്ങളോടെ....
ഫ്രണ്ട്‌സ് ഓഫ് ദ എർത്ത്,ഇന്ത്യ
foeindia21@gmail.com
Green Reporter
E P Anil. Editor in Chief.
Visit our Facebook page...
Responses
0 Comments
Leave your comment