പരിസ്ഥിതി വാദവും വികസന സ്വപ്നങ്ങളും; വയനാടിൻ്റെ പശ്ചാത്തലത്തിൽ
First Published : 2026-01-09, 10:30:15am -
1 മിനിറ്റ് വായന
1.jpg)
പരിസ്ഥിതിയും വികസനവും എന്ന പരസ്പരം കൈകോർത്ത് മുന്നേറേണ്ട വിഷയത്തെ രണ്ടും വിരുധ ആശയങ്ങളാണ് എന്നും,വികസനം സാധ്യമാകണമെങ്കിൽ പരിസരങ്ങളെ മനുഷ്യ കേന്ദ്രീകൃതമായി മാത്രം പരിഗണിക്കണമെന്ന വാദം നമ്മുടെ നാട്ടിൽ ശക്തമാണ്.
വയനാട്ടിലെ ഉരുൾപൊട്ടലും അനുബന്ധ ദുരന്തങ്ങളും സ്വാഭാ വികമാണ്,അതിനെ പർവ്വതീകരിക്കാനുള്ള ശ്രമങ്ങൾക്ക് പിന്നിൽ ചില വൈദേശിക ശക്തികളുണ്ട് എന്ന വാദമാണ് സംസ്ഥാന-കേന്ദ്ര സർക്കാരുകളെ പോലെ പരിസ്ഥിതി വിഷയത്തിൽ ശ്രദ്ധിക്കുന്നവരിൽ നിന്നു പോലും ഉയരുന്നത്.
വയനാടിൻ്റെ വികസന മുന്നേറ്റങ്ങൾക്ക് തുരങ്ക പാത അനി വാര്യമാണ് എന്ന വാദവും എന്നാൽ വയനാടിൻ്റെ യാത്രാ പ്രശ്നം പരിഹരിക്കാൻ മറ്റു മാർഗ്ഗങ്ങൾ അവലംബിക്കണമെന്ന പരിസ്ഥിതി പ്രവർത്തകരുടെ പൊതുവായ ആവശ്യ ത്തെ തന്നെ തള്ളിക്കളയാൻ മാധ്യമങ്ങളും സർക്കാർ പ്രതിനിധികളും കർഷകരുടെയും മറ്റു പ്രതിനിധികളും മടിക്കുന്നില്ല.
മനുഷ്യ-മൃഗ സംഘർഷങ്ങളുടെ കാരണങ്ങളെ മനസ്സിലാക്കി അതിനെ ലഘൂകരിച്ചു കൊണ്ടുവന്ന്പരിഹരിക്കുവാനുള്ള മാർഗ്ഗങ്ങൾക്ക് പകരം ,വന്യജീവികളെ കൊന്ന് പ്രശ്നത്തിന് പരിഹാരം എന്ന നിലപാടിനെ പിന്തുണയ്ക്കുന്നവരുടെ മുൻഗാമികൾ പശ്ചിമഘട്ട സംരക്ഷണ വിഷയങ്ങളിൽ വിപരീത നിലപാട് കൈക്കൊണ്ടവരായിരുന്നു.കാടും നാടും നിലനിൽക്കാൻ വന്യജീവികളുള്ള കാടും വെള്ളമൊഴുകുന്ന പുഴകളും വേണം.എന്നാൽ മാത്രമെ കൃഷി സാധ്യമാകൂ, മനുഷ്യ ജീവിതവും.
വികസന പ്രവർത്തനങ്ങൾ ചുറ്റുപാടുകളെ അറിഞ്ഞു കൊണ്ടാണ് ആസൂത്രണം ചെയ്യേണ്ടത് എന്ന സാർവ്വദേശീയ ധാരണകളെ മറക്കുവാൻ കാട്ടുന്ന സർക്കാരിൻ്റെ വ്യഗ്രത, കൂടുതൽ ദുരിതങ്ങൾ നാട്ടിൽ ഉണ്ടാക്കാൻ കാരണമാകുന്നു.
Green Reporter
Green Reporter Desk
Visit our Facebook page...
Responses
0 Comments
Leave your comment

.jpg)
1.jpg)
3.jpg)
1.jpg)