ആണവ വികരണമുള്ള ധാതു വിഭവങ്ങൾ കൂടി സ്വകാര്യ മേഖലക്ക് !




സാങ്കേതിക വിദ്യയും മൂലധനവും ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ ഖനനത്തിൽ സ്വകാര്യ പങ്കാളിത്തം വർധിപ്പി ക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു.ലിഥിയം പോലുള്ള നിർ ണായക വിഭവങ്ങളുടെ പര്യവേക്ഷണത്തിലും ഖനനത്തിലും സ്വകാര്യമേഖലയെ പങ്കാളികളാക്കാൻ അനുവദിക്കുന്നതി നായി അടുത്തിടെ സമാപിച്ച പാർലമെന്റിന്റെ മൺസൂൺ സമ്മേളനത്തിൽ 1957-ലെ Mines and Mineral(വികസനവും നിയന്ത്രണവും)നിയമത്തിൽ ഭേദഗതി വരുത്തി.മാറ്റങ്ങൾ ഈ മേഖലയെ വലിയ കൊള്ളക്ക് ഒരുക്കി എടുക്കും.

 

 

കൊബാൾട്ട്,ചെമ്പ്,ഗ്രാഫൈറ്റ്,ലിഥിയം,മോളിബ്ഡിനം, നിക്കൽ,ഫോസ്ഫറസ്,പൊട്ടാഷ്,സിലിക്കൺ,ടെലൂറിയം, ടൈറ്റാനിയം,ടങ്സ്റ്റൺ തുടങ്ങിയ നിർണായക ധാതുക്കളുടെ പര്യവേക്ഷണത്തിലും ഖനനത്തിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം അനുവദിക്കുന്നതിനായി സർക്കാർ നിയമം ഭേദ ഗതി ചെയ്തു.ഈ ധാതുക്കളിൽ ഭൂരിഭാഗവും മുമ്പ് സർക്കാർ കമ്പനികൾക്ക് മാത്രമേ ഖനനം ചെയ്യാൻ കഴിയൂ.പര്യവേക്ഷ ണം ഉൽപാദനത്തെ പരിമിതപ്പെടുത്തി എന്നാണ് സർക്കാർ വാദം.ഈ ധാതുക്കളിൽ ചിലതിന് സംയോജിത ലൈസൻസ് (പര്യവേക്ഷണത്തിനും ഖനനത്തിനും)സ്വകാര്യമേഖലയ്ക്ക് ഉറപ്പാക്കാനാകും.സ്വതന്ത്ര ഖനന കമ്പനികൾക്ക് മിനറൽ ബ്ലോക്കുകൾ സ്ഥാപിക്കുന്നതിനും ഖനിയുടെ ജീവിതത്തിലൂ ടെ(ഏകദേശം 50 വർഷം)വരുമാനം നേടുന്നതിനുമുള്ള പര്യ വേക്ഷണ ലൈസൻസുകളും ലഭിക്കും.

 

ഈ തീരുമാനം ഖനനത്തിന് അനിയന്ത്രിതമായ അവസരം ഒരുക്കും.പ്രകൃതി വിഭവങ്ങളുടെ വലിയ കൊള്ള അവശേഷി ക്കുന്ന വനങ്ങളെ തകർക്കും.ആദിമവാസികൾ കൂടുതലായി പുറത്താക്കപ്പെടും.

 

ആണവ സ്വഭാവമുള്ള ധാതുക്കൾ സ്വകാര്യ ഉടമകളുടെ കൈ കളിലെത്തുന്നത് രാജ്യ സുരക്ഷക്കും ഭീഷണിയാണ്.സാർവ്വ ദേശീയ കള്ളക്കടത്തുകാരുടെ സ്വാധീനത്തിലെക്ക് ധാതു ക്കൾ  പ്രത്യേകിച്ച് ആണവ ധാതുക്കൾ കൈകാര്യം ചെയ്യാൻ അവസരം കിട്ടിയാൽ അതിന്റെ തിരിച്ചടി ചെറുതാകില്ല.

 

കടലിന്റെ അടിതട്ടിലെ ധാതുക്കൾ വാരിയെടുക്കാൻ സ്വകാര്യ കമ്പനികളെ അനുവദിക്കുന്നതിലൂടെ ഒന്നര കോടി മത്സ്യ ബന്ധന തൊഴിലാളികളുടെ തൊഴിൽ സാധ്യത ചുരുങ്ങും. കടലാക്രമണം രൂക്ഷമാക്കും.എല്ലാ വിഭവങ്ങളും സ്വകാര്യ സ്ഥാപനങ്ങൾക്ക് എന്ന ആശയത്തെ ലക്ഷ്യത്തിലെത്തി ക്കുവാൻ നിയമങ്ങളെ ഒരുക്കുമ്പോൾ അത് വലിയ സാമ്പ ത്തിക കൊള്ളക്ക് വേദി ഒരുക്കുകയാണ് എന്നു കാണാം.

 

പ്രകൃതി വിഭവങ്ങളുടെ അനിയന്ത്രിത കൊള്ളയെ വികസന മായി ന്യായീകരിക്കുകയാണ് കേന്ദ്ര സർക്കാർ .

Green Reporter

Green Reporter Desk

Visit our Facebook page...

Responses

0 Comments

Leave your comment