അദാനിയുടെ പുതിയ തന്ത്രം തമിഴ് നാടു സർക്കാരിനെ മുൻ നിർത്തി !




വിഴിഞ്ഞം കരാറിലെ ഏറ്റവും വലിയ തട്ടിപ്പായി CAG കണ്ടെ ത്തിയ പുലിമുട്ടു നിർമ്മാണത്തിന്റെ പേരിൽ അദാനി കമ്പനി കേരള സർക്കാരിനെതിരെ വീണ്ടും വിലപേശൽ ശ്രമവുമായി രംഗത്തെത്തി.

 

2015 ൽ തുടങ്ങിയ പുലിമുട്ട് നിർമാണം 2023 ജൂലൈ എത്തു മ്പോൾ നിർമാണം കഴിഞ്ഞത് 1290 മീറ്റർ മാത്രമെന്ന് സർ ക്കാർ വിശദീകരിച്ചിട്ടുണ്ട്.മൊത്തം 2960 മീറ്ററിൽ 43% മാത്രമെ പൂർത്തീകരിച്ചിട്ടുള്ളു.അതിന്റെ നിർമാണ ചെലവ് അനധികൃ തമായി ഉയർത്തി കാട്ടിയ അദാനി തമിഴ് നാട് സർക്കാരിനെ ചാരി പുതിയ വാദം പറയാൻ ശ്രമിക്കുന്നു.

 

 

കല്ല് കൊണ്ടു വരുന്ന വാഹനങ്ങള്‍ക്ക് തമിഴ്‌നാട് നിയന്ത്രണം ഏര്‍പ്പെടുത്തിയതാണ് പുതിയ സംഭവം.അടുത്ത ബുധനാ ഴ്‌ച നടക്കുന്ന അവലോകന യോഗത്തില്‍ വിഷയം ഉന്നയിക്കുമെ ന്ന് അദാനി ഗ്രൂപ്പ്.വാഹനങ്ങള്‍ക്കും സഞ്ചരിക്കുന്ന പാതകള്‍ ക്കും പുതിയ മാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയതാണ് പ്രതിസ ന്ധിയ്ക്ക് കാരണം.

 

 

ഒരു വശത്ത് അദാനിയുടെ തൊഴിലാളികളെ അനുസ്മരിക്കും വിധമുള്ള തുറമുഖ മന്ത്രിയുടെ പ്രതികരണം നിർമാണത്തിന്റെ തെറ്റായ വിവരങ്ങൾക്കു തെളിവാണ്.അദ്ദേഹത്തിന്റെ വ്യാകു ലത കേട്ടാൽ,അദാനിക്ക് പണി നടത്താനുള്ള വിഭവങ്ങൾ എത്തിച്ചുകൊടുക്കലാണ് കേരള ക്യാബിനറ്റിന്റെ ചുമതല എന്നു തോന്നി പോകും.

 

 

നിർമാണത്തിന്റെ അളവും ഉപയോഗിച്ച കല്ലുകളെ പറ്റിയുള്ള മന്ത്രിയുടെ വിവരണങ്ങളും യുക്തിസഹമല്ല.ഇതുവരെയായി 49 ലക്ഷം ടൺ പാറ ഉപയോഗിച്ചു കഴിഞ്ഞു , 6 ലക്ഷം ടൺ അവിടെയുണ്ട്.ഇനി വേണ്ടി വരിക 26 ലക്ഷം ടൺ പാറയും എന്നാണ് മന്ത്രി പറയുന്നത്.

പുലിമുട്ട് 43% നിർമിക്കുവാൻ 49 ലക്ഷം ടൺ ഉപയോഗിച്ചു എങ്കിൽ ബാക്കി വരുന്ന 57% പൂർത്തീകരിക്കാൻ കുറഞ്ഞത് 65 ലക്ഷം ടൺ പാറ വേണ്ടി വരും. 100 മീറ്റർ പണിയാൻ 236500 ടൺ വേണം.പൂർത്തിയായ 43% ത്തിനായി 30.5 ലക്ഷം ടൺ മതിയാകും.എന്നാൽ അവിടെ 49 ലക്ഷം ടൺ ഉപയോഗിച്ചു എന്നും മന്ത്രി. നിർമ്മിച്ചതാകട്ടെ പകുതിയിൽ താഴെയും. പോർട്ട് നിർമാണം പൂർത്തീകരിക്കാൻ ഇനി വേണ്ടി വരിക 26 ലക്ഷം ടൺ മാത്രമെന്ന് പറയുന്ന മന്ത്രി സെപ്റ്റംബറിൽ കപ്പൽ അടുക്കുമെന്നും വ്യക്തമാക്കി.വിവരണങ്ങളിലെ അവ്യക്തത തന്നെ പദ്ധതിയുടെ താളം തെറ്റലിനുള്ള തെളിവാണ്.അദാനി യുടെ കമ്പനിക്കായി എന്തും പറയാൻ നിയോഗിക്കപ്പെട്ടവ രായി മന്ത്രിമാർ രംഗത്തുണ്ട്. ഇന്ത്യ കണ്ട ഏറ്റവും അപകടകാരിയായ കോർപ്പറേറ്റ് മുതലാ ളിക്കായി എതു നിയമത്തെയും മാറ്റി എഴുതാൻ സർക്കാർ തയ്യാറായ സാഹചര്യത്തിലാണ് തമിഴ് നാടു സർക്കാരിനെ മുൻ നിർത്തി മറ്റൊരു വിലപേശൽ നടത്താൻ അദാനി കമ്പനി തുനിഞ്ഞിരിക്കുന്നത്.
Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment