അദാനിയുടെ വികസനത്തെ ഉത്സവമാക്കാൻ കേരള സർക്കാർ




വിഴിഞ്ഞത്ത് ഒക്ടോബർ 15 ന് തുറമുഖത്തിനാവശ്യമായ ക്രെയ്നുമായി എത്തുന്ന കപ്പലിനെ സ്വീകരിക്കാൻ കേരള മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും തയ്യാറായി നിൽക്കുന്നുണ്ട്. അതു തന്നെ നഗരത്തിൽ വലിയ ഫ്ലക്സ് ബോർഡുകളിലായി വാർത്തയാക്കി അവതരിപ്പിച്ചിട്ടുണ്ട്.

 

ഗൗതം അദാനിയുടെ തുറമുഖത്തിനായി കേരള സർക്കാർ കേന്ദ്രവുമായി ചേർന്നു നടത്തുന്ന ചടങ്ങ് , ഭാവി കേരളത്തിന് നഷ്ട കച്ചവടമാണ് എന്ന്  മറന്നു പോകാനാണ് മുൻ CPI m കേരള സംസ്ഥാന സെക്രട്ടറി മുഖ്യമന്ത്രിയായപ്പോൾ ശ്രമിക്കുന്നത്.

 

വിഴിഞ്ഞം തുറമുഖത്ത് കപ്പലെത്തുന്നതൊടെ അത്ഭുതങ്ങൾ സംഭവിക്കും എന്ന കണക്കിനാണ് സർക്കാർ വാദങ്ങൾ. ഇതെ രീതിയിൽ അവതരിപ്പിച്ച വല്ലാർപാടം ടെർമിനൽ 12 വർഷം കഴിയുമ്പോഴും ലക്ഷ്യ സ്ഥാനത്തിന്റെ വിദൂരതയിൽ എത്താ തെ സംസ്ഥാനത്തിന് ബാധ്യതയായി നില ഉറപ്പിക്കുകയാണ് . ഈ സാഹചര്യത്തിലും വിഴിഞ്ഞത്തെ പറ്റിയുളള  വാഗ്ദാന ങ്ങൾക്കു കുറവില്ല.

 

വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായ റിംഗ് റോഡിനായി സ്ഥലം വിട്ടു കൊടുത്ത വിളപ്പിൽശാലക്കാർ അവരുടെ ആവശ്യങ്ങളു മായി സമര രംഗത്താണ് . സർക്കാർ കടക്കെണിയിലാണ് ,ഈ സാഹചര്യത്തിലും അദാനിയു ടെ കാർഗൊ തുറമുഖത്തിന്റെ പശ്ചാത്തലം ഒരുക്കലിനായി കടം വാങ്ങി അയാളെ സഹായി ക്കുന്നതിൽ കേരള സർക്കാർ അഭിമാനിക്കുന്നു.

 

തമിഴ് നാട്ടിൽ അദാനി തുറമുഖ വികസന പദ്ധതിക്കായുള്ള പബ്ലിക് ഹിയറിംഗ് മാറ്റി വെച്ചു എന്ന വാർത്ത ഇതേ സമയ ത്തു തന്നെ പുറത്തുവന്നതാണ്.

 

തമിഴ്നാട്ടിൽ,അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള കാട്ടുപള്ളി തുറ മുഖ വികസനവുമായി ബന്ധപ്പെട്ട് 2023 സെപ്തംബർ 5-ന് നടത്താൻ നിശ്ചയിച്ച പബ്ലിക് ഹിയറിംഗ്,ജനങ്ങളുടെ ശക്ത മായ എതിർപ്പിനെ തുടർന്ന് അനിശ്ചിതകാലത്തേക്ക് മാറ്റി വച്ചു.

പദ്ധതിയുമായി മുന്നോട്ടുപോകില്ലെന്ന് തെരഞ്ഞെടുപ്പ് കാലത്ത് DMK വാഗ്ദാനം ചെയ്തിരുന്നുവെങ്കിലും ഇപ്പോൾ സർക്കാർ നിലപാടിൽ അവ്യക്തത നിലനിൽക്കുകയാണ്.  മൂന്ന് വർഷത്തിനിടെ ഇത് രണ്ടാം തവണയാണ് പദ്ധതിയു മായി ബന്ധപ്പെട്ട പബ്ലിക് ഹിയറിംഗ് റദ്ദാക്കുന്നത്.

 

ചെന്നൈക്ക് വടക്കുള്ള കാട്ടുപള്ളി തുറമുഖത്തിന്റെ ചരക്ക് കൈകാര്യം ചെയ്യാനുള്ള ശേഷി വർധിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അദാനിയുടെ ഉടമസ്ഥതയിലുള്ള മറൈൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പർ പ്രൈവറ്റ് ലിമിറ്റഡ്(MIDPL) നിർദ്ദേശിച്ചത്.

 

53,000 കോടി രൂപ  ചെലവ് കണക്കാക്കിയിരിക്കുന്ന പദ്ധതി, പ്രാദേശിക മത്സ്യത്തൊഴിലാളി,കർഷക സമൂഹങ്ങളുടെ ഉപ ജീവനത്തിന് ഭീഷണിയാകുമെന്നതിനാൽ ജനങ്ങൾ തുറമുഖ വികസനത്തിനെതിരെ എതിർപ്പുകൾ ഉന്നയിച്ചിരിക്കുന്നു.

 

ജനങ്ങളുടെ സമ്മതമില്ലാതെ പദ്ധതിയുമായി മുന്നോട്ടു പോകി ല്ലെന്ന നിലപാടാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ്റേ ത്.അതേ സമയം ഇക്കാര്യത്തിൽ വ്യക്തമായ ഉറപ്പ് നൽകാൻ സർക്കാർ തയ്യാറാകുന്നുമില്ല.

 

കാട്ടുപ്പള്ളി തുറമുഖ വികസനത്തിനെതിരായി CPI m സംസ്ഥാന സെക്രട്ടറിയറ്റ് പ്രസ്താവന പുറപ്പെടുവിക്കുകയു ണ്ടായി.

 

"40 മത്സ്യത്തൊഴിലാളി ഗ്രാമങ്ങളിൽ താമസിക്കുന്ന ഒരു ലക്ഷ ത്തിലധികം ആളുകൾ മത്സ്യബന്ധനത്തെ ആശ്രയിക്കുന്നു. ഈ സാഹചര്യത്തിൽ വിപുലീകരണ പദ്ധതി ആരംഭിച്ചാൽ സമുദ്രവിഭവങ്ങൾ നശിക്കും തീരപ്രദേശം ഇല്ലാതെയാകും  കൊസത്തലൈ നദിയുടെ ഗതിയെ ബാധിക്കുകയും ചെയ്യും" എന്ന് സംസ്ഥാന സെക്രട്ടറിയറ്റിൻ്റെ പ്രസ്താവന പറയുന്നു.

 

വിഴിഞ്ഞം പദ്ധതിയെ സ്വപ്ന പദ്ധതിയായി അവതരിപ്പിക്കുക, സമരം ചെയ്തവരെ  അടിച്ചമർത്തുക.അതെ സമയം തമിഴ് നാട്ടിൽ ഇതെ അദാനിയുടെ പദ്ധതിക്കെതിരെ സമരം ചെയ്യു വാൻ തയ്യാറുക എന്ന ഇരട്ടതാപ്പ് സംസ്ഥാനം ഭരിക്കുന്ന പാർട്ടി പ്രകടമാക്കുന്നു ഇവിടെ .

Green Reporter

E P Anil. Editor in Chief.

Visit our Facebook page...

Responses

0 Comments

Leave your comment