കാപ്പിക്കോ റിസോർട്ട്: അറിയിപ്പ് കിട്ടിയാൽ ഉടൻ പൊളിക്കും




ആലപ്പുഴ: തീരദേശ പരിപാലന നിയമം ലംഘിച്ച്‌ ചേര്‍ത്തല പാണാവള്ളി നെടിയതുരുത്തില്‍ നിര്‍മിച്ച മുത്തൂറ്റ്‌ കാപ്പികോ റിസോര്‍ട്ട്‌ പൊളിക്കണമെന്ന സുപ്രീംകോടതിവിധിയില്‍ സര്‍ക്കാരില്‍നിന്നുള്ള അറിയിപ്പ്‌ ലഭിച്ചശേഷം നടപടിയെടുക്കുമെന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ അറിയിച്ചു.


കലക്‌ടറുടെ അറിയിപ്പ്‌ ലഭിച്ചതായും യോഗം വിളിച്ചതായുമുള്ള വാര്‍ത്ത ശരിയല്ല. സര്‍ക്കാരില്‍നിന്നുള്ള നിര്‍ദേശം കലക്‌ടര്‍ അറിയിക്കുന്നതോടെ തുടര്‍നടപടി സ്വീകരിക്കുമെന്ന്‌ പാണാവള്ളി പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ. പ്രദീപ്‌ കൂടയ്‌ക്കല്‍ പറഞ്ഞു.


കഴിഞ്ഞ ആഴ്ചയിലാണ്ചട്ടം ലംഘിച്ച് കെട്ടിപ്പൊക്കിയ കാപ്പിക്കോ റിസോർട്ട് പൊളിച്ച് നീക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. നേരത്തെ ഇതേ വിധി പ്രസ്താവിച്ച ഹൈക്കോടതി വിധിക്കെതിരെ എതിർകക്ഷികൾ സുപ്രീം കോടതിയിൽ നൽകിയ അപ്പീലിലായിരുന്നു വിധി. മരടിൽ ചട്ടം ലംഘിച്ച് നിർമിച്ച ഫ്ലാറ്റുകൾ പൊളിച്ച് മാറ്റുന്ന വേളയിൽ തന്നെയാണ് ഈ വിധി വന്നതെന്നും ശ്രദ്ധേയമാണ്.

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment