മണലെടുപ്പ്: ചാലിയാറിലെ 16 ലധികം തോണികൾ കസ്റ്റഡിയിലെടുത്തു




മലപ്പുറം: അനധികൃത മണലെടുപ്പിന് ഉപയോഗിച്ചിരുന്ന 16 ലധികം തോണികൾ പോലീസ് പിടിച്ചെടുത്തു. വ്യാപക പരാതി ഉയർന്ന സാഹചര്യത്തിലാണ് പോലീസ് നടപടി. കരക്ക് കയറ്റാൻ ഒരുങ്ങിയ തോണി രാഷ്ട്രീയ പാർട്ടി നേതാക്കളുടെ ഇടപെടൽ കാരണം അവരുമായി നടത്തിയ ചർച്ചയിൽ താൽക്കാലികമായി പുഴയിൽ സൂക്ഷിക്കും. തുടർ നടപടികൾക്കായി കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് ഡി.വൈ.എസ്.പി പറഞ്ഞു.


രാത്രിയിലെ കർശന നിരീക്ഷണ ശേഷമാണ് രാവിലെ തോണികൾ പിടി കൂടാൻ പോലീസ് ഞായറാഴ്ച എത്തിയത്. വിവിധ കടവുകളിൽ കെട്ടിയിട്ട തോണികളാണ് വാഴക്കാട് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കൃത്യമായ നമ്പറുകളൊന്നും തോണിയിലില്ലന്നും അനതികൃതമായി മണലെടുക്കുന്ന തോണികളാണ് കസ്റ്റഡിയിൽ എടുത്ത തന്നും പോലീസ് പറയുന്നു. അരീക്കോട് വാഴക്കാട് പോലീസ് സംയുക്തമായാണ് പരിശോധന നടത്തിയത് .


പോലീസ് ബോട്ട് ഉപയോഗിച്ച് കെട്ടി വലിച്ചാണ് മപ്രം ബോട്ട് ജെട്ടിക്കരികിലേക്ക് തോണികൾ വരിയായി എത്തിച്ചത്. തോണികൾ പിടികൂടിയതോടെ വാഴക്കാട് പഞ്ചായത്തിലെ സി.പി.ഐ.എം, മുസ്ലിം ലീഗ് , കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി. പോലീസുമായി നടത്തിയ ചർച്ചയിൽ തോണികരക്ക് കയറ്റുന്നത് താൽക്കാലികമായി നിർത്തിവെച്ചു. കളക്ടർക്ക് റിപ്പോർട്ട് നൽകി തുടർ നടപടികൾ സ്വീകരിക്കു മെന്ന് പോലീസ് പറഞ്ഞു.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment