വയനാട്ടിൽ ഇരുതലമൂരികൾ മണ്ണിൽ നിന്ന് പുറത്തേക്ക് ; കൊടുംവരൾച്ചയുടെ സൂചന




പ്രളയത്തിന് ശേഷം കൊടുംവരൾച്ചയുടെ സൂചന നൽകി വയനാട്ടിൽ ഇരുതലമൂരികൾ കൂട്ടത്തോടെ മണ്ണിൽ നിന്ന് പുറത്തേക്ക് എത്തുന്നു. മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് ഈ സംഭവം പുറത്ത് വരുന്നത്. മണ്ണിലെ ഈർപ്പം നഷ്ടപ്പെട്ടതാണ് കുരുടി വിഭാഗത്തിൽ പെട്ട ഇരുതലമൂരികൾ പുറത്ത് വരൻ കാരണമെന്ന് കരുതുന്നു.

 

പനമരം, തൃശ്ശിലേരി,നടവയൽ മേഖലകളിൽ വീടുകൾക്കുള്ളിൽ വരെ ഇരുതലമൂരികൾ ഇഴഞ്ഞെത്തുന്നതായി മലയാള മനോരമ റിപ്പോർട്ട് ചെയ്യുന്നു. മണ്ണിന്റെ ജൈവാംശം നഷ്ടപ്പെട്ടതും, മണ്ണ് ചുട്ടുപൊള്ളുന്നതുമാണ് മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങാൻ കാരണമായി വിലയിരുത്തിയിരുന്നത്. 2016 ലും വയനാട്ടിൽ സമാനമായ പ്രതിഭാസമുണ്ടായിരുന്നു. 

 

വയനാട്ടിലെ ആവാസ വ്യവസ്ഥയിൽ വരൻ പോകുന്ന മാറ്റങ്ങളുടെ സൂചനയാണ് ചെറു ജീവികൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്ന പ്രതിഭാസം. പശ്ചിമഘട്ടത്തിലെ സൂക്ഷ്മ ജീവികളുടെ ആവാസ വ്യവസ്ഥയെ പ്രളയം ഗുരുതരമായി ബാധിച്ചതായി വിദഗ്ദർ നേരത്തെ തന്നെ അഭിപ്രായപ്പെട്ടിരുന്നു.

 

പ്രളയം ജൈവവൈവിധ്യ മേഖലയിലുണ്ടാക്കിയ ആഘാതം സമഗ്രമായി പടിക്കുമെന്ന് ഇന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഡെക്കാൺ കാലാവസ്ഥയിലേക്ക് ലോകത്തിലെ തന്നെ അതിസൂക്ഷ്മ കാലാവസ്ഥയുള്ള വയനാട് മാറുന്നതിന്റെ സൂചനകളാണ് ഇപ്പോൾ കണ്ടു കൊണ്ടിരിക്കുന്നതെന്ന് പല പഠനങ്ങളും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. 

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment