100 വർഷം പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ വീണ്ടും സുപ്രീം കോടതി




100 വർഷം പഴക്കമുള്ള മരങ്ങൾ സംരക്ഷിക്കാൻ സുപ്രീം കോടതി വെള്ളിയാഴ്ച ഭരണഘടനയുടെ ആർട്ടിക്കിൾ 142 പ്രകാരമുള്ള  അധികാരങ്ങൾ ഉപയോഗിച്ചത് ഷിർദി നഗർ പഞ്ചായത്ത് vs കിഷോർ ശരദ് ബോർവേക്കും ഓർസും എന്ന കേസിലായിരുന്നു.

 

ഒരു നീന്തൽക്കുളത്തിന്റെയും കളിസ്ഥലത്തിന്റെയും വികസന ത്തിന് മറ്റൊരു സ്ഥലം ഉപയോഗിക്കണമെന്ന് മുനിസിപ്പൽ കൗൺസിലിനോട് അഭ്യർത്ഥിക്കുന്നതിനായി ഭൂവുടമകളും നിർമ്മാണ സ്ഥാപനവും കോടതി ഇടപെടലിലൂടെ  തയ്യാറായി.

 

ഭൂവുടമകളും പ്ലോട്ട് ഉടമകളും മുനിസിപ്പൽ കൗൺസിലുമാ യുള്ള നിയമ തർക്കത്തിൽ നീന്തൽക്കുളത്തിന്റെയും ഗെയിം ഹാളിന്റെയും നിർദ്ദിഷ്ട വികസനത്തിന് ഒരു ബദൽ പ്ലോട്ട് ഉപയോഗിക്കണമെന്ന് മുനിസിപ്പൽ കൗൺസിലിനോട് അഭ്യർ ത്ഥിക്കുവാൻ,കേസിന്റെ തോൽവിയിൽ അവസാനിച്ച ഭൂവുടമകളും പ്ലോട്ട് ഉടമകളും നടത്തിയ മറ്റൊരു പ്രാർത്ഥന യ്ക്ക് കോടതി സമ്മതം നൽകി.

 

തുറന്ന പാർക്കിൽ ഏകദേശം100 വർഷമോ അതിൽ കൂടുത ലോ പഴക്കമുള്ള മരങ്ങൾ ഉണ്ട്. അതിനാൽ, ഭൂവുടമകൾക്ക് പ്രസ്തുത ഭൂമി കൈവശം വയ്ക്കാൻ അനുമതിയുണ്ട്.അതേ സ്ഥലത്തിന്റെയോ സമീപത്തുള്ളതോ ആയ മറ്റൊരു ഭൂമി കൈമാറ്റം ചെയ്യാൻ തയ്യാറുമാണ്.പ്രസ്തുത അഭ്യർത്ഥന ന്യായമാണെന്ന് കോടതി കാണുന്നു.മുനിസിപ്പൽ കൗൺസിൽ  അത് അംഗീകരിക്കണം.100 വർഷമോ അതിൽ കൂടുതലോ പ്രായമുള്ള വൃക്ഷങ്ങളെ സംരക്ഷിക്കുന്നതിനാണ് ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 142 ഉപയോഗപ്പെടുത്തുക. 

 

**ആർട്ടിക്കിൾ 142 സുപ്രീം കോടതിക്ക് പ്രത്യേക അവകാശ ങ്ങൾ നൽകുന്ന ഭരണഘടനാ വകുപ്പാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment