ഇടവപ്പാതി അവസാനിക്കുമ്പോൾ കേരളത്തിലെ മഴക്കുറവ് 38%.




തെക്കുപടിഞ്ഞാറൻ മൺസൂൺ സെപ്റ്റംബർ 25ന് അവസാ നിക്കും എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.വടക്ക് പടിഞ്ഞാറൻ ഇന്ത്യക്ക്‌ മുകളിൽ അതി-മർദമേഖല സാവധാനം രൂപപ്പെടു ന്നതിന്റെ ഫലമായി തെക്ക് പടിഞ്ഞാറൻ രാജസ്ഥാനിൽ വരണ്ട കാലാവസ്ഥ തുടരുന്നതിനാൽ സെപ്റ്റംബർ ഇരുപത്തി യഞ്ചോടെ (25/09/2023) പടിഞ്ഞാറൻ രാജസ്ഥാനിൽ നിന്ന് കാലവർഷ-പിൻവാങ്ങൽ ആരംഭിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

 

വടക്ക് പടിഞ്ഞാറൻ ഇന്ത്യയിലെ രാജസ്ഥാനിൽ നിന്ന്‌ ആദ്യം വിടവാങ്ങി തുടങ്ങുന്ന കാലാവർഷം അവസാനം വിടവാങ്ങുക കേരളത്തിൽ നിന്നാണ്.കേരളത്തിൽ നിന്ന് വിടവാങ്ങുന്ന തോടെ ഇന്ത്യയിൽ കാലവർഷം അവസാനിച്ചതായി പ്രഖ്യാപി ക്കും.വടക്കു പടിഞ്ഞാറൻ ഇന്ത്യയിൽ നിന്ന് സെപ്റ്റംബർ 20 ഓടെ കാലവർഷം വിടവാങ്ങി തുടങ്ങും എന്ന് മെറ്റ് ബീറ്റ് വെതറിലെ നിരീക്ഷകർ നേരത്തെ പറഞ്ഞിരുന്നു.

 

എൽ നിനോ നിലനിൽക്കുന്നതിനാൽ ഇത്തവണ ഇടവപ്പാതി  കുറഞ്ഞു.എന്നാൽ തുലാവർഷം സാധാരണ പോലെ ലഭിക്കാനാണ് സാധ്യതയെന്നാണ്  ഇപ്പോഴത്തെ നിഗമനം.

 

സെപ്റ്റംബർ മാസത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിച്ചു.പല ജില്ലകളിലും തീവ്രമഴ കിട്ടി.മഴക്കുറവിനെ പരിഹരിക്കാൻ സെപ്റ്റംബറിലെ മഴയ്ക്ക് ഒരു പരിധിവരെ സാധിച്ചു.

 

സെപ്റ്റംബർ മാസത്തിൽ സാധാരണയേക്കാൾ കൂടുതൽ മഴലഭിച്ചു. 272.7 mm മഴയാണ് സെപ്റ്റംബർ മാസത്തിൽ സാധാരണ ലഭിക്കേണ്ടത്.എന്നാൽ 274.6 mm മഴ ഇതുവരെ ലഭിച്ചു.ഇടുക്കി ,വയനാട് ,തൃശ്ശൂർ പാലക്കാട്,കോട്ടയം ഒഴികെ യുള്ള മറ്റു ജില്ലകളിലും സെപ്റ്റംബറിൽ ലഭിക്കേണ്ട മഴ മുഴുവൻ ലഭിച്ചു കഴിഞ്ഞു.പല ജില്ലകളിലും തീവ്രമായ മഴ ലഭിച്ചിട്ടുണ്ട്.

 

ജൂൺ, ആഗസ്റ്റ് മാസങ്ങളിലാണ് കൂടുതൽ മഴ കുറവ് കേരള ത്തിൽ രേഖപ്പെടുത്തിയത്.ജൂണിൽ 260.3 mm മഴയാണ് ലഭിച്ചത്.60% മഴ കുറവ് രേഖപ്പെടുത്തി. ആഗസ്റ്റിൽ 60% മാത്ര മാണ് മഴ ലഭിച്ചത്. 87% മഴ കുറവ് ഉണ്ടായി.

 

ഏറ്റവും കൂടുതൽ മഴ കുറവ് രേഖപ്പെടുത്തിയത് ആഗസ്റ്റ് മാസത്തിലാണ്.ജൂൺ, ജൂലൈ മാസങ്ങളെ അപേക്ഷിച്ച് ജൂലൈയിൽ 9% മാത്രമാണ് മഴ കുറവ്.653 mm മഴ ലഭിക്കേ ണ്ട ജൂലൈയിൽ 592 mm മഴ ലഭിച്ചു.സെപ്റ്റംബറിൽ സാധാര ണയിൽ കൂടുതൽ മഴ ലഭിച്ചെങ്കിലും കാല വർഷത്തിലെ മഴക്കുറവ് പൂർണ്ണമായും പരിഹരിക്കാൻ സെപ്റ്റംബറിലെ മഴയ്ക്ക് സാധിച്ചിട്ടില്ല.

 

ജൂൺ 1 മുതൽ സെപ്റ്റംബർ 22 വരെയുള്ള കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കനുസരിച്ച് നിലവിൽ കേരളത്തിൽ 38% മഴ കുറവാണ് ഉള്ളത്.ആലപ്പുഴ,പത്തനം തിട്ട ജില്ലകളിലാണ് സാധാരണ മഴ ലഭിച്ചത്.

 

പാലക്കാട്, വയനാട് , പത്തനംതിട്ട ജില്ലകളിൽ ഈ മാസത്തെ മഴക്കൊപ്പം ഉരുൾ പൊട്ടലുകൾ ഉണ്ടായിരുന്നു. മഴക്കുറവി നിടയിലും മണ്ണിടിച്ചിൽ ഉണ്ടാകുന്നത് മലനാട്ടിലെ ഭൂമിയുടെ അസ്ഥിരത വർധിക്കുന്നതിനുള്ള തെളിവാണ്.

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment