ഗിർ വനത്തിൽ 11 സിംഹങ്ങൾ മരിച്ചു.പരസ്പരമുള്ള ആക്രമണങ്ങൾ എന്ന് അധികൃതർ




ഗുജറാത്തിലെ ഗിർ വനത്തിൽ 11 സിംഹങ്ങൾ കൊല്ലപ്പെട്ടു. വനത്തിന്റെ കിഴക്കൻ മേഖലയിലെ രണ്ടു റേഞ്ചുകളിലായാണ്11 ദിവസങ്ങൾക്കുള്ളിൽ 11 സിംഘങ്ങൾ മരണപ്പെട്ടത് .മൂന്നു മുതിർന്ന പെൺസിംഹങ്ങളും ആറ് സിംഹക്കുട്ടികളും രണ്ട് മുതിർന്ന ആൺസിംഹങ്ങളേയുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.മൂന്നു സിംഹങ്ങൾ അക്രമണങ്ങളിലും മൂന്നെണ്ണം ശ്വാസകോശ അണുബാധയെ തുടർന്നുമാണ് മരിച്ചത്.ബാക്കിയുള്ളവയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് എത്തിയിട്ടില്ല.ആന്തരികാവയങ്ങൾ ജുനഗഡ് മൃഗാശുപത്രിയിലേക്ക് അയച്ചിരിക്കുകയാണ് 

 

 

പരസ്പരമുള്ള അക്രമങ്ങളിലാണ് സിംഹങ്ങൾ കൊല്ലപ്പെട്ടതെന്നാണ്  അധികൃതരുടെ പ്രാഥമിക വിശദീകരണം.ഒരു ആൺസിംഹത്തിന്റെ അധീനതയിലുള്ള പ്രദേശത്ത് മറ്റു പ്രദേശങ്ങളിൽ നിന്നുള്ളവ ആക്രമണം നടത്തുന്നതുമൂലാമാണ്‌ ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത്.

 

 


2015 ൽനടന്ന കണക്കെടുപ്പ് പ്രകാരം ഗിർവനത്തിൽ  520 സിംഹങ്ങളാണ് ഉള്ളത് .2010 നുശേഷം 20 %വർദ്ധന ഉണ്ടായതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് .


 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment